India National

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്; ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളർന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രസ്ഥാനം, ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂന്നു പതിറ്റാണ്ടായി തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നറിയാതെ ഉഴലുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 1885 ഡിസംബറിൽ ബോംബെയിലെ ഗോകുൽദാൽ തേജ്പാൽ സംസ്‌കൃത കോളജിൽ നടന്ന യോഗത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുന്നത്. എഒ ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ രൂപീകരിച്ച സംഘടനയുടെ ആദ്യ അധ്യക്ഷനായി ഡബ്ല്യു സി ബാനർജിയെ തെരഞ്ഞെടുത്തു. […]

India Kerala

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട്. പോലീസ് സുരക്ഷ ആവശ്യപെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്കും വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ടെക്ഫെസ്റ്റിന്റെ സാമ്പത്തിക വശങ്ങൾ പരിശോധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായി. അനധികൃതമായ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സിൻഡിക്കേറ്റ് ഉപസമിതിയിൽ‌ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകും. സംഭവത്തിൽ ഇതുവരെ ആരെയും പൊലീസ് പ്രതി ചേർത്തിട്ടില്ല. നൂറിലേറെ പേരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപസമിതി […]

India Kerala

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; SFI പ്രതിഷേധം തുടരാന്‍ സാധ്യത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം തുടരാന്‍ സാധ്യത. സര്‍ക്കാരും ഗവര്‍ണര്‍ തമ്മിലുള്ള പോര് തുടരുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ പുതിയ രണ്ടു പേരെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഭൂമി തരംമാറ്റല്‍ ഉള്‍പ്പെടെയുള്ള വിവിധ ബില്ലുകള്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും വിവാദം തുടരുകയാണ്. പുതിയ മന്ത്രിമാരായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങിനു ശേഷം ഗവര്‍ണര്‍ മുംബൈയ്ക്കു […]

India National

അയോധ്യയിൽ ജഡായു വെങ്കലപ്രതിമ സ്ഥാപിച്ചു; ശ്രീരാമക്ഷേത്രം സ്വയംപര്യാപ്തമെന്ന് ചമ്പത് റായ്

അയോധ്യയിലെ കുബേർ തിലയിൽ ജഡായുവിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി. കുബേർ നവരത്ന കുന്ന് എന്നറിയപ്പെടുന്ന കുന്നിൽ വച്ചാണ് ജഡായുവും, ശ്രീരാമനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിശ്വാസം.ശ്രീരാമക്ഷേത്രം ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിൽ സുസജ്ജവും സ്വയംപര്യാപ്തമായിരിക്കുമെന്ന് ചമ്പത് റായ് അറിയിച്ചു. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി കുബേര്‍തിലയിലെത്തി ജഡായുവിന് പ്രണാമങ്ങള്‍ അര്‍പ്പിക്കും. നിലവിൽ അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്ര സമുച്ചയം ‘ആത്മനിർഭർ’ ആകുമെന്ന് ചമ്പത് […]

India Kerala

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി

നിയുക്ത മന്ത്രി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. മുഖ്യമന്ത്രി നൽകുന്ന വകുപ്പിന് പുറമേ സിനിമ വകുപ്പ് കൂടി നൽകണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാന മന്ത്രിസഭ മുഖംമിനിക്കുമ്പോൾ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി […]

India Kerala

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്.2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകിയത്. പ്ലസ് ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും, […]

India Kerala

ശബരിമല വരുമാനത്തില്‍ വർധന; 18.72 കോടിയുടെ വർധനയെന്ന് ദേവസ്വം ബോർഡ്

ശബരിമല വരുമാനത്തിൽ വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലത്തിന്റെ തുക കൂടി ചേർത്തപ്പോൾ വരുമാനത്തിൽ വർധനയുണ്ടായി. ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ വർധനയുണ്ടായെന്ന് ദേവസ്വം ബോർഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു. അവസാനം നടത്തിയ കുത്തക ലേലങ്ങളുടെ കണക്ക് കണക്കുകൾ കൂടി കൂട്ടുമ്പോൾ വരുമാനം വർദ്ധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് […]

Health India Kerala

ആരോ​ഗ്യരം​ഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ; വീണാ ജോർജ്

ആരോ​ഗ്യ രം​ഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോ​ഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98 മത് ദേശീയ സമ്മേളനത്തിലെ തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.സംസ്ഥാനത്ത് നിപ്പയും, ആ​ഗോളതലത്തിലുള്ള കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയായി. അതിന് സംസ്ഥാന സർക്കാരിനോടൊപ്പം നിന്ന ഐഎംഎ […]

Health India Kerala

സംസ്ഥാനത്ത് ആദ്യമായി എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം; അപൂര്‍വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയില്‍ […]

India Kerala

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ; നാഗാലാന്‍ഡ് ഗവര്‍ണര്‍

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്. ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയില്‍ പങ്കുകൊണ്ടു. സഹോദരനായ എല്‍. ഗോപാലന്‍, സഹോദരപത്‌നി ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് […]