India

അയോധ്യക്ക് പിന്നാലെ മഹാരാഷ്ട്രയും പുകയുന്നു; ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചാരാധിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും മോചിപ്പിക്കുമെന്നും ശിവസേന

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ മഹാരാഷ്ട്രയിലും വിവാദം പുകയുകയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നിയന്ത്രിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും അത് മോചിപ്പിക്കുമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രഖ്യാപനം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഷിന്‍ഡെയുടെ പരാമര്‍ശം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിലാണ് സുഫി ദര്‍ഗ സ്ഥിതി ചെയ്യുന്നത്. ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് ദര്‍ഗ മോചിപ്പിക്കണമെന്നുള്ള പ്രചാരണത്തിന് ആദ്യം തുടക്കമിട്ടത്. ഷിന്‍ഡയുടെയും ശിവസേനയുടെയും രാഷ്ട്രീയ ഉപദേഷ്ടാവാണ് ആനന്ദ് […]

Kerala

ഇക്കൊല്ലം കലക്കാൻ ‘കൊല്ലം’ തയ്യാർ!

ആവേശത്തിന്റെയും ആഘോഷത്തിന്റെയും നാളുകളാണ് കൊല്ലത്ത്. കലോത്സവം പൊടിപൊടിക്കുമ്പോൾ ഏറെ സജ്ജീകരണങ്ങളോടു കൂടി തന്നെയാണ് കൊല്ലം കലോത്സവത്തിനെ വരവേറ്റത്. അറുപത്തി രണ്ടാമത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്നു എന്നതും ശ്രദ്ധേയം.  ഇവർക്കായുള്ള താമസസൗകര്യവും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്. വേദികളില്‍ നിന്നും […]

Kerala

‘കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കൂടിയാലോചന ഇല്ലാത്തത്’; കോണ്‍ഗ്രസില്‍ തരൂര്‍ തരംഗം ഇല്ലെന്നും കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ കൂടി ആലോചനകള്‍ നടക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടി ആലോചനക്കു തയ്യാറാകണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ വടകരയില്‍ തന്നെ മത്സരിക്കും. തരൂര്‍ തരംഗം ഇല്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ട്വന്റിഫോറിന്റെ ആന്‍സര്‍ പ്ലീസ് പരിപാടിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിനു അനുവദിച്ച ആഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം കൂടി ആലോചന ഇല്ലാത്തതാണെന്ന് കെ മുരളീധരന്‍ പറയുന്നു. കെപിസിസി […]

National

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു; കപ്പലില്‍ 15 ഇന്ത്യക്കാരുള്‍പ്പെടെ 21പേര്‍

സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു. ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം. സോമാലിയന്‍ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് […]

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. കഴിഞ്ഞദിവസം മധ്യകേരളത്തിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. […]

Kerala

വിഴിഞ്ഞം തുറമുഖം: ആദ്യഘട്ട നിർമാണം മേയ് മൂന്നിന് പൂർത്തിയാക്കുമെന്ന് വി.എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം മേയ് മൂന്നിനകം പൂർത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ വാസവൻ. ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യും. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം മന്ത്രി വാസവൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖത്തിന്റെ ചുറ്റുമതിൽ […]

Kerala

സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവിൽ സർവീസ് മത്സരാർത്ഥിയും കൂട്ടുപ്രതിയും അറസ്റ്റിൽ

പാലക്കാട് വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസിനെയും, മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷിനെയുമാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ നിന്ന് രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്. കഴിഞ്ഞ കൊല്ലം മാർച്ച് 11നും ജൂൺ 26 നുമായിരുന്നു മോഷണം. ആദ്യം രണ്ട് ലക്ഷത്തിലധികം രൂപയും, രണ്ടാം തവണ 1500 രൂപയുമാണ് കവർന്നത്. സിവിൽ സർവ്വീസ് […]

Kerala

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു: പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി […]

India

ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിയോടെയാകും ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. പേടകത്തിലെ എല്ലാ ഉപകരണങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും. […]

Business India Kerala

ഒന്നും രണ്ടും വലിയ ഭാഗ്യങ്ങള്‍ കോട്ടയത്തിന്; അറിയാം നിര്‍മല്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുത്തു. കോട്ടയത്ത് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയിരിക്കുന്നത്. കെ എം സുരേഷ് കുമാര്‍ എന്ന ഏജന്റ് വഴി വില്‍പ്പന നടന്ന NB 177277 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയും കോട്ടയത്ത് തന്നെയാണ് അടിച്ചിരിക്കുന്നത്. ബിബി കെ ജോണ്‍ എന്ന ഏജന്റ് വഴി വിറ്റ NL 230257 നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. നിര്‍മല്‍ […]