കോവിഡിന്റെ ആദ്യ വരവിൽ ഏറ്റവും ദുരന്തം വിതച്ച അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ശീതീകരിച്ച ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്കിലെ സണ്സെറ് പാർക്കിനു സമീപമാണ് നൂറു കണക്കിന് മൃതദേഹങ്ങൾ സൂക്ഷിച്ച ഇത്തരം ട്രക്കുകളുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നഗര കൗൺസിലിന്റെ ആരോഗ്യ കമ്മിറ്റിക്കു കഴിഞ്ഞയാഴ്ച ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ന്യൂയോർക്ക് നഗര ഓഫീസിലെ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിവിധ ട്രാക്കുകളിലായി 750 ഓളം മൃതദേഹങ്ങൾ ഉണ്ടെന്നും ഇത് കുറച്ചു കൊണ്ട് വരാനുള്ള […]
International
‘കൊറോണ വൈറസിനെ ജൈവായുധമാക്കാൻ ചൈന ആലോചിച്ചു’
കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈന അഞ്ചു വർഷം മുൻപ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പടുത്തുന്ന, ചൈനീസ് സൈനിക ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് 2015ൽ എഴുതിയ പ്രബന്ധം പുറത്ത്. ‘ദ ഓസ്ര്‌ടേലിൻ’ എന്ന മാധ്യമമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്‌മെന്റിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. ചൈന കോവിഡ്മുക്തമായെന്ന ആഘോഷങ്ങൾക്കിടെയാണ് ദുരൂഹതയുണർത്തുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കോവിഡ് ലോകത്ത് വ്യാപിക്കുന്നതിനും വർഷങ്ങൾക്കു മുൻപ് തന്നെ സാർസ് വൈറസ് വകഭേദങ്ങളെ ജൈവായുമാക്കി ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള […]
അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാം: ചൈനയുടെ സിനോഫോമിന് ലോകാരോഗ്യസംഘടനയുടെ അനുമതി
ചൈനയുടെ കോവിഡ് വാക്സിനായ സിനോഫോമിന് ലോകാരോഗ്യസംഘടനയുടെ അനുമതി. അടിയന്തര സാഹചര്യത്തില്‍ ഉപാധികളോടെ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണ് സിനോഫോം. വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. കോവിഡ് രോഗബാധയ്ക്കെതിരായ പ്രതിരോധത്തില്‍ രണ്ട് ഡോസായി നല്‍കുന്ന വാക്സിനാണ് സിനോഫോം. ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് കോ ലിമിറ്റഡാണ് സിനോഫോം വാക്സിന്‍ ഉത്പ്പാദിപ്പിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്സിന്‍ കൂടിയാണിത് എന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി, വാക്സിന്‍ […]
വാക്‌സിൻ പേറ്റന്റ് ഒഴിവാക്കിയതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; എതിർപ്പും ശക്തം
കൊവിഡ് വാക്‌സിൻ പേറ്റന്റ് താത്ക്കാലികമായി ഒഴിവാക്കി കൊണ്ടുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയനും. എന്നാൽ ബ്രിട്ടൺ, ജർമനി, സ്വിറ്റ്‌സർലന്റ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ എതിർക്കുകയാണ്. അമേരിക്കയെ പിന്തുണച്ച് ന്യൂസിലന്റും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്‌സിൻ നിർമാണം വർധിപ്പിക്കുമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. ലോക രാജ്യങ്ങളിലടക്കം വാക്‌സിന്റെ ആവശ്യം ഇനിയും കൂടും. ഈ […]
കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്ന്: ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് സംഘടന പറഞ്ഞു. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ 25 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ […]
മാസ്ക് കൃത്യമായി ധരിച്ചാൽ തന്നെ മതി, 87 ശതമാനം കോവിഡിനെ ചെറുക്കാം; യുഎൻ പഠനം
മാസ്‌ക് കൃത്യമായി ധരിച്ചാൽ തന്നെ കോവിഡിനെ വലിയൊരളവിൽ ചെറുക്കാമെന്ന് പഠനം. ആളുകൾ മാസ്‌ക് ധരിക്കുകയാണെങ്കിൽ 87 ശതമാനം കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ബ്രിട്ടീഷ് വകഭേദത്തെ ചെറുക്കാൻ ഏറ്റവും നല്ല മാർഗം ഡബിൾ മാസ്‌ക് ധരിക്കലാണെന്നും പഠനത്തിൽ പറയുന്നു. യുഎൻ പൊതു ആരോഗ്യ ഏജൻസിയായ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനി(സിഡിസി)ലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. അമേരിക്കയിൽ ആറു മാസത്തോളം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം തയാറാക്കിയത്. വസ്ത്രത്തിന്റെ മാസ്‌ക് ധരിച്ചാൽ […]
50000 ഡോളർ പിഎം കെയേഴ്സിലേക്ക് നൽകില്ല; കമ്മിൻസിന്റെ സംഭാവന യുണിസെഫിലേക്ക്
പിഎം കെയേഴ്സിലേക്ക് 50000 ഡോളർ സംഭാവന നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ്. യുണിസെഫ് ഓസ്ട്രേലിയയുടെ ഇന്ത്യ കൊവിഡ് സഹായനിധിയിലേക്കാണ് ഈ തുക കമ്മിൻസ് നൽകിയിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇന്ത്യയെ കൊവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ കൈകോർക്കും. യുണിസെഫ് ഓസ്ട്രേലിയയും ക്രിക്കറ്റ് ഓസ്ട്രേലിയയും ചേർന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക. ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങി ഇന്ത്യയിൽ എത്തിക്കാനാവും ഈ തുക […]
ഇന്ത്യ- യുകെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍ പുനഃരാരംഭിക്കുന്നു
എയര്‍ ഇന്ത്യയുടെ ഇന്ത്യ- യുകെ യാത്രാ സര്‍വീസുകള്‍ താത്കാലികമായി പുനഃരാരംഭിക്കുന്നു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ് 1 മുതല്‍ പുനഃരാരംഭിക്കും. നേരത്തെ റദ്ദാക്കിയ സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഭാഗീകമായിട്ട് മാത്രമായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക. മെയ് 15 വരെയാണ് നിലവില്‍ യാത്രാ സര്‍വീസുകള്‍ ഭാഗീകമായി നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹി, […]
കൊവിഡിനെതിരെ ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ
കൊവിഡ് മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ. സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുത്തില്ല. നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം രാജ്യാന്തര ചർച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും […]
കൊവിഡ്: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചയ്ക്കുള്ളിൽ എത്തും
കൊവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചക്കുള്ളിൽ എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്തുക്കളുമടങ്ങുന്ന അടിയന്തര വസ്തുക്കളാണ് അമേരിക്കയിൽ നിന്നെത്തുക. രാജ്യത്തുടനീളമുള്ള ഓക്‌സിജൻ വിതരണത്തിന് ഇത് സഹായകരമാകുമെന്നാണ് കണക്ക് കൂട്ടൽ. റഷ്യയിൽ നിന്നുള്ള സ്ഫുട്‌നിക് വാക്‌സിൻ അടക്കമുള്ള അടിയന്തര മെഡിക്കൽ വസ്തുക്കൾ നാളെയോടെ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അമേരിക്ക രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോവിഷീൽഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന […]