അമേരിക്കയിലെ ആകെ ജനസംഖ്യയുടെ പകുതി ആളുകളും പൂർണമായി കൊവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിലെ 165 ദശലക്ഷത്തിലധികം ജനങ്ങളും രണ്ട് ഡോസ് മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസന്റെ ഓരോ ഡോസും സ്വീകരിച്ച് കഴിഞ്ഞു. വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് വിവരം അറിയിച്ചത്. കൊവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുത്തിവെയ്പ്പ് വർധിച്ച സാഹചര്യത്തിലാണ് ഇത്. വൈറ്റ് ഹൗസ് കൊവിഡ് -19 ഡാറ്റ ഡയറക്ട്ർ സൈറസ് ഷഹപർ ആണ് വിവരം […]
International
ഹിരോഷിമ ദിനത്തിന്റെ ഓര്‍മകള്‍ക്ക് 76വയസ്
മരണം തീമഴയായി പെയ്ത ഹിരോഷിമയിലെ ഓര്‍മകള്‍ക്ക് ഇന്ന് 76 വയസ്. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15നാണ് അമേരിക്കയുടെ യുദ്ധവിമാനം ഹിരോഷിമയ്ക്ക് മേല്‍ അണുബോബ് വര്‍ഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ചത് ഹിരോഷിമയിലായിരുന്നു. ആ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഓരോ ഓര്‍മയും മനസാക്ഷിയെ പൊള്ളിക്കുന്നതാണ്.(76th hiroshima day) ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ആ അണുബോംബ് വന്നുപതിച്ചത്. അന്നവിടെ ഞൊടിയിടയില്‍ തകര്‍ക്കപ്പെട്ടത് നിഷ്‌കളങ്കരായ ഒരു ജനതയുടെ ജീവനും ജീവിതവുമെല്ലാമായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ പരാജയപ്പെടുത്താന്‍ […]
ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്ക് പുറമെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങളിൽ വാക്‌സിന്റെ ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തി വയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. മരുന്നുകമ്പനികൾ സന്പന്നരാഷ്ടങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ഡെൽറ്റ വേരിയന്റിൽ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടെയും ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, […]
ലൈംഗികാരോപണം: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വെക്കണമെന്ന് ജോ ബൈഡൻ
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയ്‌ക്കെതിരെ ലൈംഗികോരോപണം ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. സർക്കാർ ജീവനക്കാരും മുൻ ജീവനക്കാരുമുൾപ്പെടെ പത്തിലധികം വനിതകളെ ക്യൂമോ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊവിഡ് നിയന്ത്രണ നടപടികളിലൂടെ ഏറെ ശ്രദ്ധയനായ ക്യൂമോ ആരോപണങ്ങൾ നിഷേധിക്കുകയും രാജി ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തു. എന്നാൽ രാജി വെക്കണമെന്ന് […]
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍; എന്‍എസ്ഒയ്ക്ക് എതിരെ അന്വേഷണം
പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ നടപടികളുമായി ഇസ്രായേല്‍. ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയ്ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ചു. ടെല്‍അവിവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മറച്ച് വയ്ക്കാന്‍ നിയമവിരുദ്ധമായി ഒന്നും സ്ഥാപനം ചെയ്തിട്ടില്ലെന്നും എന്‍എസ്ഒ. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായിരിക്കെയാണ് നീക്കം. ഭീകര വിരുദ്ധ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഒയ്ക്ക് സൈബര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിന് വിരുദ്ധമായി ഏതെങ്കിലും കമ്പനിയുമായോ രാജ്യമോ ആയി ബന്ധം […]
ഇറാഖിൽ ചാവേറാക്രമണത്തിൽ 35 മരണം
ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ബാഗ്ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ തിരക്കനുഭവപ്പെട്ടിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.
കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌ത് കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 111 രാജ്യങ്ങളിലാണ് ഇതിനോടകം ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് […]
നിയന്ത്രണ രേഖയിലെ സുരക്ഷാ മാറ്റം; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് ആവര്‍ത്തിച്ചത്. പൂര്‍ണമായി സമാധാനം ഉറപ്പുവരുത്താന്‍ നിലവിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പാംഗോങ്സോ തടാക മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഉണ്ടാക്കിയ ധാരണ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജയശങ്കര്‍ പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടത്. ധാരണ പ്രകാരം ഹോട്സ് സ്പ്രിംഗ്, […]
ഒളിമ്പിക്സ് വില്ലേജ് തുറന്നു
ടോക്യോ ഒളിമ്പിക്സ് വില്ലേജ് തുറന്നു. ഒളിമ്പിക്സിൽ പങ്കെടുത്താനെത്തുന്ന അത്‌ലീറ്റുകളിൽ പലരും ഒളിമ്പിക്സ് വില്ലേജിലാണ് താമസിക്കുക. കൊവിഡ് കാലത്ത് സുരക്ഷിതമായി മത്സരങ്ങൾ നടത്താൻ വേണ്ട മുൻകരുതലുകളൊക്കെ കൈക്കൊണ്ടിട്ടുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക് പറഞ്ഞു. ടോക്യോ നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഒളിംപിക് സംഘാടക സമിതി തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ടോക്കിയോ നഗരത്തിൽ ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജൂലെ […]
ഫ്രാന്‍സിസ് മാര്‍പാപ്പ ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വന്‍കുടലിലെ അസുഖത്തിനാണ് ശസ്ത്രക്രിയ. എപ്പോഴാണ് ശസ്ത്രക്രിയയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് വത്തക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, അദ്ദേഹം സെപ്തംബറില്‍ ഹംഗറിയിലേക്ക് പോകുമെന്ന് അറിയിച്ചു. 84കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്താനും ജനങ്ങളോട് പറഞ്ഞിരുന്നു.