India National

ശ്രീനഗറിൽ ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഐഇഡികൾ കണ്ടെത്തി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് ഐ.ഇ.ഡികൾ കണ്ടെത്തി. ലവാപോരയിൽ നിന്നാണ് ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം കണ്ടെത്തിയത്. ഇവയെ സുരക്ഷാസേന നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ജമ്മു കശ്മീർ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഐഇഡി ഘടിപ്പിച്ച നിലയിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സുരക്ഷാ സേനയുടെ പെട്ടെന്നുള്ള ഇടപെടൽ വൻ ദുരന്തം ഒഴിവാക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നവംബറിൽ ജമ്മുവിലെ നർവാൾ-സിദ്ര ഹൈവേയിൽ […]

India National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സാധ്യത. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമായി രാമക്ഷേത്ര ഉദ്ഘാടനം ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ വിലയിരുത്തൽ. കൂടാതെ മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ […]

India National

രണ്ടാം ഭാരത് ജോഡോ യാത്ര; ‘ഭാരത് ന്യായ് യാത്ര’ മണിപ്പൂർ മുതൽ മുബൈ വരെ

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും.14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകും. മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് […]

Business India Kerala

സ്വര്‍ണവില 47,000ലേക്ക് അടുക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1500 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറയാതെ തുടരുന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയാണ്. ഗ്രാമിന് പത്തു രൂപ കൂടി 5850 രൂപയായി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില 47000ത്തിലേക്ക് കടക്കും. ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു. പിന്നീട് […]

India Kerala

ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം; പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു

ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം. പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു. സന്നിധാനം മുതൽ ശബരീപീഠം വരെ മാത്രമാണ് ഇപ്പോൾ തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. പമ്പയിലെ നടപ്പന്തൽ ഒഴിഞ്ഞിരിക്കുകയാണ്. നിലയ്ക്കലിലെ KSRTC ബസ് സ്റ്റാൻഡും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലും തിരക്കൊഴിഞ്ഞു. 20000 മുതൽ 30000 ഭക്തരാണ് നിലവിൽ ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ക്യുവിൽ നിൽക്കുന്ന എല്ലാ ഭക്തർക്കും ദർശനം നടത്താൻ സാധിക്കും. അതേസമയം ശബരിമലയിൽ ഇന്നാണ് മണ്ഡല പൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും […]

India National

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേൽ

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തിൽ ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേൽ. ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. സംഭവത്തിൽ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പലസ്തീൻ വിഷയം ഉന്നയച്ചുകൊണ്ടുള്ള കത്ത് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. തീവ്രത കുറഞ്ഞ സ്‌ഫോടനം എന്നാണ്‌ന പൊലീസ് നിഗമനം. വൈകിട്ട് 5.20ഓടെയാണ് ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി അഗ്‌നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു. ഇസ്രയേൽ […]

Business India Kerala

കോടിപതിയെ ഇന്ന് ഉച്ചതിരിഞ്ഞ് അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 78 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം ഭാഗ്യവാനെ തേടിയെത്തുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാനാകും.ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും […]

India Kerala

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം ഇന്ന് സമർപ്പിക്കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. രണ്ടു ഡോക്ടർമാരും രണ്ടു നഴ്‌സുമാരുമാണ് കേസിലെ പ്രതികൾ. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംഘം ചേർന്നുള്ള കുറ്റകൃത്യം, ചികിത്സ പിഴവ് എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിക്കുന്നത്. 300 പേജിലധികമുള്ള കുറ്റപത്രമാണ് സമർപ്പിക്കുന്നത്. കേസിൽ 72 സാക്ഷികളാണുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ […]

India Kerala

കാസർ​ഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതി; മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

കാസർ​ഗോഡ് മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര സംഘം നാളെ കാസർഗോഡ് എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി. കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം.2000ൽ കാസർ​ഗോഡ് എൻഡോസൾഫാൻ നിരോധനം ഏർ‌പ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാർ അതിർത്തി​ഗ്രാമമായ മിഞ്ചിപദവിൽ എൻഡോസൾഫാൻ […]

India Kerala

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. തങ്കയങ്കി ഘോഷയാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തിയിരുന്നു. അതേസമയം സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കണ് അനുഭവപ്പെടുന്നത്. പമ്പയിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തീർഥാടകർ ദർശനത്തിനു […]