India Kerala

ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ കണ്ടെത്തി

വ്യാജ എൽ.എസ്.ഡി. കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ കണ്ടെത്തി കേസിൽ പ്രതി ചേർത്തു. ഷീലാ സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശിയായ നാരായണദാസാണ് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. അന്വേഷണസംഘം തലവനായ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. മജു ആണ് ഇക്കഴിഞ്ഞ 31-ന് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. വിദേശ നമ്പറിൽനിന്നാണ് എക്‌സൈസിന് ഫോൺ വന്നത് എന്നതിനാൽ വിവരം നൽകിയ […]

India National

‘എൻ്റെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങൾ തിരുത്താൻ കഴിയില്ല’; കോൺഗ്രസ് ആരോപണങ്ങളിൽ ക്ഷുഭിതയായി നിർമല സീതാരാമൻ

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചില സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുന്നുവെന്ന കോൺഗ്രസ് ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ചാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും നിർമല സീതാരാമൻ. ഫണ്ട് വിനിയോഗത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന അധീർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നല്കുകയായിരിക്കുന്നു മന്ത്രി. നിക്ഷിപ്ത താത്പര്യക്കാര്‍ക്കേ ഇങ്ങനെ പറയുന്നതില്‍ സന്തോഷിക്കാനാവൂ.ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ക്ക് […]

India Kerala

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഗണിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തം: ആരോഗ്യമന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ പരിഗണന നൽകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സർക്കാർ ഒരുക്കിയ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾക്കായി ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരെ നല്ല മാനസികാരോഗ്യം ഉള്ളവരായി മാറ്റുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഇവരുടെ പുനരധിവാസവും. ചികിത്സ പൂർത്തിയായാലും […]

India National

‘പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണം, ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല’; ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി. ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി കൗൺസിലർ കുൽദീപ് കുമാർ (പരാജയപ്പെട്ട മേയർ സ്ഥാനാർത്ഥി) സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. […]

Health India Kerala

‘കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യമേഖലയെ ചേര്‍ത്ത് പിടിക്കുന്ന കേരള ബജറ്റ്’: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും. […]

India Kerala

മാസപ്പടിയിൽ കേന്ദ്ര അന്വേഷണം തുടങ്ങി; CMRLന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന

മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന തുടങ്ങിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ […]

India Kerala

‘തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ല’; കെ സുരേന്ദ്രൻ

സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബജറ്റ് പുത്തിരിക്കണ്ടം പ്രസംഗം. പരാമർശങ്ങൾ പലതും വസ്തുക വിരുദ്ധം. തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റ് വാചക കസർത്ത് മാത്രം. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രസംഗം നടത്താൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചു. ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള ഒരു നീക്കവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും കെ സുരേന്ദ്രൻ. വിദേശ സർവകലാശാലകൾക്ക് […]

India Kerala

‘രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ട്; അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഈ ബജറ്റിലുണ്ട്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ടെന്നും അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ബജറ്റിലുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരുമിച്ച് നിന്നാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായി മുന്നോട്ടുപോകാന്‍ കഴിയൂ. അതിന് കഴിയുന്ന കാഴ്ചപ്പാടുകള്‍ വെച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ നേട്ടങ്ങളും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞെ പോലുള്ള വലിയ പദ്ധതികള്‍ കേരളത്തിന് മുതല്‍ക്കൂട്ടാകും. മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

India National

ഗോവന്‍ നഗരത്തില്‍ ഗോബി മഞ്ചൂരിയന്‍ നിരോധിച്ചു; കാരണമിതാണ്

സസ്യാഹാരികള്‍ക്ക് മാത്രമല്ല ഇടയ്‌ക്കൊക്കെ ഒരു ചേയ്ഞ്ചിന് നോണ്‍ വെജ് പ്രേമികള്‍ക്ക് പോലും കഴിയ്ക്കാന്‍ ഇഷ്ടമുള്ള ഭക്ഷണമാണ് ഗോബി മഞ്ചൂരിയന്‍. വീണ്ടും വീണ്ടും വാരിക്കഴിയ്ക്കാന്‍ തോന്നുന്ന ഫ്‌ളേവറിലും രുചിയിലും നിറത്തിലുമാണ് ഗോബി മഞ്ജൂരിയന്‍ മുന്നിലെത്തുന്നത്. കോളിഫഌവര്‍ ആയതുകൊണ്ട് തന്നെ വിശ്വസിച്ച് കഴിയ്ക്കാമെന്ന് പലരും കരുതുന്നുമുണ്ട്. എന്നാല്‍ രുചിയിലും ആരോഗ്യത്തിലും മുന്‍പിലെന്ന് നാം കരുതുന്ന ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍. ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്‌നങ്ങളും […]

India Kerala

നവകേരള സദസിന് 1000 കോടി; കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികൾ

ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ദേയമായ ഏടാണ് കേരള സർക്കാർ സംഘടിപ്പിച്ച് നവകേരള സദസ് എന്ന് ധനമന്ത്രി പറഞ്ഞു. ഒരു സർക്കാരിന്റെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ജനപ്രതിനിധികളും ജനസമക്ഷമെത്തി ചർച്ചകൾ നടത്തുന്നതും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമായ രീതി ലോക ചരിത്രത്തിൽ ആദ്യമാണ്. ഈ ജനാധിപത്യ പരീക്ഷണം വോട്ടർമാരിൽ വിശ്വാസമുള്ള സർക്കാരിന് മാത്രമേ പദ്ധതി നടപ്പിലാക്കാൻ ആകൂ. ദശലക്ഷ കണക്കിന് ജനങ്ങളാണ് നവകേരള സദസിന്റെ ഭാഗമായത്. നവകേരള സദസിലെ ചർച്ചകളിൽ ഉയർന്നുവന്ന അടിസ്ഥാന സൗകര്യ വികസന […]