Football International Sports

കൊവിഡ് കേസുകൾ 10 ശതമാനം വർദ്ധിച്ചു; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപില്‍ കൊവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കൊവിഡ് ബാധിതരായതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് തരംഗമുണ്ടാവും. കഴിഞ്ഞ ആഴ്ചയില്‍ കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് […]

International

പുതിയ ഇ.യു കോവിഡ് സർട്ടിഫിക്കറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എങ്ങനെയാണ് ഇത് ലഭിക്കുക? അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ..

എന്താണ് ഇയു കോവിഡ് സർട്ടിഫിക്കറ്റ്? കോവിഡ് -19 പാൻഡെമിക് സമയത്ത് യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇയു കോവിഡ് സർട്ടിഫിക്കറ്റ്. ഇത് കൈവശമുള്ളവർക്ക് ക്വാറന്റീൻ നടപടികളോ, യാത്രയ്ക്ക് മുമ്പോ ശേഷമോ കോവിഡ് ടെസ്റ്റുകൾ ചെയ്യേണ്ട ആവശ്യമോ ഇല്ല.പേപ്പർ രൂപത്തിലോ സ്മാർട്ട്‌ഫോണുകളിലോ നിങ്ങൾക്ക് ഇ സർട്ടിഫിക്കറ്റ് സൂക്ഷിക്കാം. ഇതിലുള്ള ഒരു ക്യൂആർ കോഡ്ആണ് നിങ്ങൾ അധികാരികളെ കാണിക്കേണ്ടത്.കോവിഡ് -19 നെതിരെ വാക്സിനേഷൻ നൽകി അടുത്തിടെ വൈറസിൽ നിന്ന് വീണ്ടെടുത്തവർ (ആ വ്യക്തിക്ക് അവരുടെ ശരീരത്തിൽ […]

International

ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദം; യുഎസ് ഗവേഷണ സ്ഥാപനം

കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ആൽഫ, ഡേറ്റ വേരിയൻ്റുകളിൽ കൊവാക്സിൻ ഫലപ്രദമാണെന്ന് എൻഐഎച്ച് നടത്തിയ പഠനങ്ങളിൽ പറയുന്നു. രണ്ട് തരത്തിലുള്ള പഠനങ്ങളാണ് കൊവാക്സിനുമായി ബന്ധപ്പെട്ട് എൻഐഎച്ച് നടത്തിയത്. കൊവാക്സിൻ സ്വീകരിച്ചവരുടെ രക്തമെടുത്തായിരുന്നു പഠനം. വാക്സിൻ ഉത്പാദിപ്പിക്കുന്ന ആൻ്റിബോഡികൾ ആൽഫ, ഡേറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് ഈ പഠനങ്ങളിൽ തെളിഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് എൻഐഎച്ച് പഠനവിവരം പുറത്തുവിട്ടത്. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ […]

International

അഴിമതി ആരോപണം; കൊവാക്സിൻ കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കൊവാക്സിൻ വാങ്ങാനുള്ള കരാറ് റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിൻ്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ കുടുങ്ങിയതിനു പിന്നാലെ ആരോഗ്യമന്ത്രി മാഴ്സലോ ക്വിറോഗ ഇക്കാര്യം വ്യക്തമാക്കിയത്. 20 മില്ല്യൺ കൊവാക്സിൻ ഡോസുകൾ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ, കരാറിൽ അഴിമതിയുണ്ടെന്നും പ്രസിഡൻ്റ് ക്രമക്കേടുകൾ നടത്തിയെന്നും ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് തീരുമാനം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരാറിൽ ക്രമക്കേടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കരാർ റദ്ദാക്കാൻ […]

International

ഗസ്സയിൽ വീണ്ടും ബോംബ് ആക്രമണം; വ്യാപക പ്രതിഷേധം

ഗസ്സയിൽ വീണ്ടും ബോംബു വർഷിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധം. ഹമാസ് പോരാളികൾ അഗ്നിബലൂണുകൾ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇന്ന് വെളുപ്പിന് ആക്രമണം. നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി പദത്തിലെത്തി രണ്ടാം ദിവസമാണ് ഗസ്സ തുരുത്തിൽ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. പ്രകോപനപരമായ നടപടികളിൽ നിന്ന് ഇരുപക്ഷവും വിട്ടുനിൽക്കണമെന്ന് വൻശക്തി രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്തുവില കൊടുത്തും വെടിനിർത്തൽ തുടരേണ്ടതുണ്ടെന്ന് ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഈജിപ്തും നിർദേശിച്ചു. അതേ സമയം ജറൂസലമിൽ അനധികൃത കുടിയേറ്റം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനകളും വ്യക്തമാക്കി.

International

ഡെല്‍റ്റ വകഭേദം പടരുന്നു: യു.കെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടി

യു.കെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം അതിവേഗം പടരുകയാണ്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ആയിരങ്ങള്‍ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് ബാധിച്ച, വാക്സിന്‍ സ്വീകരിക്കാത്തവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടിയത്. വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ഈ സമയം ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോകരാജ്യങ്ങളുടെ കണക്കെടുത്താല്‍ യു.കെ കോവിഡ് വാക്സിനേഷനില്‍ വളരെ മുന്‍പിലാണ്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് വിഭാഗത്തിനും […]

International

നാഫ്റ്റലി ബെന്നെറ്റ് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി

നാഫ്റ്റലി ബെന്നെറ്റിനെ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇസ്രായേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയാണ് നാഫ്റ്റലി ബെന്നറ്റ് അധികാരത്തിലെത്തിയത്. നീണ്ട് 12 വർഷത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. തീവ്ര വലതുപക്ഷ നേതാവാണ് നാഫ്റ്റലി ബെന്നറ്റ്.

International

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും. ഇസ്രായേലിന്റെ ഗസ്സ അതിക്രമത്തെ തുടർന്ന് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ തുടരുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഇസ്രായേലിൽ പുതിയ സഖ്യകക്ഷി സർക്കാർ രൂപവത്കരണം അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആസൂത്രിത നീക്കമാണിതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജറൂസലമിൽ ഇസ്രായേലിന്റെ പ്രകോപന നടപടികൾ തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീൻ നേതൃത്വവും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി. മാധ്യമപ്രവർത്തകർക്കും സർക്കാറേതര ഏജൻസി പ്രതിനിധികൾക്കും […]

International

പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു; 12 വര്‍ഷത്തിന് ശേഷം നെതന്യാഹു പുറത്തേക്ക്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭരണം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിനായി തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയെന്നാണ് സൂചന. ഇത്തരം സഖ്യങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നാണ് നെതന്യാഹു പ്രതികരിച്ചത്. അധികാരം നിലര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ അതത്ര എളുപ്പാമാവില്ല എന്നാണ് ഇസ്രായേലില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള […]

International

വംശവെറി ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നിട്ട് ഒരു വര്‍ഷം; ശിക്ഷാവിധി ഈ ആഴ്ച

അമേരിക്കൻ പൊലീസിന്‍റെ വർണവിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ഓർമയിൽ ലോകം. ഫ്ലോയ്ഡ് മരിച്ച് ഇന്നലെ ഒരു വർഷം തികയുമ്പോൾ പ്രതിയുടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് കുടുംബം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോയിഡിന്റെ കുടുബവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് കൊടുത്തുവെന്ന ആരോപണത്തിലാണ് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്. വണ്ടിയിൽ നിന്ന് വലിച്ചിറക്കി റോഡിൽ കിടത്തി ഡെറക് ഷോവീനെന്ന പൊലീസുകാരൻ കാൽമുട്ട് ഫ്ലോയിഡിന്റെ കഴുത്തിൽ അമർത്തി. ‘എനിക്ക് […]