മകരവിളക്ക് ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിലവിൽ രണ്ടര ലക്ഷത്തിലേറെ ഭക്തർ സന്നിധാനത്തുണ്ട്. ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി മന്ത്രി അറിയിച്ചു. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം […]
India
ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ
രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തർ പ്രദേശിലെലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, […]
രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. കൊച്ചിയിൽ നിന്ന് ഗുരുവായൂർ […]
തീവ്ര നിലപാട് പാടില്ല, പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണം; നിർദേശവുമായി സമസ്‌ത
തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകർക്ക് സമസ്‌തയുടെ നിർദേശം.തീവ്ര വികാരങ്ങൾ ഇളക്കിവിടുന്ന നിർദേശങ്ങൾ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാൻ പാടുള്ളൂ. ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞു. സത്താർ പന്തലൂരിന്റെ കൈവെട്ട് പരാമർശം വിവാദമായ സാഹചര്യത്തിലാണ് നിർദേശം.കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സത്താറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം; യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം. രാവിലെ 8 മണിക്ക് ഇംഫാലിൽ നിന്നും പര്യടനം ആരംഭിക്കും. യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെയാണ്. ഇന്നത്തെ സമാപനം നാഗാലാൻഡിലാണ്. രാഹുൽ ഗാന്ധി വൈകിട്ടോടെ നാഗാലാൻഡിൽ എത്തും. മണിപ്പൂരിലെ ഥൌബലിലാണ് യാത്രയ്ക്ക് തുടക്കമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയതോടെ യാത്രക്ക് തുടക്കമായി. മണിപ്പൂരിലെ സാഹചര്യം സൂചിപ്പിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചാണ് രാഹുലും ഖർഗെയും യാത്രക്ക് തുടക്കമിട്ടത്. […]
മകരവിളക്ക്, തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയിൽ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടാണ് അവധി. അവധി നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്യുകയും സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.ആറ് […]
മകരവിളക്ക് ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍
മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകൾ നടന്നു. ളാഹയിൽ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തിൽ തങ്ങിയശേഷം ഇന്ന് പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവസാനഘട്ട വിലയിരുത്തലുകളും നടത്തി. മകരജ്യോതി ദർശിക്കാൻ 10 പോയിന്റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ൾപ്പെടെയുള്ള ക്രമീകരണങ്ങൾ […]
കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ
നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. വി കെ സനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് […]
മകരവിളക്ക്; സുരക്ഷയ്ക്കായി 1000 അധികം പൊലീസ് ഉദ്യോഗസ്ഥ൪; സന്നിധാനത്ത് ഡിജിപിയുടെ നേതൃത്വത്തിൽ അവലോകന യോഗം
ഈ വ൪ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേ൪ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാ൪, 19 ഡി.വൈ.എസ്.പിമാ൪, 15 ഇ൯സ്പെക്ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട […]
80 ലക്ഷത്തിന്റെ ഭാഗ്യവാൻ ആര്? കാരുണ്യ KR 636 ലോട്ടറി ഫലം പുറത്ത്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 636 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KF 322071 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. KA 672117 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം […]