പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയുമായുള്ള സുപ്രധാന കൂടിക്കാഴ്ച ഇന്ന് നടക്കും. വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുക. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയന്‍ ഡാഗ്രിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. 2000ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിക്ക് ശേഷം റോം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി ഇന്ന്. വിവിധ കാരണങ്ങളാല്‍ നീണ്ടുപോയ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി പോപിനെ പ്രധാനമന്ത്രി ക്ഷണിക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. […]
International
പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; ഇനി ‘മെറ്റ’
കമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാർക് സുക്കർബർഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനർത്ഥം പരിമിതികൾക്കപ്പുറം എന്നാണ്.
ഗ്രേ ലിസ്റ്റിൽ നിന്നും മാറ്റില്ല; പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്
ഗ്രേ ലിസ്റ്റിൽ നിന്നും മാറ്റണം എന്ന പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്. വിജയിച്ചത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദം. പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ വ്യക്തമാക്കി. കനത്ത നിരാശയാണ് തിരുമാനം എന്ന് പാകിസ്താൻ. ( Pakistan continue to be in grey list ) മൂന്ന് ദിവസ്സത്തെ എഫ്.എ.ടി.എഫിന്റെ യോഗമാണ് ഗ്രേലിസ്റ്റിൽ നിന്നും മാറ്റണം എന്ന പാക്കിസ്ഥാന്റെ അപേക്ഷ അംഗികരിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടത്. രാജ്യത്തെ ഭീകവാദികൾക്കും […]
അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ
അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെയാണ് കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാൻ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം. ഈ മാസം ആദ്യമാണ് കൊലപാതകം നടന്നത്. ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ ആരും വിവരം പുറത്തുപറയാൻ തയ്യാറായില്ല. ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ഹക്കിമിയുടെ ഛേദിച്ച ശിരസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു അഫ്ഗാനിസ്ഥാനിലെ […]
കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ
പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ. ഗായിക തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ( ks chitra gets golden visa ) ദുബായ് ഇമ്മിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മാരിയിൽ നിന്നാണ് ചിത്ര വീസ സ്വീകരിച്ചത്. ഗോൾഡൻ വീസ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചിത്ര കുറിപ്പിൽ വ്യക്തമാക്കി. സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്ക് പകരം 10 […]
സൗദിയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; സാമൂഹിക അകലവും പാലിക്കേണ്ടതില്ല
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ പൊതുഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പൊതുഇടങ്ങളില്‍ ഇളവുകള്‍ ബാധകമായിട്ടുള്ളത്. ഈ മാസം 17 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. saudi covid relaxation ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമില്ല. ഹറം പള്ളിയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമില്ല. ഇന്ന് 48 കേസുകള്‍ മാത്രമാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് […]
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ 24-കാരി
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ റുമെയ്സ ഗെൽഗിയെ സ്ഥിരീകരിച്ചു. 215.16 സെന്റിമീറ്ററാണ് (7 അടി 0.7 ഇഞ്ച്) റുമെയ്സയുടെ ഉയരം. രണ്ടാം തവണയാണ് ഈ 24 കാരി ഗിന്നസ് റെക്കോർഡ് തകർക്കുന്നത്. 18 ആം വയസിലാണ് ആദ്യമായി ഗിന്നസ് റെക്കോർഡ് തേടി എത്തുന്നത്. 2014 ൽ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയായി ഗെൽഗിയെ തിരഞ്ഞെടുത്തിരുന്നു. വളർച്ച വേഗത്തിലാക്കുന്ന വീവർ സിൻഡ്രോം എന്ന അപൂർവ രോഗമാണ് ഗെൽഗിയുടെ അവസ്ഥയ്ക്ക് കാരണം. അസ്ഥിക്ക് ബലക്കുറവ് പോലുള്ള രോഗങ്ങൾക്കും […]
ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തൊണ്ണൂറുകാരനായ വില്യം ഷാറ്റ്നർ
ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി വില്യം ഷാറ്റ്നർ. നാല് പതിറ്റാണ്ടായി ‘സ്റ്റാർ ട്രെക്കിൽ’ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തി നേടിയ തൊണ്ണൂറുകാരനാണ് ഷാറ്റ്നർ. ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒർജിൻ വികസിപ്പിച്ചെടുത്ത ‘ന്യൂ ഷെപ്പേർഡ്’ ബഹിരാകാശ പേടകത്തിലാണ് ഷാറ്റ്നർ പറന്നുയർന്നത്. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചതിൽ ഏറ്റവും അത്ഭുതകരമായ അനുഭവമാണ് യാത്ര നൽകിയത് എന്ന് ലാൻഡിങ്ങിന് ശേഷം വില്യം ഷാറ്റ്നർ പറഞ്ഞു. ബഹിരാകാശത്ത് 11 മിനിറ്റ് യാത്രയാണ് അദ്ദേഹം […]
ഉൽക വന്ന് പതിച്ചത് തലയിണയിൽ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാനഡയിൽ കഴിഞ്ഞ ദിവസം ആകാശത്ത് തെളിഞ്ഞത് വിസ്മയക്കാഴ്ചയാണ്. വെളിച്ച ഗോളത്തെ അനുസ്മരിപ്പിക്കുന്ന നിരവധി ഉൽകകൾ തുടർച്ചയായി താഴേക്ക് പതിക്കുന്നത് ജനം അത്ഭുതത്തോടെ നോക്കി നിന്നു. റൂത്ത് ഹാമിൽടൺ ഒഴികെ. റുത്ത് ഹാമിൽടൺ ആ ദിവസത്തെ ഒരു നടുക്കത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല. കാരണം ഒരു ഉൽക പതിച്ചത് സ്വന്തം തലയിണയിലാണ്. ഉറങ്ങുന്നതിനിടെ തലയളിൽ ശക്തിയായി എന്തോ പതിക്കുന്നത് അനുഭവപ്പെട്ട റുത്ത് ഞെട്ടിത്തരിച്ച് ചാടി എഴുനേറ്റ് ലൈറ്റ് ഇട്ട് നോക്കി. തലയിണയിൽ കല്ല് പോലെ എന്തോ ഒന്ന് കിടക്കുന്നത് കണ്ടു. […]
ശ്രീലങ്കൻ സന്ദർശനം; കരസേനാ മേധാവി യാത്ര തിരിച്ചു
ശ്രീലങ്കൻ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം എം നരവാനെ യാത്ര തിരിച്ചു. 5 ദിവസത്തേക്കാണ് സന്ദർശനം. കരസേനാ മേധാവി എന്ന നിലയിലെ ആദ്യ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി, അദ്ദേഹം രാജ്യത്തെ മുതിർന്ന സൈനിക, സിവിലിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും. ഇന്ത്യ-ശ്രീലങ്ക പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. പ്രതിരോധ സഹകരണത്തിലും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറും. ശ്രീലങ്കൻ സൈന്യത്തിന്റെ ആസ്ഥാനം, ഗജബ റെജിമെന്റൽ ആസ്ഥാനം, […]