International

അഫ്ഗാൻ: വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ വീണു മരിച്ചു

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ഏത് വിധേനെയും അഫ്ഗാനിൽ നിന്ന് പുറത്ത് കടക്കൻ ശ്രമിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങൾ. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂൾ വിമാനത്താവളത്തിൽ ഇരച്ചുകയറിയ ജനങ്ങൾ മുന്നിൽ കണ്ട വിമാനങ്ങളിലെല്ലാം എങ്ങനെങ്കിലും കയറിപ്പറ്റാൻ ശ്രമിക്കുന്ന ജനങ്ങളുടെ ദൃശ്യനാണ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടി കഴിഞ്ഞു. അതിനിടെയാണ് വിമാനത്തിന്റെ ചക്രത്തിൽ ശരീരം ബന്ധിച്ച് രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. വിമാനത്തിന്റെ ചക്രത്തിൽ […]

International

കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

കാബൂൾ വിമാനത്താവളം അടച്ചു. തുടർന്ന് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി. (kabul airport closed) കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയർ ഇന്ത്യ വിമാനം പുറപ്പെടാൻ തീരുമാനമായിരുന്നു. ഡൽഹിയിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശവും നല്‍കിയിരുന്നു. […]

International

കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്; നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ

കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമീദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ വെടുവയ്പ്പ് തുടരുന്നെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. (kabul airport firing) രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കനെയും തുടർന്നാണ് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും […]

International

കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്: യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് :ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ

കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്.കാബൂളിലെ സുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നെന്ന് അമേരിക്കൻ എംബസി. കൂടാതെ കാബൂളിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്. കൂടാതെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നാകും പ്രഖ്യാപനം.കൂടാതെ, അഫ്‌ഗാനിസ്ഥാൻ ഭരണത്തിന് മൂന്നംഗ താത്കാലിക സമിതി.മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവും. മുൻ പ്രധാന മന്ത്രി ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ.

International

അഫ്ഗാൻ-താലിബാൻ വിഷയം : യു എൻ രക്ഷാ സമിതി യോഗം ഇന്ന്

അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം ഇന്ന് ചേരും . രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് . താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായിയാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ […]

International

രാജ്യം വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാൻ : അഷ്റഫ് ​ഗനി

രാജ്യം വിട്ടതിൽ‍ വിശദീകരണവുമായി അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി. അഫ്​ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ​ഗനി വ്യക്തമാക്കി. (ashraf ghani fb post) എനിക്ക് മുന്നിൽ രണ്ട് മാർ​ഗങ്ങളെ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂളഅ‍ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലത്. താലിബാൻ തോക്കുകൾ കൊണ്ടുള്ള […]

International

കൊവിഡിന്റെ ഉത്ഭവം കണ്ടെത്താന്‍ വീണ്ടും ലോകാരോഗ്യ സംഘടന; എതിര്‍ത്ത് ചൈനയും

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളി ചൈന. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യമായി കൊവിഡ് വന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ചൈന തന്നെയാണോ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് തെളിയിക്കുകയാണ് ഡബ്ല്യുഎച്ചഒ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. കൊറോണ വൈറസ് എവിടെയാണ് ഉത്ഭവിച്ചത് എന്നറിയാനുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും എന്നാല്‍ ഇതിനു പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ക്കുന്നുവെന്നുമാണ് ചൈനയുടെ പ്രതികരണം. 2020 ജനുവരിയിലാണ് ചൈനയില്‍ കൊവിഡ് പടര്‍ന്നുതുടങ്ങിയതും പിന്നീടത് ലോകമാകെ വ്യാപിച്ചതും. […]

International

അഫ്ഗാനിസ്ഥാനിലെ ഹെരാത് പൊലീസ് ആസ്ഥാനം പിടിച്ചെടുത്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ ഹെരാത് പൊലീസ് ആസ്ഥാനം പിടിച്ചെടുത്ത് താലിബാൻ. യാതൊരു ചെറുത്തുനില്പും കൂടാതെയാണ് താലിബാൻ ഏറെ പ്രധാനപ്പെട്ട പൊലീസ് ആസ്ഥാനം പിടിച്ചെടുത്തത്. ഇതോടെ നിരവധി വാഹനങ്ങളും ആയുധങ്ങളും തിരകളുമാണ് താലിബാൻ്റെ അധീനതയിലായത്. (Taliban Police Office Afghanistan) അഫ്ഗാനിസ്ഥാനിൽ ഇന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ താലിബാൻ രാജ്യത്ത് പിടിമുറുക്കുകയാണ്. മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ കൂടി ഇപ്പോൾ താലിബാൻ പിടിച്ചെടുത്തു. ഒരു സൈനിക ആസ്ഥാനവും താലിബാൻ കൈക്കലാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 6 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തിരുന്നത്. ഇപ്പോൾ […]

International

കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ

അഫ്​ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ ന​ഗരമായ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്​ഗാനിലെ ഹെറത്, ​ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്​ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായി. അഫ്​ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തണമെന്ന് കേന്ദ്രസർക്കാരും നേരത്തെ അറിയിച്ചിരുന്നു. […]

International

ലൈംഗികാരോപണങ്ങള്‍ക്കൊടുവില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവച്ചു

ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ രാജിവച്ചു.രാജിവച്ചൊഴിയണമെന്ന് ന്യൂയോര്‍ക്കിലെ മൂന്നില്‍ രണ്ട് സെനറ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജിവക്കണമെന്ന് ആന്‍ഡ്ര്യൂ കുമോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. 14 ദിവസത്തിനുള്ളില്‍ കുമോയുടെ രാജി പ്രാബല്യത്തില്‍ വരും. പതിനൊന്ന് സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിനെയെല്ലാം കുമോ നിഷേധിക്കുകയായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായ ശേഷം ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നപ്പോഴാണ് കുമോ രാജിക്ക് തയാറായത്.സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ നിരവധി പേരാണ് കുമോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. […]