India Kerala

ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: വിശദീകരണവുമായി ആരോഗ്യമന്ത്രി

ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പദ്ധതി ഏറ്റെടുത്തത് മുതല്‍ ദ്രുതഗതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കൃത്യമായി സാങ്കേതിക സമിതി യോഗങ്ങള്‍ ചേര്‍ന്നാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. പുതിയ ഉപകരണങ്ങള്‍ ഇംപ്ലാന്റ് ചെയ്യുന്നതിനായി സമര്‍പ്പിക്കപ്പെട്ട 84 അപേക്ഷകളില്‍ 25 ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ആശുപത്രികള്‍ക്ക് തുക കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി. നിലവില്‍ 112 പേര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്കൊപ്പം […]

India Kerala

​ഗവർണറുടെ വാഹ​നം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസ്; SFI പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരത്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളായ 7 എസ്എഫ്ഐ പ്രവർത്തകർക്കാണ് ജാമ്യം അനുവദിച്ചത്. സ‍ർവകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി.ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ക‍ർശന നി‍ർദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്ന് നിർദേശം. തിരുവനന്തപുരം […]

India Kerala

അയ്യപ്പൻമാര്‍ക്ക് പഴകിയ ഭക്ഷണം, അമിത വില, അളവിൽ കുറവ്; സന്നിധാനത്ത് ഇതുവരെ ഈടാക്കിയ പിഴ 9 ലക്ഷത്തിലധികം

ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തിൽ ഈടാക്കിയത്. 2,37000 രൂപയാണ് ഈ ഘട്ടത്തിൽ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആ൪. സുമീത൯ പിള്ള അറിയിച്ചു. ഡിസംബ൪ 19 വരെയുള്ള കണക്ക് പ്രകാരം 4,61,000 രൂപ പിഴയായി ഈടാക്കിയിരുന്നു. […]

India Kerala

‘സവാദ് എന്ന പേരുമാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത്’; മറ്റ് കാര്യങ്ങൾ അറിയില്ലെന്ന് ഭാര്യ

സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത് എന്ന് ഭാര്യ. സവാദിന്റെ മറ്റ് കാര്യങ്ങൾ അറിഞ്ഞത് പിടിയിലായതിന് ശേഷമാണ്. പൊലീസ് മൊഴിയെടുത്തു. എല്ലാ കാര്യങ്ങളോടും അവരോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ ഒന്നും പറയാനില്ല എന്നും ഭാര്യ 24നോട് പ്രതികരിച്ചു. കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരിൽ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. കേരളത്തിൽ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് […]

India Kerala

കൊവിഡിന് ശേഷം ആദ്യം; ഡിസംബറിൽ തിരു. വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലധികം ആളുകൾ

കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലേറേപ്പേർ. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കവിയുന്നത്. ആകെ 4.14 ലക്ഷം പേരാണ് ഡിസംബറിൽ യാത്ര ചെയ്തത്. ഇതിൽ 2.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.72 ലക്ഷം പേർ വിദേശ യാത്രക്കാരും. 2022 ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 3.28 ലക്ഷം ആയിരുന്നു-26% വർധന. 2023 ജനുവരി മുതൽ ഡിസംബർ വരെ ആകെ 41.48 ലക്ഷം […]

India National

രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; 11 ദിവസത്തെ വ്രതം, ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്; പ്രധാനമന്ത്രി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം അനുഷ്‌ടിക്കുമെന്ന് നരേന്ദ്ര മോദി. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഒരു ഓഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 […]

Entertainment India Kerala

ഗാനഗന്ധർവന്റെപേരിൽ ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തി

ഗാനഗന്ധ൪വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി ശബരിമലയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ പ്രത്യേക വഴിപാടുകൾ നടത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക പൂജകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന […]

India Kerala

‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ട്’; എംടിയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

രാഷ്ട്രീയ വിമർശനത്തിൽ എംടി വാസുദേവന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എംടി എന്ന് പേരടി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി […]

India Kerala

‘വിമർശനമല്ല, യാഥാർത്ഥ്യം പറഞ്ഞതാണ്’; എംടിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു എന്ന് എൻഇ സുധീർ

രാഷ്ട്രീയ വിമർശനത്തിൽ എം ടിയുടെ വിശദീകരണവുമായി സാഹിത്യകാരൻ എൻ ഇ സുധീറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. വിമർശനത്തിന് മുമ്പും ശേഷവും എംടിയുമായി താൻ സംസാരിച്ചിരുന്നു എന്നും പറഞ്ഞത് വിമർശനമല്ല, യാഥാർത്ഥ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നും എൻഇ സുധീർ കുറിച്ചു.വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നിയപ്പോൾ അത് പറയുകയായിരുന്നു. ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. പ്രസംഗത്തിന് ശേഷം ഇങ്ങനെയാണ് എംടി തന്നോട് പറഞ്ഞത് എന്ന് സുധീർ പറയുന്നു. തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി […]

India Kerala

സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു

റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത്. ആധാർ ഉൾപ്പെടെയുള്ള RCMS ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.