India Kerala

മുഖം മിനുക്കിയ സർക്കാരിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയോടെ മുഖം മിനുക്കിയ സർക്കാർ 2024 ൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികൾ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക തന്നെയാണ് എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിന് ആദ്യം വേണ്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തവർഷം ചരക്ക് കപ്പിൽ എത്തും എന്നുള്ളതുകൂടി കൊണ്ടാണ് തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്തത്. രണ്ടരവർഷം ഒപ്പമുണ്ടായിരുന്ന രണ്ടു മന്ത്രിമാരുടെ മുൻധാരണ പ്രകാരമുള്ള രാജി. പുതിയ രണ്ടു മന്ത്രിമാരെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തൽ. അതിലും ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് എന്നോണം വകുപ്പ് മാറ്റം. എന്നിട്ടും […]

India National

അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുതുക്കിയ റെയില്‍വേ സ്റ്റേഷന്റേയും വിമാനത്താവളത്തിന്റേയും ഉദ്ഘാടനം ഇന്ന്

രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പുതിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. കനത്ത മൂടല്‍മഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ പത്തേമുക്കാലിന് അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 11.15ന് പുതുക്കിയ റെയില്‍വേ സ്റ്റേഷനും 12.15ന് പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും.നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 2 പുതിയ അമൃത് ഭാരത് ട്രെയിനുകളും 6 പുതിയ വന്ദേ ഭാരത് ട്രെയിനുകളും […]

India Kerala Local

കൊച്ചി കാർണിവൽ; സുരക്ഷയ്ക്കായി 1000 പൊലീസുകാർ; 12 മണിക്ക് ശേഷം ജങ്കാർ സർവീസ്

അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും. പുതുവത്സരമാഘോഷിക്കാൻ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാർ സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യാനായി 23 പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കും. പ്രദേശവാസികൾ ഹോം സ്‌റ്റേയിൽ താമസിക്കുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ […]

India Kerala

സർക്കാരിന് തിരിച്ചടി; ഡയറക്ടർ നിയമന യോഗ്യതയിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും

സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻ ശുപാർശ. ഇതിൽ മാറ്റിയാണ് സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ […]

India Kerala

കൊച്ചി വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കി ആർഡിഒ; ഗവർണറും തൊപ്പിയുമെന്ന നാടകത്തിനും വിലക്ക്

പുതുവർഷത്തിൽ വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ് ആർഡിഒയുടെ ഉത്തരവ്. പാപ്പാഞ്ഞിയെ കത്തിക്കാൻ പരേഡ് ഗ്രൗണ്ടിൽ മാത്രമാണ് അനുമതി. എന്നാൽ ഉത്തരവ് അനുസരിക്കില്ല എന്ന നിലപാടിലാണ് സംഘാടകർ.ഗവർണറും തൊപ്പിയും എന്ന പേരിൽ കാർണിവൽ അവതരിപ്പിക്കാനിരുന്ന നാടകം തടഞ്ഞ് ആർഡിഒ ഉത്തരവിട്ടത് വിവാദമായതിന് പിന്നാലെയാണ് പാപ്പാഞ്ഞി കത്തിക്കുന്നതിലുള്ള വിലക്ക്. നാടകം തടഞ്ഞതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആർഡിഒ ഓഫിസിലേക്ക് മാർച്ച് നടത്തി. ജർമൻ നാടകത്തിന്റെ മലയാള സാക്ഷാത്കാരമാണ് നാടകമെന്നാണഅ സംഘാടകർ പറയുന്നത്. ഭരണത്തിലുള്ള ആരെയും ഇതിൽ അവഹേളിക്കില്ലെന്ന് സംഘാടകർ പറയുന്നു. […]

India National

അയോധ്യ വിമാനത്താവളത്തിന്റെ പേര് പുറത്ത്; മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നറിയപ്പെടും

പുതിയ അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് നൽകിയിരിക്കുന്ന പേര്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ എയർപോർട്ട് സജ്ജമാക്കിയിരിക്കുന്നത്. സിഎൻഎൻ, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത നൽകിയത്.ഡിസംബർ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പുതിയ പേര് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് അയോദ്ധ്യയിൽ റോഡ് ഷോയും നടത്തും. രാമക്ഷേത്ര മാതൃകയിൽ […]

Entertainment India National

വിജയകാന്തിനെ അവസാനമായി കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരേ ചെരുപ്പ് ഏറ്; രോഷത്തോടെ ആരാധകർ

ചെന്നൈയിൽ നടൻ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ […]

India Kerala

ന്യൂ ഇയർ ആഘോഷം; കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി, ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ സർവീസ്

ന്യൂ ഇയർ ആഘോഷത്തിന്റെ ഭാ​ഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക. പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകുമെന്ന് വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു. നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് യാത്രാ […]

India National

ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി ഇന്ത്യൻ നേവി

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ. ഡിസംബർ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവിക ദിനാഘോഷച്ചടങ്ങിൽ നാവികസേന ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്കാണ് പുതിയ ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നീ റാങ്കുകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ എപ്പൗലെറ്റുകൾ നൽകുക. ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈൻ […]

India National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: അയോധ്യയിൽ സുരക്ഷ ശക്തമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദർശിക്കും. 15,000 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും എൻഎസ്ജി ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ലഖ്നൗ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് എല്ലാ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 ഡിഐജി, 17 എസ്പി, 38 അഡീഷണൽ എസ്പി, 82 ഡെപ്യൂട്ടി […]