International

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ സിദ്ദിഖ്

നടന്‍ സിദ്ദിഖ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായിലെ ബിസിനസ് സെറ്റപ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പ്രിഥ്വിരാജ്, നൈല ഉഷ, ആസിഫ് അലി, മിഥുന്‍ രമേശ്, മീര ജാസ്മിന്‍, ആശാ ശരത്, ലാല്‍ ജോസ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ […]

International Social Media

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ മാറ്റിയതാണ് പ്രവർത്തനം തടസപ്പെടാൻ കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തിൽ ആറ് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. അന്ന് വ്യക്തമായ ഒരു വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. പ്രവർത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് […]

International

ജെഫ്​ ബെസോസിനും ഇലോൺ മസ്​കിനുമൊപ്പം 100 ബില്യൺ ക്ലബിൽ മുകേഷ്​ അംബാനിയും

ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസിനും ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​കിനുമൊപ്പം അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച്​ മുകേഷ്​ അംബാനിയും. 100.6 ബില്യൺ ഡോളറിന്‍റെ ആസ്​തിയുമായാണ്​ മുകേഷ്​ അംബാനി പട്ടികയിലേക്ക്​ എത്തിയത്​. ബിൽഗേറ്റ്​സ്​, മാർക്ക്​ സൂക്കർബർഗ്​, വാരൻ ബഫറ്റ്​ എന്നിവരും പട്ടികയിൽ ഉണ്ട്. 100 ബില്യൺ ഡോളറിൽ കൂടുതൽ ആസ്​തിയുള്ള 11 പേരാണ്​ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്​. ഈ വർഷം മുകേഷ്​ അംബാനിയുടെ ആസ്​തിയിൽ 23.8 ബില്യൺ ഡോളിന്‍റെ വർധനയുണ്ടായി. 2005ലാണ്​ പിതാവ്​ ധീരുഭായ്​ അംബാനിയുടെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾ മുകേഷ്​ […]

International

അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു

വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. കുന്ദൂസിലെ ഷിയാ പള്ളിയിൽ ഭീകരാക്രമണം നടന്നെന്നും നിരവധി പേർ രക്തസാക്ഷികളായെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളടക്കമുള്ളവർ മരിച്ചവരിലുൾപ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 12ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതായി […]

International

ഭൗതികശാസ്ത്ര നൊബേല്‍; പുരസ്ക്കാരം മൂന്ന് പേർക്ക്

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം മൂന്ന് പേര്‍ക്ക്. സ്യൂകുറോ മനാബെ, ക്ലൗസ് ​ഹാസ്സിൽമാൻ, ജിയോര്‍ജിയോ പരീസി എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതാപനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്. നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ പകുതി സ്യുകൂറോ മനാബെ, ക്ലൗസ് ​ഹാസ്സിൽമാൻ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പാരിസിക്കാണ് ലഭിക്കുക. ജപ്പാനിലെ ഷിന്‍ഗുവില്‍ 1931 ല്‍ ജനിച്ച മനാബെ, ടോക്യോ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്‌.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവില്‍ യു.എസ്.എ.യിലെ പ്രിന്‍സ്റ്റണ്‍ […]

International

അബുദാബിയിൽ എയർ ആംബുലൻസ് തകർന്ന് നാല് മരണം

അബുദാബിയിൽ എയർ ആംബുലൻസ് തകർന്ന് നാല് പേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്ടർ, നഴ്‌സ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ. ഷാഹിദ് ഗുലാം, നഴ്‌സായ ജോയൽ സകാറ മിൻറോ എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.

International

മോദിയുടെ യുഎസ് സന്ദർശനം; ജോ ബൈഡനുമായും കമല ഹാരിസുമായും ചർച്ച നടത്തും

അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും ചർച്ച നടത്തും. ന്യൂയോർക്ക്, വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് കരുതുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. (Modi Biden Kamala Harris) കൊവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നടത്തുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് മോദിയുടെ ആദ്യ അജണ്ട. ജനുവരിയിൽ അധികാരത്തിലെത്തിയതിനു ശേഷം ബൈഡനും മോദിയും […]

International

നിലപാട് തിരുത്തി ബ്രിട്ടൻ; കൊവിഷീൽഡിന് അം​ഗീകാരം

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ കൊവിഷീൽഡ് അം​ഗീകരിച്ച് ബ്രിട്ടൻ. വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ലണ്ടിൽ ക്വാനന്റീൻ ഇല്ലാതെ പ്രവേശിക്കാം. ( britain approves covishield ) കൊവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്ത്യ നേരത്തെ തുറന്നടിച്ചിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ […]

International

ക്വാഡ് ഉച്ചകോടി 24ന്; ബൈഡനുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ച

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഉന്നയിക്കും. ക്വാഡ് ഉച്ചകോടിയില്‍ ജോ ബൈഡന്‍ അധ്യക്ഷത വഹിക്കും. quad submitt ഈ വരുന്ന 24നാണ് ക്വാഡ് രാജ്യങ്ങളുടെ യോഗം അമേരിക്കയില്‍ നടക്കുക. ഇതിനുമുന്നോടിയായാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്‌മോറിസണ്‍, ജപ്പാന്‍ […]

International

സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനം; അഞ്ചുപേര്‍ക്ക് പരുക്ക്

സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ചിട്ടില്ല. landmine blast അല്‍ഷബാബ് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും നിര്‍മാണത്തിലിരിക്കുന്ന എയര്‍പോര്‍ട്ടിലേക്ക് അല്‍ഷബാബിന്റെ സൈന്യം നുഴഞ്ഞുകയറിയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം. അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൊമാലി നാഷണല്‍ ആര്‍മിയുടെയും ജിബൂട്ടി ഫോഴ്‌സസിന്റെയും […]