സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5780 രൂപ എന്ന രീതിയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 46240 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4780 രൂപയാണ്. മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം രണ്ടാം തിയതി രേഖപ്പെടുത്തിയ 47,000 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് […]
India
വയനാട് മാനന്തവാടി വള്ളിയൂർക്കാവിൽ കരടിയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് ജാഗ്രത നിർദേശം
വയനാട് മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ കരടിയെ കണ്ടതായി നാട്ടുകാർ. ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിൽ കരടിയെ കണ്ടു. വള്ളിയൂർക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. വനമേഖലയിലല്ല കരടിയെ കണ്ടിരിക്കുന്നത്. വള്ളിയൂർക്കാവ് ജനവാസ മേഖലയാണ്. വയലുകളാണ് പ്രദേശത്ത് കൂടിതലും. നാട്ടുകാരും വനപാലകരും പരിശോധന നടത്തുകയാണ്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശവാസികളെല്ലാം ആശങ്കയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുന്നു
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു.സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷൻ.ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഇന്നുമുതൽ പ്രവേശിക്കാം
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദർശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേർക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് യുപി പൊലീസിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. അയോധ്യയിലെ […]
‘വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റി’; കെ വിദ്യയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍ഗോഡ് കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കെ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മ്മിച്ച് നല്‍കിയെന്ന് കുറ്റപത്രം. ഹോസ്ദുര്‍ഗ് കോടതിയില്‍ നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ […]
ഭാരത് ജോഡോ ന്യായ് യാത്ര; സർക്കാർ വിലക്ക് അവഗണിച്ച് രാഹുൽ ഗാന്ധി ഇന്ന് ഗുവാഹത്തിയിൽ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാൽനടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര. കാംരൂപിൽ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുൽ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബിൽ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ക്യാമ്പിൽ വച്ചായിരിക്കും രാഹുൽ മാധ്യമങ്ങളെ കാണുക. ഗുവാഹത്തിയിലെ യാത്രയ്ക്ക് അനുമതി നൽകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. സംഘർഷ സാഹചര്യത്തിൽ രാഹുലിന്റെ […]
കൈവെട്ട് കേസ് പ്രതി സവാദിന്റെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ NIA; ബന്ധുക്കളെയും പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും
കെവെട്ട് കേസിലെ മുഖ്യപ്രതി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിന്റെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിലെ മുഖ്യപ്രതിയാണ് സവാദ്. സവാദിന്റെ ഒളിവുജീവിത്തത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് ബന്ധുക്കൾ ഉൾപ്പെടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകിയത്. സവാദിന്റെ ഭാര്യ, ഭാര്യപിതാവ്, സവാദിന്റെ വിവാഹം നടത്തികൊടുത്ത തിരുനാട്ടിലെ […]
ധോണിയെ വിറപ്പിച്ചവൻ ഇന്ന് കൂളാണ്; പിടി സെവന്‍ കൂട്ടിലായിട്ട് ഒരു വര്‍ഷം
ധോണിയെ നാല് വര്‍ഷത്തോളം വിറപ്പിച്ച പിടി സെവന്‍ എന്ന കൊമ്പന്‍ കൂട്ടിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു.കഴിഞ്ഞവര്‍ഷം ജനുവരി 22നാണ് പിടിസെവനെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. അഞ്ച് മാസം പ്രത്യേക കൂട്ടിലായിരുന്ന പിടി സെവനെ ഇപ്പോള്‍ കൂടിന് പുറത്താണ് കെട്ടിയിടുന്നത്.പിടി സെവനെ കുങ്കിയാനയാക്കില്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. പിടി സെവന്റെ ഭാവി സംബന്ധിച്ച തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ധോണി കാടുകളില്‍ നിന്നും ഇറങ്ങിവന്ന പി ടി സെവന്‍ ജനജീവിതത്തിന് തടസമായതോടെയാണ് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചത്. നാല് വര്‍ഷത്തോളം […]
ഭാരത് ജോഡോ ന്യായ് യാത്രയിൽ നിതീഷ് കുമാർ പങ്കെടുക്കും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കും. ഈ മാസം 30നാണ് യാത്ര ബീഹാറിൽ എത്തുന്നത്. നാല് ജില്ലകളിൽ മൂന്ന് ദിവസം യാത്ര പര്യടനം നടത്തും. യാത്രയിൽ ഉടനീളം നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര അറിയിച്ചു. പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നും ബിഹാറിലെ കിഷൺഗഞ്ചിലേക്ക് യാത്ര കടക്കുമെന്ന് എം.എൽ.സിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രേംചന്ദ്ര മിശ്ര പറഞ്ഞു. റാലിയിൽ ഇൻഡ്യ […]
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്. തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നൽകുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള […]












