തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ ന്യായീകരിച്ച് സംഘടന. ഷിഹാബുദ്ദീൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ അക്യുപങ്‌ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ. സമൂഹം ആദരിക്കുന്ന ഒരാളാണ് ഷിഹാബുദ്ദീനെന്നും ഉടൻ വിട്ടയക്കണമെന്നും ഐഎപിഎ ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരും കേരള സർക്കാരും അക്യുപങ്ചർ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അക്യുപങ്ചർ പ്രസവം എന്നൊന്നില്ല. രോഗത്തിന് മാത്രമാണ് അക്യുപങ്‌ചർ ചികിത്സയുള്ളത്. ഷിഹാബുദിൻ്റെ പേര് എഫ്ഐആറിൽ പോലുമില്ല. ഷിഹാബുദ്ദീൻ മുമ്പ് അധ്യാപകനായിരുന്നു. അധ്യാപനം ഉപേക്ഷിച്ചാണ് അക്യുപങ്ചർ ചികിത്സയിലേക്ക് ഇറങ്ങിയത്. […]
India
ഇ.ഡിയുടെ ഏഴാമത്തെ സമൻസും തള്ളി അരവിന്ദ് കെജ്‌രിവാൾ; ചോദ്യം ചെയ്യലിന് ഹാജരാകില്ല
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഏഴാം തവണയാണ് ഇ.ഡിയുടെ സമൻസ് കെജ്‌രിവാൾ തള്ളുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്‌രിവാൾ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ഡൽഹി മദ്യനയ കേസിൽ നേരത്തേയുള്ള സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് നേരിട്ട് […]
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് തമിഴ് മനില കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ സഖ്യകക്ഷിയുണ്ടാക്കി ബിജെപി. ‘തമിഴ് മണില കോൺഗ്രസ്’ (ടിഎംസി) ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ജി.കെ വാസനാണ് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ ടിഎംസി മത്സരിക്കുമെന്ന് വാസൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യ ഔദ്യോഗിക സഖ്യമാണിത്. തമിഴ്നാടിൻ്റെയും തമിഴരുടെയും ക്ഷേമം, ശക്തവും സമൃദ്ധവുമായ ഇന്ത്യ തുടങ്ങിയവ പരിഗണിച്ചാണ് ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം. ഫെബ്രുവരി 27 ന് തിരുപ്പൂർ ജില്ലയിലെ പാലാടത്ത് […]
ടി.പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതി; കുടുംബമുണ്ടെന്നും നിരപരാധികളെന്നും പ്രതികൾ
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം ചോദിച്ച് കോടതി. ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും അനൂപ് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുത്, വീട്ടിൽ മറ്റാരും ഇല്ലെന്നും ആവശ്യപ്പെട്ടു.ഇതിനിടെ നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ […]
ലീഗിന്റെ മൂന്നാം സീറ്റ്; തീരുമാനം കേരള നേതാക്കൾ എടുക്കണം; ഹൈക്കമാൻഡ് ഇടപെടില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതിൽ ഹൈക്കമാൻഡ് ഇടപെടില്ല. ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കൾ എടുക്കട്ടെയെന്നും എഐസിസി. മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി മുസ്ലിം ലീഗ് ചർച്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാമെന്നുള്ള നിലപാടിലാണ് കോൺഗ്രസ്. എന്നാൽ സീറ്റില്ലെങ്കിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളും ഉയർന്നു. അതേസമയം ലീഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട്ട് നാളെ നിർണായക യോഗം ചേരും. കോൺഗ്രസുമായുള്ള ചർച്ച […]
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു
ആലപ്പുഴയിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പോലീസ്. ഈ മാസം 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം […]
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്; കേരള പദയാത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷമാണു പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന […]
മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം; ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും മര്‍ദനം
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. രാത്രി 11.15 ഓടെയാണ് ആയിരുന്നു സംഭവം. പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവര്‍ക്കുമെതിരെ ഡോക്ടറെയും ആശുപത്രി […]
അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ?
മലപ്പുറം ആർആർആർഎഫ് ക്യാമ്പിൽ നിന്ന് കാണാതായ പൊലീസുകാരൻ ബിജോയ് തമിഴ്നാട്ടിൽ എന്ന് പോലീസിന് സൂചന. അവസാന ടവർ ലൊക്കേഷൻ ചെന്നൈയിലെന്ന് എന്ന് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ചെന്നൈയിൽ വെച്ച് ഇയാൾ ചില സുഹൃത്തുക്കളെ വിളിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ബിജോയ്ക്കായി ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെന്നൈയിലാണെന്ന് സൂചന ലഭിക്കുന്നത്. ബിജോയിയെ കാണാനില്ലെന്ന് ആർആർആർഫ് നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബിജോയിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. […]
ലോക്സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നാളെയാണ് പ്രഖ്യാപിക്കുന്നത്. വയനാട്ടിൽ ആനി രാജയെ നിർത്താമെന്ന ശിപാർശയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. ജില്ലാ നേതൃയോഗങ്ങൾ ഇതിനൊപ്പം രണ്ട് പേരുകൾ കൂടി ചേർത്തു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 20 ൽ 15 […]