മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം. തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. […]
India
റിപ്പബ്ലിക് ദിന പ്രസംഗത്തിലും സര്‍ക്കാരിന് വിമര്‍ശനം; ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും
റിപബ്ലിക് ദിന പരിപാടിയിലെയും നിസ്സഹകരണത്തോടെ ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും. നയപ്രഖ്യാപനം ഒറ്റ മിനുറ്റില്‍ ഒതുക്കിയ ഗവര്‍ണറോട് പരസ്യ കൊമ്പ് കോര്‍ക്കല്‍ വേണ്ടെന്ന് ആദ്യം ഇടതു മുന്നണി തീരുമാനിച്ചെങ്കിലും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ നിലപാട് മാറ്റി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നില തെറ്റി പെരുമാറിയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ പ്രതികരിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവനിലെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത്. […]
‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ NDA കേരള പദയാത്ര ഇന്ന്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടക്കുക. ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസത്തെ പര്യടനമാണ് നടക്കുക. ഫെബ്രുവരി 27ന് പാലക്കാട് അവസാനിക്കുന്ന രീതിയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയത്തിലേക്ക് […]
വൈദ്യുതി ബിൽ 2000ൽനിന്ന് 56,000; തൊടുപുഴയിൽ വീണ്ടും KSEB കൊള്ള
തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും KSEBയുടെ കൊള്ള. 2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബിൽ. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയെന്ന് പരാതി. KSEBയുടെ പിഴവിനെതിരെ ഉപഭോക്താക്കൾ കോടതിയിൽ. ഒരുമാസം മുമ്പാണ് തൊടുപുഴ വെങ്കല്ലൂർ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാർക്ക് ഉയർന്ന വൈദ്യതി ചാർജ് വന്നത്. 2000 രൂപയുടെ സ്ഥാനത്ത് ലഭിച്ചത് 60000 രൂപയുടെ ബില്ലുകൾ. KSEBക്ക് സംഭവിച്ച പിഴവാണെങ്കിലും 24 തവണകളായി ബിൽ അടച്ചുതീർക്കാമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ […]
അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി
പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്‌ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു. പുതുക്കിയ സമയക്രമം പ്രകാരം ശ്രീംഗാർ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം. ലൈവ് മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ഭോഗ് ആരതി […]
വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി
വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്. കടുവയെ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെ ഇന്നലെ കടുവ ആക്രമിച്ച് കൊന്നിരുന്നു. മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് […]
ബിഹാറില്‍ മഹാനാടകം; മഹാസഖ്യത്തെ അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി ബിജെപി
ബീഹാറില്‍ മഹാസഖ്യത്തെ പിളര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. സംസ്ഥാനത്തു ഇന്നും നാളെയും ചേരുന്ന ബിജെപിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള പല പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. സഖ്യത്തിലെ ജെഡിയുവിനെയും കോണ്‍ഗ്രസിനെയും പിളര്‍ത്തി മറു പാളയത്തില്‍ എത്തിക്കാനാണ് ശ്രമം. ഞായറാഴ്ച ചേരുന്ന ജെഡിയു യോഗത്തിന് പിന്നാലെ നിതീഷ് കുമാര്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് സൂചന. അഭ്യൂഹങ്ങള്‍ക്കിടയില്‍ മഹാസഖ്യത്തില്‍ നിതീഷ് കുമാറിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ നിലനില്‍പ്പ് അപകടത്തില്‍ ആണെന്നും അദ്ദേഹത്തിന്റെ […]
ഭാരത് ജോഡോ ന്യായ് യാത്ര; തൃണമൂലിനെ കടന്നാക്രമിച്ചതില്‍ മമതയ്ക്ക് കടുത്ത അതൃപ്തി
പശ്ചിമ ബംഗാളില്‍ പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതില്‍ അതൃപ്തി അറിയിച്ച് മമത ബാനര്‍ജി. അനുനയ ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ മമതയുമായി സംസാരിച്ച വേളയിലാണ് അതൃപ്തി അറിയിച്ചത്. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ തുടര്‍ച്ചയായി ഉള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്കകത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് മമത അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ യാത്രയെ പരിഹസിച്ചു കൊണ്ടുള്ള ആംആദ്മിയുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസിലും അതൃപ്തിയുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് […]
കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉൾപ്പെടുത്തി മന്ത്രിമാരുടെ റിപ്പബ്ലിക്ക് ദിന സന്ദേശം; ഗവർണർ ദേശീയ പതാക ഉയർത്തി
പ്രൗഢമായ ആഘോഷപരിപാടികളോടെ സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശിയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി,അബ്ദുറഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജില്ലകളിൽ മന്ത്രിമാർ ദേശിയ പതാക ഉയർത്തി. കൊച്ചി നാവികസേനാ ആസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉൾപ്പെടുത്തിയായിരുന്നു എല്ലാ ജില്ലകളിലും മന്ത്രിമാർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ […]












