ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്. ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. സിപിഐഎം മാതൃകയിൽ വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പാക്കാൻ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഓരോ ബൂത്ത് കമ്മിറ്റികളിലും പ്രത്യേകം സമിതികൾ രൂപീകരിച്ച് പ്രാദേശികതലത്തിൽ ചുവടുറപ്പിക്കാൻ ആണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായി ബൂത്ത് തലത്തിൽ നാലങ്ക സമിതികൾക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകി. വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്താനും ബൂത്ത് തലത്തിൽ കുടുംബയോഗങ്ങൾ ഉൾപ്പെടെ വിളിച്ച് പ്രാദേശിക തലത്തിൽ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കേണ്ട പൂർണ്ണ ചുമതല ഈ സമിതികൾക്കായിരിക്കും. […]
India
ഫെബ്രുവരി 4ന് കോൺഗ്രസിന്റെ ബദൽ സംഗമം; മല്ലികാർജുൻ ഖർഗെ തൃശൂരിൽ എത്തും
ബിജെപിക്ക് പിന്നാലെ തൃശൂരിൽ മഹാ സംഗമം സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി കോൺഗ്രസും. അടുത്ത മാസം നാലിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സമരം ഉദ്ഘാടനം ചെയ്യും. ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. ജനുവരി 3നാണ് പ്രധാനമന്ത്രിയെ തൃശൂരിലെത്തിച്ച് ബിജെപി വലിയ സംഗമത്തിന് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും മഹാസംഘമം നടത്താൻ തീരുമാനിച്ചത്. തൃശൂര് തേക്കിൻകാട് വച്ചാകും മഹാസംഗമം. സംസ്ഥാനത്തെ 25,000 ലധികം വരുന്ന ബൂത്ത് പ്രസിഡന്റുമാർ, ഡിഎൽഒമാർ എന്നിങ്ങനെ 75,000 […]
ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം നാഗാലാൻഡിൽ നിന്ന് ആരംഭിക്കും. മണിപ്പൂരിലെ യാത്ര പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. രണ്ട് ദിവസം ന്യായ് യാത്ര നാഗാലാൻഡിൽ പര്യടനം നടത്തും. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തിൽ ആദരമർപ്പിക്കും. 9:30ന് കൊഹിമയികേ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് കൊഹിമയിൽ രാഹുൽ […]
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും. തുടർന്ന് കാറിൽ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന് തുറന്ന വാഹനത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴു മണിക്കാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്. നാളെ രാവിലെ ആറരയോടെ അദ്ദേഹം നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ […]
പെരുകുന്ന തട്ടിപ്പുകള്‍; സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 201 കോടി
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ നഷ്ടമായത് 201 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് 23,753 പരാതികള്‍ പൊലീസിന് ലഭിച്ചു. 5,107 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തുക തിരികെ പിടിക്കാന്‍ കഴിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ട്രേഡിങ് തട്ടിപ്പുകൡലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3094 പേര്‍ക്ക് നഷ്ടമായത് 74 കോടി രൂപയാണ്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പരുകളും ഇരുനൂറോളം സോഷ്യല്‍ മിഡിയ […]
ഡീപ് ഫേയ്ക്കില്‍ കുരുങ്ങി സച്ചിനും, ആശങ്ക പങ്കിട്ട് താരം
ഡീപ് ഫേയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകൾ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സച്ചിൻ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിക്കുന്നതാണ് ദൃശ്യം. ഒരു മൊബൈൽ ഗെയിംമിംഗ് ആപ്ലിക്കേഷനെ സച്ചിൻ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകൾ സാറ ഗെയിം കളിച്ച് ദിവസവും […]
സ്ത്രീ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വ്യാപകമാക്കണം: വനിതാ കമ്മീഷൻ
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. വിവാഹത്തിനു ശേഷമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍ മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും. യുവജനതായ്ക്കിടയിൽ കുടുംബ പ്രശ്നങ്ങൾ വർധിച്ചുവരുന്നത് തടയാൻ താഴെത്തട്ടിൽ ബോധവത്കരണം നടത്തണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ […]
തൃശൂരിൽ തനിക്ക് വേണ്ടി എഴുതിയ ചുമരെഴുത്തുകൾ ടിഎൻ പ്രതാപൻ മായ്പ്പിച്ചു
തൃശൂരിൽ ടിഎൻ പ്രതാപനുവേണ്ടി എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചു. ടിഎൻ പ്രതാപൻ എംപി തന്നെ ഇടപെട്ടാണ് കോൺഗ്രസ് പ്രവർത്തകർ എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചത്. വെങ്കിടങ്ങ് സെന്ററിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതാണ് ചുമരെഴുത്ത്. കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ.
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും’; തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത തേടുമെന്ന് മായാവതി
ഇന്ത്യാ സഖ്യത്തിലേക്കില്ലെന്ന് ബിഎസ്പി. ലോക്സഭാ തെരഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മായവതി അറിയിച്ചു. ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. ഇന്ന് ചേർന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുത്തില്ല. ഇതിൽ അതൃപ്തി […]
കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി
കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. മന്ത്രി റിയാസ് തന്നെയാണ് പാലത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നടന്നു. കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ […]