National

മഹാരാഷ്ട്രയിൽ വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞു; 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ വച്ച് നടന്ന അപകടത്തിൽ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർത്ഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം. ചെമ്പൂരിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിനോദയാത്ര ബസാണ് ഞായറാഴ്ച രാത്രി 8 മണിയോടെ അപകടത്തിൽ പെട്ടത്. ചെമ്പൂരിലെ അമ്യൂസ്‌മെൻ്റ് പാർക്ക് സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം. ഹിതിക ദീപക് ഖന്ന, രാജ് മഹാത്രെ എന്നീ […]

Kerala

പ്ലസ്ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവം; കേസില്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാര്‍ത്ഥിനി ക്ലാസില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജിലെ രേഖകളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് വ്യാജ രേഖകളോ മറ്റോ ഉപയോഗിച്ചല്ല ക്ലാസില്‍ ഇരുന്നതെന്ന് […]

Kerala

പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവം; നീതി തേടി കുടുംബം

കാസര്‍ഗോഡ് ചിറപ്പുറത്ത് പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. യുവാവ് മരിച്ച് എട്ട് വര്‍ഷത്തിനിപ്പുറവും നിയമ പോരാട്ടത്തിലാണ് ബന്ധുക്കള്‍. ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിട്ടും സംഭവത്തില്‍ പൊലീസിന് പങ്കില്ലെന്ന നിഗമനത്തിലാണ് ഒടുവിലെ ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിയത്. 2014 ജനുവരി മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുന്ന കണ്ടതിനെ തുടര്‍ന്നാണ് മരിച്ച ശശിധരനും മറ്റൊരു സുഹൃത്തും ഭയന്ന് ഓടിയത്. ശശിധരന്റെ കൂടെ കിണറ്റില്‍ വീണ സുഹൃത്ത് ഉള്‍പ്പടെ […]

Kerala

തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം വൈകുന്നു

തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനം 9.55 വരെ വൈകുമെന്നാണ് അറിയിപ്പ്. വിമാനം വൈകുന്നത് സാങ്കേതിക പ്രശ്‌നം മൂലമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Kerala

അഞ്ചാമത് കൊച്ചി മുസ്‌രിസ് ബിനാലെയ്ക്ക്‌ ഇന്ന് തുടക്കമാകും

കൊവിഡ് കാലത്തിന്റെ പ്രതിസന്ധികൾക്ക് ശേഷം അഞ്ചാമത് കൊച്ചി മുസ്‌രിസ് ബിനാലെയ്ക്ക്‌ ഇന്ന് തുടക്കമാകും. നാല് മാസം നീണ്ടുനിൽക്കുന്ന ബിനാലെയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള 90 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി ബിനാലെ കാണാൻ നിരവധി പേർ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും എന്നാണ് ബിനാലെ അഞ്ചാം പതിപ്പിന്റെ പ്രമേയം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലെ 14 വേദികളിലായി നടക്കുന്ന ബിനാലെയിൽ തൊണ്ണൂറ് കലാകാരന്മാരുടെ സൃഷ്ടികൾ […]

Kerala

ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും പൊലീസിനും പരുക്കേറ്റ സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. തിരക്ക് വർധിച്ച സാഹചര്യത്തിൽ കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതോടെ 19 മണിക്കൂറായി ദർശന സമയം. ഇക്കാര്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമായി […]

Kerala

കെ.കെ.മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത സംഭവം; പ്രതിഷേധ സദസുമായി എസ്എന്‍ഡിപി യൂണിയന്‍

കെ. കെ മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എന്‍ഡിപി യൂണിയന്‍. പ്രതിഷേധത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസദസും വിശദീകരണ യോഗവും നടത്തി. വരാനിരിക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ യോഗം. വിശദീകരണ യോഗം എന്നായിരുന്നു പേരെങ്കിലും വെള്ളാപ്പള്ളി നടേശന്‍ ലക്ഷ്യം വെച്ചത് വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന്‍ തെരെഞ്ഞെടുപ്പാണ്. യൂണിയനിലെ വിമത ശബ്ദങ്ങളെ ഒപ്പം നിര്‍ത്താനും എതിര്‍ ചേരിയെ തന്റെ കരുത്ത് അറിയിക്കാനുമായിരുന്നു കണിച്ചുകുളങ്ങരയിലെ പ്രതിഷേധ […]

Kerala

ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല

ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിൻ്റ ഉടമസ്ഥതയിലുള്ള വീട്ടു പറമ്പിലുള്ള ഷെഡിലാണ് തീപിടുത്തമുണ്ടായത്. ഷെഡ് തീപിടിത്തത്തിൽ പൂർണമായി നശിച്ചു. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. അതേസമയം പടക്കനിർമാണ ശാലയ്ക്ക് ലൈസൻസില്ല.

Kerala

കോട്ടയത്ത് ജ്വല്ലറിയിൽ മോഷണം; യുവാവ് മൂന്ന് പവൻ കവർന്നു

കോട്ടയം കറുകച്ചാലിൽ ജ്വല്ലറിയിൽ മോഷണം. സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്നും ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

National

മാൻദൗസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ നാല് മരണം

മാൻദൗസ് ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ നാല് മരണം. ചെന്നൈയിൽ മൂന്നുപേരും കാഞ്ചീപുരത്ത് ഒരാളുമാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റും മതിൽ ഇടിഞ്ഞു വീണുമാണ് മരണം സംഭവിച്ചത്. ചെന്നൈയിൽ മരിച്ചത് സെയ്താപേട്ട് കേശവവേലിൻ്റെ ഭാര്യ ലക്ഷ്മി (40), മടിപ്പാക്കം സ്വദേശികളായ രാജേന്ദ്രൻ (25), ലക്ഷ്മി (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് വച്ച് കരയിൽ പ്രവേശിച്ചത്. കരതൊട്ടത്തിന് പിന്നാലെ ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി ദുർബലപ്പെട്ടു. അതേസമയം വരും മണിക്കൂറുകളിൽ ന്യൂനമർദ്ദത്തിൻ്റെ പാതയും ശക്തിയും വ്യക്തമാകുന്നതിനനുസരിച്ച് മഴ […]