സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ നഷ്ടമായത് 201 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് 23,753 പരാതികള്‍ പൊലീസിന് ലഭിച്ചു. 5,107 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തുക തിരികെ പിടിക്കാന്‍ കഴിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ട്രേഡിങ് തട്ടിപ്പുകൡലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3094 പേര്‍ക്ക് നഷ്ടമായത് 74 കോടി രൂപയാണ്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പരുകളും ഇരുനൂറോളം സോഷ്യല്‍ മിഡിയ […]
India
ഡീപ് ഫേയ്ക്കില്‍ കുരുങ്ങി സച്ചിനും, ആശങ്ക പങ്കിട്ട് താരം
ഡീപ് ഫേയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകൾ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സച്ചിൻ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിക്കുന്നതാണ് ദൃശ്യം. ഒരു മൊബൈൽ ഗെയിംമിംഗ് ആപ്ലിക്കേഷനെ സച്ചിൻ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകൾ സാറ ഗെയിം കളിച്ച് ദിവസവും […]
സ്ത്രീ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വ്യാപകമാക്കണം: വനിതാ കമ്മീഷൻ
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. വിവാഹത്തിനു ശേഷമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍ മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും. യുവജനതായ്ക്കിടയിൽ കുടുംബ പ്രശ്നങ്ങൾ വർധിച്ചുവരുന്നത് തടയാൻ താഴെത്തട്ടിൽ ബോധവത്കരണം നടത്തണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ […]
തൃശൂരിൽ തനിക്ക് വേണ്ടി എഴുതിയ ചുമരെഴുത്തുകൾ ടിഎൻ പ്രതാപൻ മായ്പ്പിച്ചു
തൃശൂരിൽ ടിഎൻ പ്രതാപനുവേണ്ടി എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചു. ടിഎൻ പ്രതാപൻ എംപി തന്നെ ഇടപെട്ടാണ് കോൺഗ്രസ് പ്രവർത്തകർ എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചത്. വെങ്കിടങ്ങ് സെന്ററിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതാണ് ചുമരെഴുത്ത്. കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ.
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും’; തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത തേടുമെന്ന് മായാവതി
ഇന്ത്യാ സഖ്യത്തിലേക്കില്ലെന്ന് ബിഎസ്പി. ലോക്സഭാ തെരഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മായവതി അറിയിച്ചു. ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. ഇന്ന് ചേർന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുത്തില്ല. ഇതിൽ അതൃപ്തി […]
കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി
കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. മന്ത്രി റിയാസ് തന്നെയാണ് പാലത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നടന്നു. കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ […]
പരിമിതികൾക്കുള്ളിൽ നിന്ന് സുരക്ഷിതമായ തീർഥാടനം സാധ്യമാക്കി: മന്ത്രി കെ. രാധാകൃഷ്ണൻ
മകരവിളക്ക് ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിലവിൽ രണ്ടര ലക്ഷത്തിലേറെ ഭക്തർ സന്നിധാനത്തുണ്ട്. ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി മന്ത്രി അറിയിച്ചു. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം […]
ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ
രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തർ പ്രദേശിലെലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, […]
രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. കൊച്ചിയിൽ നിന്ന് ഗുരുവായൂർ […]
തീവ്ര നിലപാട് പാടില്ല, പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണം; നിർദേശവുമായി സമസ്‌ത
തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകർക്ക് സമസ്‌തയുടെ നിർദേശം.തീവ്ര വികാരങ്ങൾ ഇളക്കിവിടുന്ന നിർദേശങ്ങൾ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാൻ പാടുള്ളൂ. ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞു. സത്താർ പന്തലൂരിന്റെ കൈവെട്ട് പരാമർശം വിവാദമായ സാഹചര്യത്തിലാണ് നിർദേശം.കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സത്താറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]












