India Kerala

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, തെറിവിളിച്ച് പാഞ്ഞടുത്തപ്പോഴും എസ്എഫ്‌ഐ സംയമനം പാലിച്ചു: പി എം ആര്‍ഷോ

കൊല്ലത്തെ എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ പറഞ്ഞ വാദങ്ങളെ തള്ളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സമരത്തെ അവഹേളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. കേരളത്തിലെ സര്‍വകലാശാലകളിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റുന്നതിന്റെ റിക്രൂട്ടിംഗ് ഏജന്റാകാന്‍ ചാന്‍സലര്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് ആര്‍ഷോ പറയുന്നു. ഗവര്‍ണര്‍ തെറിവിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തപ്പോഴും എസ്എഫ്‌ഐക്കാര്‍ സംയമനം പാലിച്ചെന്നും ആര്‍ഷോ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യാന്‍ […]

India Kerala

‘ഗവർണറെ ഗുണ്ടകളെക്കൊണ്ട് അപായപ്പെടുത്താൻ സാഹചര്യമൊരുക്കി, മുഖ്യമന്ത്രിയുടേത് തീ കളി’; വി മുരളീധരൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണറെ കായികമായ അക്രമിച്ച് വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാമായിരുന്നു. വേണ്ട മുൻകരുതൽ എടുത്തില്ലെന്നും വി മുരളീധരൻ. ഗവർണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കി. ഇത് തീ കളിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും വി മുരളീധരൻ പറഞ്ഞു. നിലമേലിൽ വെച്ചായിരുന്നു […]

India Kerala

‘കേരളം നിയമസംഹിതയില്ലാത്ത സംസ്ഥാനം, പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രി’; ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം. തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

India Kerala

പ്രധാനമന്ത്രിയെ വിളിക്കൂ;SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ കാറില്‍ കയറില്ലെന്നുറപ്പിച്ച് ഗവര്‍ണര്‍

കൊല്ലം നിലമേലില്‍ നടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും തുടര്‍ സംഭവങ്ങളിലും അയവില്ലാതെ ഗവര്‍ണര്‍. പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണറുടെ പ്രതിഷേധം നാല്പത് മിനിറ്റോളം പിന്നിട്ടു. കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം, കേസിന്റെ വിവരങ്ങള്‍ തനിക്ക് കൈമാറണം, ആര്‍ക്കൊക്കെ എന്തൊക്കെ വകുപ്പുകള്‍ ചുമത്തിയെന്നതടക്കം അറിയിക്കണം എന്നിങ്ങനെയാണ് ഗവര്‍ണറുടെ ആവശ്യങ്ങള്‍. കേസെടുക്കാത്ത പക്ഷം താന്‍ വാഹനത്തില്‍ കയറില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിലവില്‍ റോഡരികിലെ ഒരു ഹോട്ടലിന് മുന്നില്‍ ഇരിക്കുകയാണ് ഗവര്‍ണര്‍. […]

India Kerala

‘കേരളം നിയമസംഹിതയില്ലാത്ത സംസ്ഥാനം, പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രി’; ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം. തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

India Kerala

റിപ്പബ്ലിക് ദിന പ്രസംഗത്തിലും സര്‍ക്കാരിന് വിമര്‍ശനം; ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും

റിപബ്ലിക് ദിന പരിപാടിയിലെയും നിസ്സഹകരണത്തോടെ ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും. നയപ്രഖ്യാപനം ഒറ്റ മിനുറ്റില്‍ ഒതുക്കിയ ഗവര്‍ണറോട് പരസ്യ കൊമ്പ് കോര്‍ക്കല്‍ വേണ്ടെന്ന് ആദ്യം ഇടതു മുന്നണി തീരുമാനിച്ചെങ്കിലും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ നിലപാട് മാറ്റി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നില തെറ്റി പെരുമാറിയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ പ്രതികരിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവനിലെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത്. […]

India Kerala

‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ NDA കേരള പദയാത്ര ഇന്ന്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടക്കുക. ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസത്തെ പര്യടനമാണ് നടക്കുക. ഫെബ്രുവരി 27ന് പാലക്കാട് അവസാനിക്കുന്ന രീതിയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയത്തിലേക്ക് […]

India Kerala

‘നവകേരള സദസിൽ വിചിത്ര മറുപടി’; തീർപ്പാക്കാത്ത പരാതി തീർപ്പാക്കി എന്ന് സർക്കാരിന്റെ ഫോൺ സന്ദേശം

നവകേരള സദസിൽ കടയ്ക്കാവൂർ സ്വദേശി നൽകിയ പരാതിക്ക് ലഭിച്ചത് വിചിത്ര മറുപടി. തീർപ്പാക്കാത്ത പരാതി തീർപ്പാക്കി എന്ന് സർക്കാരിന്റെ ഫോൺ സന്ദേശം. ഭാര്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നായിരുന്നു പരാതി. മറുപടി ലഭിച്ചത് കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിനാണ്. പ്രതീക്ഷയോടെയാണ് പരാതി നൽകിയതെന്നും സർക്കാർ മറുപടിയിൽ നിരാശയെന്നും സുനിൽകുമാർ പറയുന്നു. അതേസമയം നവകേരള സദസ്സുകളിൽ ഓരോ സ്ഥലങ്ങളിലെയും വിവിധ തുറകളിൽ നിന്നുള്ള ജനങ്ങളിൽ നിന്ന് സ്വീകരിച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് […]

India Kerala

വൈദ്യുതി ബിൽ 2000ൽനിന്ന് 56,000; തൊടുപുഴയിൽ വീണ്ടും KSEB കൊള്ള

തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും KSEBയുടെ കൊള്ള. 2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബിൽ. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയെന്ന് പരാതി. KSEBയുടെ പിഴവിനെതിരെ ഉപഭോക്താക്കൾ കോടതിയിൽ. ഒരുമാസം മുമ്പാണ് തൊടുപുഴ വെങ്കല്ലൂർ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാർക്ക് ഉയർന്ന വൈദ്യതി ചാർജ് വന്നത്. 2000 രൂപയുടെ സ്ഥാനത്ത് ലഭിച്ചത് 60000 രൂപയുടെ ബില്ലുകൾ. KSEBക്ക് സംഭവിച്ച പിഴവാണെങ്കിലും 24 തവണകളായി ബിൽ അടച്ചുതീർക്കാമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ […]

India National

അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്‌ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു. പുതുക്കിയ സമയക്രമം പ്രകാരം ശ്രീം​ഗാർ ആരതി രാവിലെ 4.30നും മം​ഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം. ലൈവ് മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ഭോ​ഗ് ആരതി […]