ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനാണ് തീരുമാനം. പശ്ചിമേഷ്യയിൽ സമാധാനം നിലനിൽക്കേണ്ടത് ലോകത്തിന്റെ സുരക്ഷക്ക് തന്നെ ആവശ്യമാണ്. അതുകൊണ്ടു തന്നെ രണ്ട് വ്യത്യസ്ത സ്വതന്ത്ര രാജ്യങ്ങൾ യഥാർഥ്യമാകണം എന്നുതന്നെയാണ് യു.എൻ അഭിലഷിക്കുന്നത്. എല്ലാ നിലക്കും ഇത് സാധ്യമാകും എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാതെ പ്രശ്നപരിഹാരം സാധ്യമാകില്ല. ഫലസ്തീനിലും ഇസ്രായേലിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് നല്ല സൂചനയാണ്. യാഥാർഥ്യബോധത്തോടെ സമാധാന പദ്ധതിയുമായി സഹകരിക്കാൻ ഇരുപക്ഷത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എൻ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.
International
സ്വകാര്യത നയത്തിലെ മാറ്റം പണി തന്നു; ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
മാറിയെന്നും 16 ശതമാനം ഉപയോക്താക്കള്‍ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും പറയുന്നു. 34 ശതമാനം ആളുകള്‍ മറ്റു ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെങ്കിലും വളരെ കുറച്ച് മാത്രമാണ് അത് ഉപയോഗിക്കുന്നത് എന്നും സര്‍വെയില്‍ പറയുന്നു. 232 ജില്ലകളിലായി 17,000 ഉപയോക്താക്കളുടെ അഭിപ്രായങ്ങളാണ് സര്‍വെക്കായി ശേഖരിച്ചത്. ഇതില്‍ 64 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ്. ഇന്ത്യയില്‍ 400 ദശലക്ഷം വാട്സ്ആപ്പ് ഉപയോക്താക്കളാണ് നിലവിലുള്ളത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പോലും മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്ന് വാട്സ്ആപ്പ് സ്വകാര്യത […]
ബ്രിട്ടനിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു; പ്രചരണങ്ങളിൽ വിശ്വസിക്കാതെ വാക്‌സിൻ എടുക്കണമെന്ന് സെലിബ്രിറ്റികളുടെ ആഹ്വാനം
ബ്രിട്ടനിലെ റോയൽ സൊസൈറ്റി പബ്ലിക് ഹെല്ത്ത് നടത്തിയ സർവേയിൽ, കറുത്ത വർഗക്കാരിലും, ഏഷ്യൻ- ന്യുനപക്ഷ വംശക്കാരിലും പെട്ട 57 ശതമാനം പേര് മാത്രമേ വാക്‌സിനെടുക്കുന്നതിനോട് താല്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു. വാക്‌സിനിൽ പന്നിമാംസവും മറ്റ് പല മൃഗങ്ങളുടെ ഉത്പന്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് ഈ വിരക്തിയുടെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഡി.എൻ.എയിൽ രൂപാന്തരം സംഭവിക്കാൻ ഇടയാവുകയും, ഫെർട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യും എന്നുമുള്ള പ്രചാരണങ്ങളും ബ്രിട്ടനിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് വംശീയ ന്യുനപക്ഷങ്ങൾ വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ വാക്‌സിനെടുക്കാൻ തയ്യാറാകണം […]
ഫേസ്‍ബുക്ക് ന്യൂസ് ഫീഡില്‍ ഇനി രാഷ്ട്രീയ പോസ്റ്റുകള്‍ കുറയും
ഫേസ്‍ബുക്ക് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറക്കാൻ തീരുമാനം. രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്ന ഗ്രൂപ്പുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. രാഷ്ട്രീയ പേജ് , നോട്ടിഫിക്കേഷനുകൾ കുറയ്ക്കും. ഫേസ്‍ബുക്ക് മേധാവി മാർക്ക് സക്കർബർഗാണ് തീരുമാനം അറിയിച്ചത്. രാഷ്ട്രീയ ഭിന്നത ചർച്ചയാക്കുന്ന പോസ്റ്റുകൾ കുറക്കും. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തും. അമേരിക്കൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയന്ത്രണങ്ങളാണ് ലോകവ്യാപകമാക്കുന്നത്. രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ ഫേസ്‍ബുക്ക് ഇനി ആഗോള തലത്തില്‍ ഫോസ്‍ബുക്ക് ഉപയോക്താക്കള്‍ക്ക് സജസ്റ്റ് ചെയ്യില്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കണം എന്നാണ് തങ്ങള്‍ക്കെന്നും […]
ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ; ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ
ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ വേണ്ട നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ സൈനിക മേധാവി അവിവ് കൊഹാവിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യത്തിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന ഇസ്രായേൽ പ്രഖ്യാപനം തികച്ചും അസാധാരണമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ച ഇറാൻ, ആക്രമണം നടത്തിയാൽ തെൽ അവീവ് ഉൾപ്പെടെ ഇസ്രായേലിനെ ഒന്നാകെ അവസാനിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു. ഇറാനുമായി ആണവ കരാർ […]
അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യും; ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു
അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ തന്റെ മുഖ്യ അധ്യക്ഷ പരിപാടികൾ പ്രഖ്യാപിക്കുമ്പോൾ, കഴിഞ്ഞ മെയിൽ മിനിയാപൊളിസിൽ വർഗ്ഗവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിനെ പരാമർശിച്ചിരുന്നു. ഈ കൊലപാതകം, നീതിയുടെ കഴുത്തിൽ കാൽമുട്ട് വെച്ചതിന് തുല്യമാണെന്നാണ് ബൈഡൻ പറഞ്ഞത്. “രാജ്യം നേരിടുന്ന വംശീയ വെറി വളരെ ആഴത്തിലുള്ളതാണ്. വ്യവസ്ഥാപിതമായി മാറിക്കഴിഞ്ഞിരിക്കുന്നു അത്. ഇതിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയെ എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയ്‌നിൽ വെച്ച് ഞാൻ വ്യക്തമാക്കിയിരുന്നു.” ബൈഡൻ പറഞ്ഞു. വംശീയവെറി മാത്രമല്ല, അമേരിക്ക നേരിടുന്ന സമസ്ത മേഖലകളിലെയും […]
സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്
സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകൾക്കും കമന്‍റുകൾക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി. സമൂഹ മാധ്യമ അക്കൗണ്ടുകൾ മുഖേനയുള്ള തെറ്റായ നീക്കങ്ങൾ ഗൗരവത്തിൽ കാണുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. കുറ്റക്കാർക്ക് പത്ത് ലക്ഷം ദിർഹത്തോളം അഥവാ 2 കോടിയോളം രൂപ വരെ ഫൈനും തടവും ശിക്ഷയായി ലഭിക്കും. രണ്ടര ലക്ഷം ദിർഹം മുതലാണ് ഫൈൻ ചുമത്തുക. ഏഴു വർഷം […]
”ഏറ്റവും മോശം പ്രസിഡന്റ്”; ട്രംപിനെ ഇകഴ്ത്തി ആകാശത്ത് ബാനറുകൾ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇകഴ്ത്തി ഫ്ലോറിഡയിലെ മാർ-എ-ലാഗോ ഗോൾഫ് റിസോർട്ടിന് മുകളിൽ സ്കൈ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. “അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റ്”, “ട്രംപ് , നിങ്ങളൊരു തോൽവിയാണ്. മോസ്കോയിലേക്ക് മടങ്ങിപ്പോകൂ” തുടങ്ങിയ വാചകങ്ങളോടെയാണ് കഴിഞ്ഞ ദിവസം ആകാശത്ത് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് മുമ്പേ തന്നെ, വിശ്രമത്തിനായി ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിനു സമീപത്തെ ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നാൽ, മാർ-എ-ലാഗോ റിസോർട്ടിൽ ഉള്ള ട്രംപ് ആകാശത്ത് പ്രത്യക്ഷപ്പെട്ട […]
”കോവിഡിനെ അതിജീവിക്കാൻ ഇന്ത്യയും ബ്രിട്ടനും ഒന്നിച്ച് പോരാടുകയാണ്”; റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
മനുഷ്യരെ കോവിഡ് മഹാമാരിയിൽ നിന്നും കരകയറ്റാൻ ഇന്ത്യയും ബ്രിട്ടനും കൈകോർത്ത് പരിശ്രമിക്കുകയാണെന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ബോറിസ് ജോൺസൺ ആയിരുന്നു വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത്. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വമേധയാ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. ”എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന ദിനത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ […]
അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റം; ഇന്ത്യാ-ചൈന ധാരണ
ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ഒമ്പതാംവട്ട സൈനികതല ചർച്ച ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. ഈ ചർച്ചയുടെ വിശദാംശങ്ങളാണ് കരസേന പുറത്തുവിട്ടിരിക്കുന്നത്. സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്നാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്. സമ്പൂർണമായി പിൻമാറും മുമ്പ് ഒരു തവണ […]