ജി.സി.സി ഉച്ചകോടിക്ക് സൗദിയിലെ അല്‍ ഉലയില്‍ തുടക്കമായി. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം ലക്ഷ്യം വെച്ചുള്ള കരാര്‍ ഇന്ന് ഒപ്പുവെക്കുമെന്ന് സൗദി കിരീടാവകാശി. ഗള്‍ഫ് ജനതയുടെ പ്രത്യാശയാണ് കരാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും കിരീടവാകാശി പറഞ്ഞു. അതേസമയം ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുക്കാനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ അല്‍ഥാനി സൗദിയിലെത്തി. സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത് കഴിഞ്ഞ ദിവസം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖത്തറും സൗദി […]
International
ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍
ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്കൂളുകളും അടച്ചിടും. ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കോവിഡ് കോസുകൾ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ബ്രിട്ടനിൽ. ദിനംപ്രതി അഞ്ഞൂറോളം പേർ മരിക്കുകയും ചെയ്യുന്നു. ജനിതകമാറ്റം സംഭവിച്ച് അതിവേഗം പടരുന്ന കോവിഡ് വൈറസ് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ബ്രിട്ടൻ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതോടെ മൂന്നാംതവണയാണ് ബ്രിട്ടണിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ മുഴുവൻ സ്കൂളുകളും അടച്ചിടും. രാജ്യത്തെ ആശുപത്രികളും ആരോഗ്യപ്രവർത്തകരും വലിയ പ്രതിസന്ധിയാണ് […]
ആലിബാബ സ്ഥാപകനെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ലോകത്തിലെ ശതകോടീശ്വരന്‍മാരിലൊരാളും ചൈനയിലെ പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. രണ്ടു മാസത്തിന് മുകളിലായി ജാക് മാ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ചൈനീസ് സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് മായുടെ നിയന്ത്രണത്തിലുള്ള ആൻഡ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. നവീനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സർക്കാർ സ്വീകരിക്കുന്നു എന്ന ജാക്ക് മായുടെ പരാമർശം വിവാദമായിരുന്നു. ജാക്ക് മായുടെ തന്നെ പരിപാടിയായ ‘ആഫ്രിക്കന്‍ ബിസിനസ് ഹീറോസ്’ എന്ന പരിപാടിയില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം പങ്കെടുക്കാതിരുന്നത് ദുരൂഹത […]
ഫൈസർ വാക്‌സിൻ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി
ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ ഫൈസർ – ബയോൺടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസർ വാക്‌സിൻ. ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതി നൽകൽ വേഗത്തിലാക്കാൻ സാധിക്കും. യുനിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസഷനും ആവശ്യാർഥം വാക്‌സിനുകൾ എത്തിച്ചു നൽകും. എന്നാല്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്സിന്‍ […]
പുതുവർഷത്തെ വരവേറ്റ് ലോകം: പ്രധാന നഗരങ്ങളിലെ ആഘോഷത്തിന്റെ മാറ്റ് കുറച്ച് കോവിഡ്
ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ട് മൂന്നരക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ആന്റ് സമോവ ദ്വീപുകളിലാണ് 2021ആദ്യ കാല്‍വെപ്പ് നടത്തിയത്. ഒരു മണിക്കൂറിനകം ന്യൂസിലന്‍ഡില്‍ പുതുവർഷമെത്തി, ഓക്ർലന്റാണ് പുതുവർഷമാഘോഷിച്ച ആദ്യ വന്‍ നഗരം, വൈകാതെ ആസ്ത്രേലിയയും പുതുവർഷത്തിലേക്ക് കടന്നു. ഏഷ്യയില്‍ ജപ്പാനാണ് ആദ്യം പുതുവർഷത്തെ വരവേറ്റത്, വൈകാതെ ചൈനയിലും നേപ്പാളിലും ബംഗ്ലാദേശിലും വർണവിസ്മയം വിടർന്നു. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ചാണ് ആഘോഷത്തിലേക്ക് കടന്നത്. പുലർച്ചെ രണ്ടരയോടെ യൂറോപ്പ് 2021ന് സ്വാഗതമോതി, പതിവ് ജനക്കൂട്ടങ്ങളിലില്ലെങ്കിലും പ്രതീക്ഷയുടെ വർണങ്ങള്‍ വാനിലുയർന്നു. ഇന്ന് പത്തരയോടെയാണ് […]
ഇന്ത്യ ഖത്തർ എയർ ബബിൾ സര്‍വീസുകള്‍ ജനുവരി 31 വരെ നീട്ടി
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനയാത്രാവിലക്ക് നിലനില്‍ക്കുന്നതിനിടയിലും വിസയുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ സൌകര്യമൊരുക്കുന്നതിനായാണ് ഇന്ത്യയും ഖത്തറും തമ്മില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ന് എയര്‍ ബബിള്‍ ധാരണ ഉണ്ടാക്കിയത്. ഈ ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരുന്ന കരാര്‍ അടുത്ത വര്‍ഷം ജനുവരി 31 വരെ നീട്ടിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കരാര്‍ നീട്ടിയതോടെ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിലവിലെ ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ മുഴുവന്‍ അതേ പടി തുടരും. കൂടാതെ തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും […]
ഒമാനിൽ നിന്നും പ്രവാസികളുടെ മടക്കം തുടരുന്നു
ഒമാനിൽ നിന്നും പ്രവാസി മടക്കം തുടരുന്നു. ഈ വര്‍ഷം ഒമാൻ വിട്ടത് രണ്ടര ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍ 2020- ൽ ജനുവരി മുതൽ നവംബർ വരെ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥതിതിവിവര കേന്ദ്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2020ന്‍റെ തുടക്കത്തിൽ 17.12 ലക്ഷം വിദേശ തൊഴിലാളികളാണ് ഒമാനിൽ ഉണ്ടായിരുന്നത്. നവംബർ അവസാനം അത് 14.40 ലക്ഷമായി കുറഞ്ഞു. ബംഗ്ലാദേശ് സ്വദേശികൾ തന്നെയാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതലും. രണ്ടാമതുള്ള ഇന്ത്യക്കാരുടെ എണ്ണമാകെട്ട […]
രേഖകളില്ലാത്ത 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം
മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്ത കമല ഹാരിസ്. ബൈഡനുമൊത്ത് അമേരിക്കയെ കോവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കുകയായിരിക്കും ആദ്യം താന്‍ മുന്‍ഗണന നല്‍കുന്നതെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ പറഞ്ഞു. ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഗോള പ്രതികരണത്തെ ശക്തിപ്പെടുത്തുന്നതിനാണ് 2015ൽ പാരീസ് കരാർ തയ്യാറാക്കിയത്. ഈ […]
ഈ വർഷം കൊല്ലപ്പെട്ടത് 59 മാധ്യമപ്രവർത്തകരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്
വസ്തുതാപരമായ വാർത്തകൾ നൽകിയതിന് പോയവർഷം ലോകത്ത് 59 മാധ്യമപ്രവർത്തകർക്കെങ്കിലും കുറഞ്ഞത് ജീവൻ നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്ര സഭ. ഇതിൽ നാല് പേർ വനിത മാധ്യമപ്രവർത്തകരാണ്. കഴിഞ്ഞ ഒരു ദശവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാല് ദിവസത്തിൽ ഒരു മാധ്യമ പ്രവർത്തകൻ വീതം കൊല്ലപ്പെട്ടതായിട്ടാണ് യു.എന്നിന്റെ എജുക്കേഷ്നൽ കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസഷൻ (യുനെസ്കോ) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കുന്നത് സത്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആദ്രെ അസൗലെ പറഞ്ഞു. കോവിഡ് മഹാമാരി ലോകത്താകമാനമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ […]
ഖത്തര്‍ അമീറിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് പ്രധാനമന്ത്രി, ക്ഷണം സ്വീകരിച്ച് അമീര്‍
ഔദ്യോഗിക സന്ദര്‍നാര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അമീറിനയച്ച കത്ത് ഡോ ജയശങ്കര്‍ കൈമാറി. ക്ഷണക്കത്ത് സ്വീകരിച്ച അമീര്‍ വൈകാതെ തന്നെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സഹായത്തിനും കരുതലിനും പ്രധാനമന്ത്രി അമീറിന് നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍ അമീര്‍ ശൈഖ് ഹമദ് […]