Kerala

കാസർഗോഡ് 19 കാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി

കാസർഗോഡ് സ്വദേശിനിയായ പത്തൊമ്പതുകാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പരാതിയിൽ ഇടനിലക്കാരി ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ യുവതിയുടെ കാമുകനും ഉൾപ്പെടും. കാസർഗോഡിന് പുറമെ മംഗളൂരു, തൃശൂർ എന്നിവടങ്ങളിൽ എത്തിച്ച് കൂടുതൽ പേർക്ക് മുന്നിൽ കാഴ്ച്ചവച്ചതായി യുവതി മൊഴി നൽകി.

Kerala

കൊല്ലം നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി

കൊല്ലം നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി.  പുരയിടത്തിന് മതിൽ കെട്ടുന്നത്തിനുള്ള പെർമിറ്റിനായി കൃഷ്ണകുമാരി അപേക്ഷ നൽകിയിരുന്നു. മൂന്നു മാസമായി പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങുകയാണെന്ന് കൃഷ്ണകുമാരി പറഞ്ഞു. സെക്രട്ടറിയെ ഉപരോധിക്കാൻ ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു. എന്നാൽ കൃഷ്ണകുമാരി തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. ഇരു കൂട്ടരും കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.

Kerala

കുപ്രസിദ്ധ ഗുണ്ട ഫാന്റം പൈലി അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട ഫാന്റം പൈലി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല തിരുവമ്പാടി ഗുലാബ് മൻസിലിൽ ബഷീർ കുട്ടിയുടെ മകൻ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെ (40) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു സെൻട്രൽ ജയിലിലാക്കി.  വധശ്രമം, അടിപിടി,മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ,പിടിച്ചുപറി,ലഹരി കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷാജി. സ്‌കൂൾ കുട്ടികൾക്കുൾപ്പെടെ കഞ്ചാവും മയക്കു ഗുളികകളും നൽകാൻ ശ്രമിച്ചതുൾപ്പെടെ നിരവധി ലഹരി കടത്ത്,ലഹരി വില്പന […]

Kerala

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് ജോ ബൈഡന്‍

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. കടുവകള്‍, സിംഹങ്ങള്‍, പുലികള്‍ മുതലായവയുടെ ഉടമസ്ഥാവകാശം മൃഗശാലകള്‍, ഏജന്‍സികള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. ബിഗ് ക്യാറ്റ് പബ്ലിക് സേഫ്റ്റി ആക്ട് എന്ന പേരിലുള്ള ബില്ലിലാണ് ബൈഡന്‍ ചൊവ്വാഴ്ച ഒപ്പുവച്ചത്. ജനങ്ങളും സിംഹങ്ങളും കടുവകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളും ചൂഷണങ്ങളും നിയന്ത്രിക്കാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നെറ്റ്ഫഌക്‌സില്‍ വലിയ ഹിറ്റായി മാറിയ ടൈഗര്‍ കിംഗ് എന്ന […]

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. തമിഴ്നാട് സ്വദേശികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. തീർത്ഥാടകർക്ക് ആർക്കും പരുക്കില്ല. ഒരു മാസം മുൻപ് ബസ് അപകടമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്.

National

ഡൽഹിയിൽ കനത്ത പുകമഞ്ഞ്; 50 മീറ്റർ പോലും ദൃശ്യപരിധിയില്ല

ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസമായി കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. നഗരത്തിൻറെ വിവിധ മേഖലകളിലെ ജനജീവിതത്തെ സ്തംഭിപ്പിക്കും വിധമാണ് മൂടൽമഞ്ഞിൻറെ കാഠിന്യം. വരും ദിവസങ്ങളിലും പുകമഞ്ഞ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതോടെ ആശങ്കയിലാണ് തലസ്ഥാന നഗരവാസികൾ. അൻപത് മീറ്റർ പോലും ദൃശ്യപരിധിയില്ലാത്ത പ്രഭാതങ്ങളാണ് ദിവസങ്ങളായി ഡൽഹിയുടേത്. ജനജീവിതത്തെ പൂർണ്ണമായി പുകമഞ്ഞ് ബാധിച്ചിരിക്കുന്നു. നഗരമാകെ പുകകൊണ്ട് കെട്ടിയ ഒരു കോട്ട പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. അനായാസകരമായി ശ്വസിക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല.മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ മാലിന്യങ്ങളും പുകയും ചേരുന്നതാണ് കാലാവസ്ഥ. മഞ്ഞിൻറെ […]

Kerala

കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും

തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്കും എന്‍എച്ച്എഐക്കും ഗുരുതരവീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി മണ്ണുത്തി വടക്കഞ്ചേരി ദേശീയപതായില്‍ വഴുക്കുംപാതയിലെ വിള്ളലിന് ഒരുമാസത്തിനുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണാനുള്ള തീരുമാനമാണ് മന്ത്രി കെ രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. സര്‍വീസ് റോഡ് നിലനിര്‍ത്തി […]

Kerala

പാലക്കാട് നാഗലശ്ശേരിയിൽ ദേശീയ പാത നിർമ്മാണത്തിന്
എന്ന പേരിൽ കുന്നിടിച്ച് മണ്ണു കടത്തുന്നു

പാലക്കാട് നാഗലശ്ശേരിയിൽ ദേശീയ പാത നിർമ്മാണത്തിന് എന്ന പേരിൽ കുന്നിടിച്ച് മണ്ണു കടത്തുന്നു എന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്.പിലാക്കാട്ടിരി കക്കുന്ന് ഇടിച്ച് മണ്ണ് കടത്തുന്നു എന്നാണ് പരാതി. മണ്ണുമായി പോയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. നാഗലശേരി പഞ്ചായത്തിലെ ഏഴാം വാർഡായ പിലാക്കാട്ടിരിയിലെ കക്കുന്നിൽ നിന്ന് ദേശീയ പാത നിർമ്മാണത്തിന് കരാർ എടുത്ത കമ്പനി മണ്ണെടുക്കുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് മണ്ണെടുപ്പ് തുടർന്നാൽ പാരിസ്ഥിതക പ്രശ്നം ഉണ്ടാവും എന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണെടുക്കാൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.കക്കുന്നിന് […]

Kerala

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ഈയ്യങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് ഇസ്മയിൽ (45) ആണ് മരിച്ചത്. കോഴിക്കോട് വാണിമേൽ വിലങ്ങാട് റോഡിൽ പുഴമൂലയിലാണ് അപകടമുണ്ടായത്.  അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. പുഴമൂലയിൽ ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നയാൾക്കാണ് പരുക്കേറ്റത്. വിലങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് എതിരെ വരുകയായിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്.

Kerala

റോഡിന് കുറുകെയുള്ള കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തൊടുപുഴയിൽ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കെസെടുത്തു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസപെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസ്. ഉച്ചക്ക് ശേഷം പൊതുമാരമത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ മൊഴിയെടുക്കും. നേരത്തെ കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.