പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച് പൂട്ടിയ പിവീആർ നാച്വറോ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ […]
India
മിഷൻ തണ്ണീർക്കൊമ്പൻ വിജയം; ആനയെ ലോറിയിൽ കയറ്റി; ഇനി ബന്ദിപ്പൂരിലേക്ക്
മിഷൻ തണ്ണീർക്കൊമ്പൻ വിജയം. വയനാട്ടിൽ ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കികൾ ചേർന്നാണ് തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റിയത്. കൊമ്പനെ ഇന്ന് തന്നെ ബന്ദിപ്പൂരിലെത്തിക്കും.ഇന്ന് രാവിലെ തൊട്ടാണ് തണ്ണീർക്കൊമ്പൻ വയനാട്ടിലെ ജനവാസ മേഖലയിലെത്തിയത്. തുടർന്ന് ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടും, പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചുവെങ്കിലും തണ്ണീർക്കൊമ്പൻ പോകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ […]
മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍
മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍. ഭരണഘടനയുടെ അനുഛേദം 21ന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ക്രിമിനല്‍ മാനനഷ്ട നടപടികള്‍ അനിവാര്യമാണെന്നാണ് നിയമ കമ്മിഷന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തെ ഭാരതീയ ന്യായ സംഹിതയായി പരിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം നിയമ കമ്മിഷന്റെ മുന്നിലെത്തിയത്. ഭാരതീയ ന്യായ സംഹിതയില്‍ ക്രിമിനല്‍ ഡിഫമേഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അതിന്റെ ശിക്ഷകളില്‍ കൂലിയില്ലാത്ത സാമൂഹ്യസേവനവും ഉള്‍പ്പെടുത്തിയിരുന്നു.ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് സമ്പാദിക്കുന്ന അന്തസ് നിമിഷങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ മറ്റാര്‍ക്കും […]
ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 639 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. കാരുണ്യ ലോട്ടറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകുംഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയില്‍ ഫലം പ്രസിദ്ധീകരിക്കും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ […]
‘എക്സാലോജിക് കേസ് മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപി ശ്രമം’: എം വി ഗോവിന്ദൻ
സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ […]
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം.ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന ഫോർട്ട് കൊച്ചി സ്വദേശിയാണു പരാതിക്കാരി. സാമ്പത്തിക തട്ടിപ്പുകേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് ഐ.പി.സി […]
ശ്രുതിതരംഗം പദ്ധതി – അപേക്ഷിച്ച എല്ലാവര്‍ക്കും അനുമതി: മന്ത്രി വീണാ ജോര്‍ജ്
ശ്രുതിതരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയില്‍ എംപാനല്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതാണ്. ജില്ലാതല ആശുപത്രികളില്‍ കൂടി പരിശീലനം നല്‍കി ഉപകരണങ്ങളുടെ മെയിന്റന്‍സ് സാധ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ടീമിനെ മന്ത്രി യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. […]
റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു
തിരുവനന്തപുരം കഴക്കൂട്ടത്ത് റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ പീലാറാവു (25) തുളസി (25) എന്നിവർക്കാണ് പൊള്ളലേറ്റത്. പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന ജോലിക്കിടെ ഉയർത്തിയ പോസ്റ്റ് മുകളിൽ കൂടിയുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഗുരുതരമായി ഷോക്കേറ്റ ഇവരെ ഉടൻ തന്നെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാൾക്ക് 60 ശതമാനവും മറ്റൊരാൾക്ക് 80 ശതമാനവും പൊള്ളലേറ്റു. കിംസ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇരുവരെയും.
70 ലക്ഷം ഈ ടിക്കറ്റിന്; നിർമൽ NR 365 ലോട്ടറി നറുക്കെടുപ്പ് ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR 365 ലോട്ടറി ഫലം പുറത്ത്. NW 737744 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ NS 866590 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 40 രൂപയായിരുന്നു ടിക്കറ്റ് വില. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ […]
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി ലഭിക്കണം; ധർണ്ണയുമായി മുസ്ലിംലീഗ് എംപിമാർ
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്.ആരാധനാലയ സംരക്ഷണ നിയമം പരിരക്ഷിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് എംപിമാർ പാർലമെൻ്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. വാരാണസി ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെ ബേസ്മെന്റിൽ ഇന്ന് പുലർച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയിരുന്നു. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ […]