ജനങ്ങൾക്ക് നീതി ലഭിക്കുന്ന കാര്യത്തിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികവ് മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണെന്ന വെളിപ്പെടുത്തലുമായി ടാറ്റ ട്രസ്റ്റിന്റെ ‘ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2020’. 18 സംസ്ഥാനങ്ങളടങ്ങുന്ന ലിസ്റ്റിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത് മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, കേരളം എന്നിവയാണ്. രാജ്യത്തെ ഏറ്റവും മോശം നീതി നിർവഹണ സംവിധാനം ഉത്തർപ്രദേശിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആറാം സ്ഥാനത്തുള്ള ഗുജറാത്താണ് ലിസ്റ്റിലെ ഏറ്റവും ‘മികച്ച’ ബി.ജെ.പി സംസ്ഥാനം. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കർണാടക, ഹരിയാന സംസ്ഥാനങ്ങൾ 2019-ലെ […]
International
യമനിലെ സൗദി സഖ്യസേനാ നടപടി: യു.എസ് സൈന്യം സഹായം അവസാനിപ്പിച്ചു, സമാധാന ശ്രമങ്ങൾക്ക് നീക്കമേറി
യമനിലെ യുദ്ധത്തിന് സൗദി സൈന്യത്തിന് സഹായം നൽകുന്നത് യു.എസ് നിർത്തിവെച്ചതോടെ സമാധാന ശ്രമങ്ങൾക്ക് നീക്കമേറി. മിസൈൽ ആക്രമണങ്ങളെ ചെറുക്കാനും യു.എസ് സഹായമുണ്ടാകുമെന്ന പ്രഖ്യാപനം സൗദി വിദേശകാര്യ മന്ത്രാലയവും സ്വാഗതം ചെയ്തു. ഹൂതികളെ ഭീകരരായി പ്രഖ്യാപിച്ച നടപടി യു.എസ് ഭരണകൂടം പിൻവലിച്ചാൽ എല്ലാ കക്ഷികളേയും ചർച്ചയിൽ ഉൾപ്പെടുത്തേണ്ടി വരും. കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യമനിലെ ആക്രമണത്തിന് സൗദിക്കും യു.എ.ഇക്കും നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്നതായിരുന്നു പ്രഖ്യാപനം. ഈ ആവശ്യത്തിന് ഇരു രാജ്യങ്ങൾക്കും […]
വിരട്ടൽ ഭയക്കാതെ ട്വിറ്റർ; കർഷക പ്രതിഷേധ പോസ്റ്റുകൾക്ക് ലൈക്കടിച്ച് സിഇഒ
വാഷിങ്ടൺ: ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകൾക്കും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ഇതിലൊന്ന് വാഷിങ്ടൺ മാധ്യമപ്രവർത്തക കരൺ അറ്റിയയുടേതാണ്. ‘സുഡാൻ, നൈജീരിയ, ഇപ്പോൾ ഇന്ത്യയിലെയും മ്യാന്മറിലെയും സാമൂഹിക നീതിക്കു വേണ്ടി റിഹാന ശബ്ദമുയർത്തിയിട്ടുണ്ട്. അവർ ശരിയാണ്’ -എന്നാണ് അറ്റിയ എഴുതിയത്. കർഷക പ്രതിഷേധത്തിന് ഇമോജി വേണമെന്ന അറ്റിയയുടെ ആവശ്യത്തിനും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക് ലിവ്‌സ് മാറ്റർ […]
സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും പൊലീസ് കേസ്; ഈ മാസം 15 വരെ കസ്റ്റഡിയില്‍
ഓങ് സാങ് സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും കേസെടുത്ത് പൊലീസ്. അനധികൃതമായി വാക്കി ടോക്കി റേഡിയോ ഇറക്കുമതി ചെയ്തതിനും അനുമതിയില്ലാതെ ഉപയോഗിച്ചതിനുമാണ് സൂചിക്കെതിരെയുള്ള കേസ്. ഇരുവരെയും ഈ മാസം 15 വരെ കസ്റ്റഡിയിലെടുത്തു. രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഓങ് സാങ് സൂചിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സൂചിയുടെ വീട് പരിശോധിച്ചപ്പോഴാണ് വാക്കി ടോക്കി റേഡിയോ കണ്ടെത്തിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സാക്ഷികളെ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കാനും സൂചിയുടെ തടങ്കല്‍ തുടരണമെന്നും കുറ്റപത്രത്തിലുണ്ട്. […]
ഇന്ന് ലോക അർബുദ ദിനം
‘I am and I will’ എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. ഇന്ന് ലോക അർബുദ ദിനം. ‘I am and I will’ എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. അർബുദ രോഗത്തെകുറിച്ചുള്ള അവബോധം വളർത്തുക, പ്രതിരോധ പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലോക അർബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്. ക്യാൻസർ പ്രതിരോധത്തിൽ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം ക്യാന്‍സറുകളും തടയാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് പരിശോധനകൾ പതിവാക്കണമെന്നു ഡോക്ടർമാർ നിർദേശിക്കുന്നത്. […]
നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാൽ
അമേരിക്കയുടെ ബഹിരാകാശ സംഘമായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി ഇന്ത്യൻ വംശജ ഭവ്യ ലാലിനെ നിയമിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡന്റ്ഷ്യൽ ട്രാൻസിഷൻ ഏജൻസിയുടെ അവലോകന സമിതിയിൽ അംഗമായിരുന്നു ഭവ്യ ലാൽ. ബഹിരാകാശ സാങ്കേതിക വിദ്യയിലും, എഞ്ചിനീയറിങ്ങിലും വളരെ ആഴത്തിലുള്ള അറിവും അനുഭവസമ്പത്തും ഉള്ള വ്യക്തിയാണ് ഭവ്യ ലാൽ എന്ന് നാസ പുറത്തുവിട്ട സ്റ്റേറ്റ്മെന്റിൽ പറയുന്നു. നാസക്ക് പുറമെ, വൈറ്റ് ഹൗസിന്റെ ശാസ്ത്ര സാങ്കേതിക കാര്യാലയം, ദേശീയ ബഹിരാകാശ കൗൺസിൽ, ഫെഡറൽ ബഹിരാകാശ […]
മ്യാന്‍മറിലെ പട്ടാള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധമെന്ന് അമേരിക്ക; അപലപിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടണും
മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. നടപടിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. സൈനിക നടപടിയെ ബ്രിട്ടണും ഐക്യരാഷ്ട്ര സഭയും അപലപിച്ചു. മ്യാന്‍മര്‍ സൈന്യത്തിന് നേരെ ഭീഷണി മുഴക്കിയും ഓങ്സാന്‍ സൂചിക്കും രാജ്യത്തെ ജനതക്കും പിന്തുണ അറിയിച്ചുമായിരുന്നു അമേരിക്കന്‍ […]
മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കൾ സൈന്യത്തിന്‍റെ തടവിൽ
തലസ്ഥാന നഗരിയിൽ ഇന്‍റർനെറ്റ്, ടെലഫോൺ ബന്ധം വിച്ഛേദിച്ചു മ്യാന്‍മറില്‍ പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011 ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്. നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് […]
ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു; പ്രതിഷേധവുമായി യു.എസിലെ ഇന്ത്യൻ വംശജർ
നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ സ്ഥാപിച്ചതാണ് ഈ പ്രതിമ. അമേരിക്കയിലെ കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് അജ്ഞാതരായ അക്രമികൾ തകർത്തത്. പ്രതിമ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. തകർന്ന പ്രതിമയുടെ ഭാഗങ്ങൾ […]
മ്യാന്മർ: സൈനിക ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചിയോട് യു.എൻ
യു.എന്നിന് പുറമെ യൂറോപ്പ്യൻ യൂണിയനും പന്ത്രണ്ടോളം രാജ്യങ്ങളും , മ്യാന്മർ സൈന്യത്തോട് സംയമനം പാലിക്കണമെന്ന ആവശ്യമുയർത്തി.. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചി ഭരണകൂടത്തോട് യു.എൻ. മ്യാന്മർ രാഷ്ട്രീയത്തിൽ ഉടലെടുക്കുന്ന സമീപകാല വികസനങ്ങളിൽ വലിയ ആശങ്ക ഉണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗട്ടറസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ നടന്ന മ്യാന്മറിന്റെ ദേശീയ തെരഞ്ഞെടുപ്പ് അയോഗ്യമാണെന്നാണ് സൈന്യം ഉന്നയിക്കുന്ന ആരോപണം. ഇനിയും ഈ പ്രശ്നത്തെ പരിഗണിക്കാൻ അധികാരമേറ്റ സൂചി ഭരണകൂടം […]