വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ പ്രതിദിന കേസുകൾക്കൊപ്പം മരണസംഖ്യയും വർധിച്ചു. ലോകരാജ്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ 1,31,968 പേർക്കാണ് രോഗം ബാധിച്ചത്. 780 മരണവും സ്ഥിരീകരിച്ചു. ബ്രസീലിൽ തൊണ്ണൂരറായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ചട്ടം ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ നോർവെ പ്രധാനമന്ത്രിക്ക് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് പിഴശിക്ഷ. പ്രധാനമന്ത്രി […]
International
ബൈഡന്റെ ക്ഷണം സ്വീകരിച്ചു; മോദി കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കും
കാലാവസ്ഥ ഉച്ചകോടിയിലും ഊർജ-കാലാവസ്ഥ മേഖലകളിൽ ഉള്ള മുൻനിര സാമ്പത്തിക ശക്തികളുടെ ഫോറത്തിലും പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ് മോദി പങ്കെടുക്കുക. അമേരിക്ക മുഖ്യസംഘാടകരായ ആഗോള സംഗമത്തിൽ 40 ലോക നേതാക്കൾക്കാണ് ക്ഷണം. കാലാവസ്ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളാണ് ദ്വിദിന ഉച്ചകോടി ചർച്ച ചെയ്യുക.കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഓൺലൈനായത്. ഉച്ചകോടി […]
നിയമലംഘനങ്ങൾ ആരോപിച്ച് ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകൾ
മ്യാന്‍മറിൽ ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകളുമായി പട്ടാള ഭരണകൂടം. സൂചിയുടെ മുന്‍ ഉപദേശകനായിരുന്ന സീന്‍ ടര്‍ണലിനെതിരേ നല്‍കിയ കുറ്റപത്രത്തിന്റെ ഭാഗമായാണ് സൂചിക്കെതിരേയുള്ള പുതിയ കേസ്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് സീന്‍ ടെര്‍ണലിനെതിരേ പട്ടാളം ആരോപിക്കുന്നത്. അഞ്ചാമത്തെ കേസാണ് സൂചിക്കെതിരേ പട്ടാളം ചുമത്തുന്നത്. എ.എന്‍.ഐയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ എട്ടിന് കേസ് കോടതിയുടെ പരിഗണനയ്ക്കുവരും. നിയമവിരുദ്ധമായി വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു തുടങ്ങിയവയാണ് സൂചിക്കെതിരേയുള്ള മറ്റ് ആരോപണങ്ങള്‍. […]
ആഗോള ലിംഗ പദവി സൂചികയില്‍ 28 സ്ഥാനം പിന്നോട്ട് പോയി ഇന്ത്യ
ആഗോള ലിംഗ പദവി സൂചികയിൽ (Global Gender Gap index) പിന്നാക്കം പോയി ഇന്ത്യ. കഴിഞ്ഞ വർഷത്തെ 112-ൽ നിന്നും 28 സ്ഥാനം പിന്നോട്ട് പോയി 140-ലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. വേൾഡ് ഇക്കണോമിക്സ് ഫോറം പുറത്തിറക്കിയ 156 രാജ്യങ്ങൾ ഉൾപ്പെട്ട ലിംഗ പദവി സൂചികയിൽ 140-ാമതാണ് രാജ്യം. 153 അംഗ രാജ്യങ്ങളുള്ള 2020ലെ പട്ടികയിൽ 112-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 28 സ്ഥാനം പിന്നോട്ട് പോവുകയായിരുന്നു. സാമ്പത്തിക മേഖലയിലെ അവസര സമത്വവും സ്ത്രീ പ്രാതിനിധ്യവും, വിദ്യഭ്യാസ […]
ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു
ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ ഇറക്കുമതി ബ്രസീൽ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീൽ സർക്കാർ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. വാക്സീൻ നിർമാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാൽ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. […]
ഇന്ത്യക്കെതിരെ വീണ്ടും യു.എസ് റിപ്പോര്‍ട്ട്; ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു
ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു.എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യ നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം, അഴിമതി, മതസ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചൊവ്വാഴ്ച യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും, അനധികൃത അറസ്റ്റുകളെക്കുറിച്ചും, തടവറയിലെ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും, വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സമൂഹമാധ്യമങ്ങളിലെ […]
ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവില്‍ സൂയസ് കനാല്‍ പ്രതിസന്ധിക്ക് വിരാമം
ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവില്‍ സൂയസ് കനാല്‍ പ്രതിസന്ധിക്ക് വിരാമം. മണല്‍തിട്ടയില്‍ കുരുങ്ങിയ എവർഗിവണ്‍ ചരക്കുകപ്പല്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. മണ്ണുമാന്തി കപ്പലുകളുടെയും നിരവധി ബോട്ടുകളുടെയും കഠിന പ്രയത്നത്തിനൊടുവിലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് തിരിച്ചടിയായ പ്രതിസന്ധിക്ക് പരിഹാരമായത്. ഒടുവില് സൂയസിന്‍റെ ഓളപ്പരപ്പില്‍ എവർഗിവണ്‍ വീണ്ടും ശബ്ദം മുഴക്കി മുമ്പോട്ടു നീങ്ങി. ഏഴ് ദിവസം അനങ്ങാനാകാതെ കിടന്ന എവർഗിവണ്‍ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുന്നത്. കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ മുതല്‍ കുഞ്ഞന്‍ ബുള്‍ഡോസര്‍ വരെ എവർഗിവണ്‍ ഭീമനെ […]
കൊറോണ വൈറസ് പടര്‍ന്നത് ചൈനീസ് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് ചോര്‍ന്നത് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ചൈനയുമായി നടത്തിയ സംയുക്ത പഠനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ കണ്ടെത്തല്‍. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് സാധ്യതയെന്നും പഠനം പറയുന്നു. ലാബിലെ ചോര്‍ച്ചയൊഴികെ സംശയമുള്ള മറ്റ് മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നാണ് പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. എന്നാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് പഠനത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ […]
ഒരു ദിവസത്തെ നഷ്ടം മാത്രം 900 കോടി ഡോളര്‍: ആ കപ്പല്‍ ലോകത്തിനുണ്ടാക്കുന്ന നഷ്ടം ഞെട്ടിക്കുന്നത്!
ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍. നിയന്ത്രണം നഷ്ടമായി കനാലിന് കുറുകെയായി കപ്പല്‍ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. കപ്പല്‍ നീക്കണമെങ്കില്‍ കനാലിന്‍റെ തീരത്തെ 20,000 ഘനമീറ്റര്‍ മണലും ചെളിയും നീക്കം ചെയ്യേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലിന്‍റെ മുന്‍ഭാഗം മണലില്‍ ഇടിച്ചു നില്‍ക്കുകയാണ്. ഈ ഭാഗത്തെ മണലാണ് നീക്കം ചെയ്യേണ്ടത്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഏകദേശം 900 കോടി ഡോളറാണ് […]
മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം; നാല് മരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ബംഗ്ലാദേശ് ചിറ്റഗോങില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിവെക്കുകയായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചിറ്റഗോങിന് പുറമെ, തലസ്ഥാന നഗരമായ ധാക്കയിലും മോദി വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. ധാക്കയിലെ ബൈത്തുല്‍ മുഖറം പള്ളിക്ക് സമീപം നൂറു കണക്കിന് പ്രതിഷേധക്കാരാണ് സംഘടിച്ചത്. പ്രതിഷേധ സൂചകമായി ഷൂ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ധാക്കയില്‍ നടന്ന പൊലീസ് ആക്രമത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ ഡസനോളം പേര്‍ക്ക് പരിക്കേറ്റതായും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിറ്റഗോങില്‍ അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ […]