Cricket India National Sports

വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണം; പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; മുഹമ്മദ് ഷമി

മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള്‍ രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു.ദേശീയ മാധ്യമമായ എൻഡി ടിവിയോട് സംസാരിക്കുകയായിരുന്നു ഷമി. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി കായികതാരങ്ങള്‍ […]

Entertainment India Kerala

നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച ‘ആവേശകരമായ അനുഭവം’; കുറിപ്പുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ്

തൃശൂരിൽ എത്തിയ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. ഇന്‍സ്റ്റഗ്രാമിലാണ് മാധവ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മോദിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് കുറിച്ചാണ് മാധവ് പോസ്റ്റ് പങ്കുവച്ചത്. പ്രധാനമന്ത്രിയോടൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ അനുഭവം കുറിച്ചുകൊണ്ട് സഹോദരി ഭാവിനിയുമായുള്ള ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലൊരു അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചത് ആവേശകരമായ അനുഭവമായിരുന്നു’- മാധവ് ഇൻസ്റ്റ​ഗ്രാമിൽകുറിച്ചു. ചിത്രത്തിൽ മാധവിന്റെ തോളിൽ കൈവെച്ച് മോദി സംസാരിക്കുന്നതും കാണാം. […]

India Kerala

കെഎസ്‌ആർടിസിക്ക്‌ 30 കോടി കൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത്‌ മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും […]

India Kerala

കൊച്ചിയിലും നടക്കാം, കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? ഒരു ഭീഷണിയുമില്ല: ഗവര്‍ണര്‍

തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ സമരങ്ങളും ഹർത്താലും മൂലം ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം […]

India National Sports

‘ക്രിക്കറ്റ് ​ഗ്രൗണ്ടിൽ ഏറ്റുമുട്ടി വേദ പണ്ഡിതർ’; സംസ്കൃതത്തിൽ കമന്ററി, സമ്മാനം അയോധ്യ സന്ദർശനം

സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. ജനുവരി 22-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്രയാണ് ടൂര്‍ണമെന്റിലെ വിജയികളെ കാത്തിരിക്കുന്ന സമ്മാനം. ദേശീയ മാധ്യമമായ ANI ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ദോത്തിയും കുര്‍ത്തയും ധരിച്ച ബാറ്റ്‌സ്മാന്‍. കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച ബോളര്‍. സംസ്‌കൃത’ത്തിലാണ് കമന്ററി. ഭോപാലിലെ അങ്കുര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കളിക്കാരും അമ്പയര്‍മാരും തമ്മില്‍ സംസ്‌കൃതത്തിലാണ് ആശയവിനിമയം നടത്തുക. ഹിറ്റുകളും മിസ്സുകളും ക്യാച്ചും ഔട്ടും കലര്‍പ്പില്ലാത്ത […]

Business India Kerala

75 ലക്ഷം ആര് നേടും?, രണ്ടാം സമ്മാനം 10 ലക്ഷം; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-397 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.രണ്ടാം സമ്മാനം 10 ലക്ഷം ഉൾപ്പെടെ ഒൻപത് സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭ്യമാവുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യൽ വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനാർഹമായ ടിക്കറ്റ് കൈമാറണം. […]

India National

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദീർഘദൂര ബസ്സുകൾ അടക്കം സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകൾ 24 മണിക്കൂറും സർവീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകൾ അറിയിച്ചു. കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സർവീസിലുള്ളവർക്ക് പൊങ്കലിന് മുമ്പ് പെൻഡിംഗ് […]

India Kerala

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

India National

ലോക്സഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ 4 സീറ്റുകൾ വേണം, ആവശ്യത്തിൽ ഉറച്ച് എഎപി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ആം ആദ്മി പാർട്ടി. ഗുജറാത്തിലും ഹരിയാനയിലും സീറ്റ് വേണമെന്ന് എഎപി ആവശ്യപ്പെട്ടു. അതേസമയം പഞ്ചാബിൽ സഖ്യം ഉണ്ടായേക്കില്ല. 7 ലോക്സഭാ സീറ്റുള്ള ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന് കോൺഗ്രസിന്റെ ദേശീയ സഖ്യ സമിതി അംഗങ്ങളുമായുള്ള യോഗത്തിൽ ആം ആദ്മി ആവശ്യപ്പെട്ടു. മൂന്ന് സീറ്റ് ആകും കോൺഗ്രസിന് ലഭിക്കുക. ഹരിയാനയിൽ മൂന്ന് ഗുജറാത്തിലും ഗോവയിലും ഓരോ വീതം സീറ്റുമാണ് എഎപി ആവശ്യപ്പെട്ടത്. 10 ലോക്സഭാ സീറ്റുള്ള ഹരിയാനയിൽ കൂടുതൽ […]

India Kerala

ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടി

കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്‍റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി.സ്വകാര്യ ബാറിനുവേണ്ടി പണം […]