India National

സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന ജല്ലിക്കെട്ട് സ്റ്റേഡിയം തമിഴ്‌നാട്ടിൽ; 44 കോടി ചിലവ്, ഉദ്ഘാടനം ഇന്ന്

തമിഴ്നാട്ടിലെ ജല്ലിക്കെട്ട് ഇനി ലോകോത്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ. മധുര ജില്ലയിൽ അളങ്കാനല്ലൂരിനടുത്ത് കീഴക്കരൈയിലാണ് പുതിയ ജെല്ലിക്കെട്ട് അരീന ഒരുങ്ങുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് കലൈഞ്ജർ കരുണാനിധി ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിർവഹിക്കും സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ 44 കോടി രൂപ ചെലവിലാണ് ഈ ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പുതിയ സ്റ്റേഡിയത്തിൽ ജെല്ലിക്കെട്ട് […]

India Kerala

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വീസിലെ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. എന്നാൽ അധ്യാപകരും […]

India Kerala

‘മാത്യു കുഴൽനാടന് തിരിച്ചടി’; റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി

മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു […]

India Kerala

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ ഷോൺ ജോർജ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷോൺ ഹർജി നൽകിയത്. എക്സാലോജിക്കിന് സിഎംആർഎൽ കടം നൽകിയത് അന്വേഷിക്കണമെന്ന് ഷോൺ ജോര്‍ജ്. കടം നൽകിയത് CMRL ഉടമകൾ ഡയറക്ടർമാരായ NBFC. നൽകിയത് 77 ലക്ഷം രൂപ. മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ഹൈക്കോടതിയിൽ നൽകി ഷോൺ ജോർജ്. മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് […]

India National

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.ഇന്ന് രാവിലെ അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ കൂടാതെ, കെ സി വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം, കയ്യേറ്റം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐപിസി 120 ബി, 143, […]

National

രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു; അയോധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്

രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ഇന്ന് അയോധ്യയിൽ ഭക്തജനപ്രവാഹം. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇന്ന് രാവിലെ ഏഴു മുതലാണ് ജനങ്ങളെ കയറ്റിവിടാൻ തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തിയെങ്കിലും ക്ഷേത്രദർശനം സാധ്യമാവാത്ത ഭക്തരുടെ തിരക്കാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വർധിക്കാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേനിന്നെത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ക്ഷേത്രത്തിനകത്തെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് […]

Kerala

പെൻഷൻ ലഭിച്ചില്ല, കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌തു

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ആത്മഹ്യ ചെയ്‌തു. വളയത്ത് ജോസഫ് ആണ് മരിച്ചത്. 74 വയസായിരുന്നു. അഞ്ച മാസമായി പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തത്‌. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാളുടെ കുടുംബം. അയല്‍വാസികളാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ പിന്നീട് അനാഥാലയത്തില്‍ എത്തിച്ചു. ഇയാളുടെ ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷമായി. നവംബര്‍ 9നാണ് […]

Kerala

നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു; ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്

അയോധ്യാ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന്‍ അമല്‍ നീരദ്. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചാണ് അമല്‍നീരദിന്റെ വാക്കുകള്‍. മൂല്യബോധമുള്ളവര്‍ സ്വതന്ത്രരായ മനുഷ്യരാണെന്ന് അമല്‍ നീരദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബാബ്റി മസ്ജിദിന്റെ ചിത്രത്തിനൊപ്പം അലൻ മൂറിന്റെ വരികളാണ് സംവിധായകൻ അമൽ നീരദ് കുറിച്ചത്. നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു. പക്ഷേ ശരിക്കും നമുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൗലികമായ ഉള്ളടക്കം. എന്നാൽ അതിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ് എന്ന് തുടങ്ങുന്ന അലൻ മൂറിന്റെ വി ഫോർ […]

National

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. മുംബൈയിലാണ് സംഭവം. റെയിൽ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം ഉണ്ടായത്. വസായിയിലെ സിഗ്നലിങ് ജോലിക്കിടെയാണ് ലോക്കൽ ട്രെയിൻ ഇടിച്ചത്. തിങ്കളാഴ്ച രാത്രി 8.55ന് വസായ് റോവയ്‌ക്ക് ഇടയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം തകരാറിലായ ചില സിഗ്നലിംഗ് പോയിന്റ് പരിഹരിക്കാൻ പോയതായിരുന്നു അവർ. മരിച്ചത് ഭയന്തറിലെ ചീഫ് സിഗ്നലിംഗ് ഇൻസ്പെക്ടർ, വാസു മിത്ര; ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റനർ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിൻ വാംഖഡെ എന്നിവരെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. […]

National

‘ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചു’: രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശം. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്നാരോപിച്ചാണ് നടപടി. നേരത്തെ, ഭാരത് ന്യായ് യാത്രയ്ക്ക് ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. യാത്ര തടഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഗുവാഹത്തിയിൽ യാത്ര തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പ്രകോപിതരായ ന്യായ് യാത്രികൾ ബാരിക്കേഡുകൾ പൊളിച്ചു നീക്കി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. സംഘർഷം രൂക്ഷമായതോടെ ശാന്തരാകാൻ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. പൊലീസ് ലാത്തിച്ചാർജിൽ […]