വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. ഈ മാസം 25 മുതൽ ഫെബ്രുവരി 15 വരെയാണ് യാത്ര നടക്കുക. ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ച് സമരം നടത്തും. ഗവർണറും ഇടതുമുന്നണിയും തമ്മിലുള്ള പ്രശ്നമാണ് ഇടുക്കിയിലെ ഹർത്താലിന് കാരണം. ഏകോപന സമിതിയുമായി സർക്കാരിന് ഒരു പ്രശ്നവുമില്ലെന്ന് രാജു അപ്‌സര പറഞ്ഞു.ഫെബ്രുവരി 15 ന് ചെറുകിട […]
India
‘രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകി ഏകനാഥ് ഷിൻഡെ’; മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി
രാമക്ഷേത്രത്തിനായി 11 കോടി രൂപയുടെ സംഭാവന നൽകി മഹാരാഷ്ട്ര സർക്കാർ. ചെക്ക് രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി വ്യവസായമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ അയോധ്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ സംഭാവനയെന്നോണം പണം നൽകിയത്. 11 കോടിയുടെ ചെക്ക് ഉദയ് സമന്ത് ആണ് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. ഇത് പൂർത്തിയാക്കിയ ശേഷമായിരുന്നു മാദ്ധ്യമങ്ങളോട് സംഭാവന നൽകിയ കാര്യം വ്യക്തമാക്കിയത്. ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ […]
‘റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയ്ക്കും അനുവാദമില്ല’; നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു
രാജ്യത്തിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. ഭാരത്ത് പർവിൽ ടാബ്ലോ ഉൾപ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. നിശ്ചലദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ പഞ്ചാബ്, പശ്ചിമബംഗാൾ ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കഴിഞ്ഞ […]
ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഇല്ല
മകരവിളക്കിനോട് അനുബന്ധിച്ച് തീർഥാടകരുടെ അനിയന്ത്രിത തിരക്ക് കാരണം ശബരിമലയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ് ഇല്ല. തുടർച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറിൽ മല ചിവിട്ടുന്നത്.ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കാൻ ഇന്ന് മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. […]
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സെക്രട്ടേറിയേറ്റ് മാര്‍ച്ചും സമരജ്വാല’യുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങള്‍ എഴുതി ചേര്‍ത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി […]
ഇനി ക്യൂ നിക്കണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത […]
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പത്താമത് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ഗുജറാത്തിലേക്ക് വലിയ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. ജനുവരി 10 മുതൽ 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരം കമ്പനികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. വിവിധ ലോകനേതാക്കളുമായും വ്യവസായ പ്രമുഖന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച […]
അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ്; യു.പിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാക്കണമെന്ന് നിർദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശം നൽകി. ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്പയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആദിത്യനാഥ് കഴിഞ്ഞദിവസം അയോധ്യയില്‍ എത്തിയിരുന്നു. ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ […]
രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി; രാമക്ഷേത്രവും ഏക സിവിൽ കോഡും പ്രധാന പ്രചരണ വിഷയമാകും
രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലികൾക്ക് ജനുവരി അവസാന വാരം തുടക്കമാകും. രാമക്ഷേത്രവും ഏക സിവിൽ കോഡും പ്രധാന പ്രചരണ വിഷയങ്ങളാക്കും.സൗജന്യ റേഷന്റെ അളവ് ഉയർത്താനുള്ള നിർദേശം പാർട്ടി സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. തൃശൂരിൽ നടന്ന സ്ത്രീ ശക്തി സംഗമത്തോടെ കേരളത്തിൽ ബി ജെ പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായിക്കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തി പ്രചരണത്തിൽ മേൽക്കൈ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഉത്തരേന്ത്യയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ […]
150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് […]












