കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് നവീകരണത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍ – ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും. തമിഴ്നാട്ടിൽ നിന്ന് ഈ […]
India
മോദിയും യുഎഇ പ്രസിഡന്റും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഗാന്ധിജിയുടെ ആശ്രമമായിരുന്ന സബര്‍മതി ആശ്രമം വരെയായിരിക്കും ഈ റോഡ് ഷോ. ഇരുരാജ്യങ്ങളിലെയും ഔദ്യോഗികപ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ജനവരി 10 മുതല്‍ 12 വരെ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപസംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്‍റ് ഗുജറാത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ജനവരി ഒമ്പതിന് യുഎഇ പ്രസിഡന്റിനെ നേരിട്ട് വിമാനത്താവളത്തില്‍നിന്നും സ്വീകരിക്കുക. […]
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദമാണ് ചക്രവാതച്ചുഴിയായി ദുർബലമായത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ടായിരുന്നു. ഇന്ന് […]
‘ആറ് സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, രണ്ടിൽ കൂടുതൽ ഇല്ലെന്ന് തൃണമൂൽ’; പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി
പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം. ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം. രണ്ടിൽ കൂടുതൽ സീറ്റ് കോൺഗ്രസിന് നൽകില്ലെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. എന്നാൽ ആറ് സീറ്റുകൾ തന്നെ വേണമെന്ന നിലപാടലാണ് കോൺഗ്രസ്. മമതയ്ക്ക് എതിരെ അധിർ രഞ്ജൻ ചൗധരി പ്രസ്താവനയിലും പ്രതിഷേധം അറിയിച്ചു.തൃണമൂലിന്റെ ദയയിലല്ല കോൺഗ്രസിന്റെ ശക്തിയെന്ന് ഓർക്കണമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം നിർദേശിച്ചു. അതേസമയം ‘ഇന്ത്യ’ മുന്നണിയിൽ സീറ്റു വിഭജന ചർച്ച തുടങ്ങും മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജെ.ഡി.യുവിന്റെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് […]
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും. സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമകൾ. ഡീസൽ അടിച്ച വകയിൽ പമ്പുകൾക്ക് നൽകാനുള്ളത് ഒരു കൊല്ലത്തെ കുടിശികയാണ്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പൊലീസ് നിർത്തിവച്ചു. നവകേരള സദസിനായി ഓടിയ വകയിൽ നൽകാനുള്ളത് ലക്ഷങ്ങൾ. കേസ് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് പരാതി. എന്നാൽ സംസ്ഥാനത്തെ […]
കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സിപിഐഎം കൗൺസിലർ
കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സി.പി.ഐ.എം കൗൺസിലർ. എറണാകുളം മരട് നഗരസഭയിലെ പര്യടനമാണ് സി.പി.ഐ.എം കൗൺസിലർ ജിജി പ്രേമൻ ഉദ്ഘാടനം ചെയ്തത്. മരട് നഗരസഭയിലെ 33ാം വാർഡ് കൗൺസിലാണ് ജിജി പ്രേമൻ. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര എറണാകുളം ജില്ലയിലേക്കെത്തുന്നത്.
‘അങ്കമാലി അർബൻ ബാങ്കിൽ വൻ ക്രമക്കേട്’; ഇടപാടുകൾ നടത്താത്ത ആളുകൾക്കും ജപ്‌തി നോട്ടീസ്
ഇടപാടുകൾ നടത്താത്ത ആളുകൾക്ക് ജപ്‌തി നോട്ടീസ് അയച്ച് അങ്കമാലി അർബൻ ബാങ്ക്. വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്നയാൾക്കും ക്യാൻസർ ബാധിതനുമാണ് നോട്ടീസ് അയച്ചത്. ജപ്‌തി നോട്ടീസ് 25 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്. നോട്ടീസ് ലഭിച്ചവർ ബാങ്കുമായി ഇടപാട് നടത്താത്തവരെന്ന് പരിശോധനയിൽ കണ്ടെത്തി. അങ്കമാലി അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത് കോൺഗ്രസ് ഭരണ സമിതിയാണ്. പണം ലഭിക്കാത്തതിനാൽ അങ്കമാലി അർബൻ ബാങ്കിൽ പ്രതിഷേധവുമായി നിക്ഷേപകരും എത്തി. സഹകരണ വകുപ്പാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. നിക്ഷേപകരും ലോൺ എടുത്ത് […]
സാധാരണ ജനങ്ങൾ മോദിയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചു; മോദിയുടെ ഗ്യാരന്റി വികസനത്തിന്റേതാണ്: കെ സുരേന്ദ്രൻ
തൃശൂരിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന നിമിഷം വരെ മാധ്യമപ്രവർത്തകരെ വേദിയിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് അനുമതി നൽകിയില്ല.കേരളത്തിലെ എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രാതിനിത്യം ഉറപ്പ് വരുത്താൻ ഇന്നലെ നടന്ന മഹിളാ സമ്മേളനത്തിന് കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സാധാരണ ജനങ്ങൾ മോദിയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചു. സിപിഎം പരിപാടികൾക്ക് സാധാരണയായി സഹകരണ ബാങ്കിൽ നിന്നും മറ്റുമൊക്കെ ജനങ്ങളെ നിർബന്ധിച്ച് കൊണ്ട് വരികയാണ് […]
80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?; കാരുണ്യ ലോട്ടറി പ്ലസ് ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 503 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 80 ലക്ഷം PU 107873 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം PZ 394010 എന്ന നമ്പറും നേടി. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ […]
രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി; ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി
രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. നേരത്തെ ഭാരത് ന്യായ് യാത്ര എന്നായിരുന്നു നിശ്ചയിച്ച പേര്. ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ് പേര് മാറ്റം. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തി. അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി. ഈ മാസം 14 നാണ് ഭാരത് ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ […]












