അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന. ഇന്നലെ ബാരലിന് 63 ഡോളർ വരെ വില ഉയർന്നു. ഉൽപാദന രംഗത്തെ ഉണർവിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടർച്ചയായ മിസൈൽ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവർധനക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിലയിൽ സുസ്ഥിരത ഉറപ്പാക്കാനായാൽ ഗൾഫ് രാജ്യങ്ങൾക്ക് അത് വലിയ നേട്ടമാകും.
International
ആണവ കരാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ
ഈ മാസം 21നകം വൻശക്തി രാജ്യങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ആണവ കരാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ. ഈ മാസം 21നകം വൻശക്തി രാജ്യങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ പരിശോധക സംഘത്തിനും വിലക്ക് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ഇറാന്‍റെ താക്കീത്. 2015ൽ ഒപ്പുവെച്ച കരാർ വ്യവസ്ഥകൾ ലംഘിച്ചത് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളാണെന്ന നിലപാടിലാണ് ഇറാൻ. […]
മ്യാന്മറിലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാള ഭരണകൂടം ഒരുങ്ങുന്നതായി സൂചന
മ്യാന്മറിലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാള ഭരണകൂടം ഒരുങ്ങുന്നതായി സൂചന. മ്യാൻമറിലെ നിരവധി നഗരങ്ങളിൽ ആയുധ സന്നാഹങ്ങൾ സജ്ജമാക്കി. സൈന്യം ജനങ്ങൾക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന് യു.എൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ആങ് സാൻ സൂചി സർക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെ മ്യാന്മറിലെ തെരുവുകളിലെങ്ങും കഴിഞ്ഞ കുറേ ദിവസങ്ങളായി വൻ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരും പൊലീസും വരെ പണിമുടക്കി തെരുവിലിറങ്ങിയിരുന്നു. ഇതുവരെ പൊതുവെ സംയമനം പാലിച്ചിരുന്ന പട്ടാളം ഇപ്പോൾ പ്രക്ഷോഭത്തെ ആയുധം ഉപയോഗിച്ച് അടിച്ചമർത്താൻ […]
ആണവായുധ നിർമാണ നീക്കം ഉപേക്ഷിക്കണം; ഇറാനെതിരെ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ രാജ്യങ്ങള്‍
ഇറാനെതിരെ നിശിത വിമർശവുമായി ആണവ കരാറിന്‍റെ ഭാഗമായ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ. വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇറാൻ, യുറേനിയം ലോഹനിർമിതി നടത്തിയെന്ന അന്താരാഷ്ട്ര ആണേവാർജ സമിതിയുടെ റിപ്പോർട്ടിന്‍റെ വെളിച്ചത്തിലാണ് എതിർപ്പുമായി വൻശക്തി രാജ്യങ്ങൾ രംഗത്തു വന്നത്. നയതന്ത്ര നീക്കത്തിലൂടെ ആണവ കരാർ പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്നതാണ് ഇറാന്‍റെ നിലപാടെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ കുറ്റപ്പെടുത്തി.ആണവായുധം നിർമിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഇറാന്‍റെ രഹസ്യനീക്കമെന്നാണ് അമേരിക്കയും മറ്റും ആരോപിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് […]
പാംഗോങ്ങിൽ നിന്ന് ഇരുന്നൂറിലധികം യുദ്ധടാങ്കുകൾ അതിവേഗത്തിൽ പിൻവലിച്ച് ചൈന; കരുതലോടെ ഇന്ത്യ
ന്യൂഡൽഹി: ഒമ്പതു മാസം മുഖാമുഖം നിന്ന ശേഷം പാംഗോങ് തടാകത്തിന് സമീപത്തു നിന്ന് സൈനികരെ പിൻവലിച്ച് ചൈനയും ഇന്ത്യയും. കമാൻഡർ തല ചർച്ചകളുടെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് ഇരു സേനയും യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് പിൻവാങ്ങാൻ തുടങ്ങിയത്. വ്യാഴാഴ്ചയോടെ ഇരുനൂറിലധികം യുദ്ധടാങ്കുകളാണ് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി പാംഗോങ്ങിന്റെ തെക്കുഭാഗത്തു നിന്ന് പിൻവലിച്ചിട്ടുള്ളത്. ചൈനയുടെ പിൻമാറ്റത്തിന്റെ വേഗം ഇന്ത്യൻ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘ബുധനാഴ്ച മുതൽ ആരംഭിച്ച പിൻവാങ്ങലിൽ ചൈനയുടെ […]
ഓസ്കറില്‍ നിന്നും ജല്ലിക്കെട്ട് പുറത്ത്; ഇടം നേടി ബിട്ടു
ഇന്ത്യയുടെ ഓസ്കര്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി മലയാള ചിത്രം ജല്ലിക്കെട്ട് പുറത്ത്. അക്കാദമി അവാര്‍ഡ്‌സിന്‍റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തെരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യഥാര്‍ഥ കഥയില്‍ നിന്നും […]
പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം പടരുന്നു; നിരോധനം ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി
പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം പടരുന്നു. യാങ്കൂണിലും മന്‍ഡാലെയിലും നിരോധനം ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്പിഡോയില്‍ റബര്‍ ബുള്ളറ്റ് ഏറ്റ് 4 പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. മന്‍ഡാലെ നഗരത്തില്‍ 27 പേര്‍ അറസ്റ്റിലായി. മ്യാന്‍മറിലെങ്ങും പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. യാങ്കൂണിലും മന്‍ഡാലെയിലും രാവിലെ 4 മുതല്‍ വൈകിട്ട് 8 വരെ നിരോധനാജ്ഞ തുടരുകയാണ്. ഇതു ലംഘിച്ചാണ് നാലാം ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. […]
ജനാധിപത്യ മൂല്യങ്ങൾ ഊന്നിപ്പറഞ്ഞ് ബൈഡൻ – മോദി ഫോൺ സംഭാഷണം
ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ സുദൃഢമാക്കാൻ ഉദ്ദേശിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ കാലാവസ്ഥ വ്യതിയാനവും ജനാധിപത്യ മൂല്യങ്ങളും ചർച്ചാ വിഷയമായി. ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമായി തങ്ങൾ നിലകൊള്ളുമെന്ന് ബൈഡൻ സംഭാഷണത്തിൽ പറഞ്ഞു. തിങ്കളാഴ്‌ച രാത്രിയായിരുന്നു ഇരുവരും തമ്മിലെ ഫോൺ സംഭാഷണം. ഇന്ത്യ ഗവൺമെൻറ് കർഷക പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചു […]
അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം ‘ഹോപ്പ് പ്രോബ്’ ഇന്ന് ലക്ഷ്യത്തിലേക്ക്
ഇന്ത്യയുടെ മംഗൾയാൻ ഉൾപ്പെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ നീക്കത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചത് അറബ് ലോകത്തിന്റെറ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ആറ് മാസം മുൻപ് യു.എ.ഇ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ എന്ന ചൊവ്വാ പേടകം ചൊവ്വാഴ്ച രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. ‘ഹോപ് പ്രോബി’ന് ചൊവ്വയിൽ കടക്കാനായാൽ ഈ ദൗത്യം പൂർത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും.ഇന്ത്യയുടെ മംഗൾയാൻ ഉൾപെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ […]
ആന്‍ഡ്രോയിഡ് 12 ഉടനെത്തും; ആദ്യ സൂചനകള്‍ നല്‍കി ഗൂഗിള്‍
ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന് അപ്‌ഡേറ്റ് ലഭിച്ചതിന് ശേഷമാണ് അടുത്ത വേര്‍ഷന്‍ വരുന്നത് ഉറപ്പിച്ചത്. പുതിയ വേര്‍ഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗൂഗിള്‍ ബീറ്റ പരിശോധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ചിലാണ് സാധാരണയായി ആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 11 പ്രിവ്യൂ പുറത്തിറങ്ങിയത് ഫെബ്രുവരിയിലായിരുന്നു. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ്ബാക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു മെസ്സേജ് […]