Kerala

കൊച്ചിയിൽ പുറംകടലിൽ 25000 കോടിയുടെ ലഹരിവേട്ട; പിടിയിലായ പാകിസ്താൻ പൗരൻ കാരിയർ എന്ന് എൻസിബി

കൊച്ചി പുറംകടലിൽ ലഹരിവേട്ടയ്ക്കിടെ പിടിയിലായ പാകിസ്താൻ പൗരൻ സുബൈർ മയക്കുമരുന്ന് കാരിയർ എന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. വൻ തുക പ്രതിഫലം വാങ്ങി സുബൈർ ലഹരി കടത്തിയത് പാകിസ്താനിലെ സംഘത്തിന് വേണ്ടി. എൻസിബി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ്. 132 ബാഗുകളിലായി കപ്പലിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സുകൾ. ഇങ്ങനെയുള്ള 2525 ബോക്സുകളിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന്റെ ആകെ മൂല്യം ഇരുപത്തയ്യായിരം കോടി രൂപ. പാക്കിസ്ഥാൻ സ്വദേശിയായ സുബൈർ ലഹരി കടത്തിയത് പാക്കിസ്ഥാനിലെ സംഘത്തിന് […]

Kerala

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് വിശദമായി പരിശോധിക്കും

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. ഇതിന് ശേഷമാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സന്ദീപിന്റെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ജി സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേതൃത്വം നല്‍കുന്ന സംഘമാണ് പരിശോധിക്കുക. പ്രതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില […]

National

പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് രാഹുൽ ഗാന്ധി; 5000 വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും

കര്‍ണാടകയിലെ കോണ്‍ഗ്രസ് വന്‍വിജയം നേടിയ പശ്ചാത്തലത്തിൽ പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് രാഹുൽ ഗാന്ധി. മെയ് 31 മുതല്‍ 10 ദിവസമാണ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുകയെന്നാണ് വിവരം. ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടക്കുന്ന റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. 5000 വിദേശ ഇന്ത്യക്കാര്‍ ഈ റാലിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന ചര്‍ച്ച സമ്മേളനങ്ങളില്‍ പങ്കെടുക്കും. സ്റ്റാന്‍ഫോര്‍ഡ് […]

National

ഡി കെ ശിവകുമാറിനെ പിന്തുണച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍; ഖര്‍ഗെയ്ക്ക് കത്തയച്ചു

അടുത്ത കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ വരട്ടെയെന്ന് ഹൈക്കമാന്‍ഡ് മനസറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഡി കെ ശിവകുമാറിനെ അനുകൂലിച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍. കന്നഡ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഈ വിഭാഗങ്ങള്‍ തങ്ങളുടെ പിന്തുണ ഡികെ ശിവകുമാറിനാണെന്ന് കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു. സമുദായ നേതൃത്വങ്ങള്‍ ഡികെ ശിവകുമാറിനെ അനുകൂലിച്ച് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു. ലിംഗായത്തുകള്‍ സിദ്ധരാമയ്യയ്ക്ക് എതിരാണെന്ന് ഡി കെ ശിവകുമാറും പ്രസ്താവിച്ചിട്ടുണ്ട്. സിദ്ധരാമയ്യയ്ക്ക് ഒരു തവണ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചതാണെന്നും ഇനി തന്റെ ഊഴമാണെന്നും […]

National

കര്‍’നാടക’ത്തില്‍ ക്ലൈമാക്‌സ്; മുഖ്യമന്ത്രിയെ ഇന്നറിയാം; സോണിയാ ഗാന്ധിയുടെ ഇടപെടല്‍ നിര്‍ണായകമാകും

നാടകീയ നീക്കങ്ങള്‍ക്കും നീണ്ട ആലോചനങ്ങള്‍ക്കും ശേഷം പുതിയ കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് സോണിയാ ഗാന്ധി ഇടപെടുക. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഇന്ന് ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ച നടത്തും. ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകളായിരിക്കും ഡല്‍ഹിയില്‍ നടക്കുക. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ […]

Kerala

ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതൽ മറ്റനാൾ വരെ കടുത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈർപ്പമുള്ള വായുവും ഉയർന്ന് താപനിലയും മൂലം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള വിവിധ പ്രദേശങ്ങളിലാണ് ഉയർന്ന ചൂടിന് സാധ്യതയുള്ളത്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ […]

National

മനസറിയിച്ച് ഹൈക്കമാന്‍ഡ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെയെന്ന് പാര്‍ട്ടി; സമവായത്തിന് വഴങ്ങാന്‍ ഡി കെയോട് അഭ്യര്‍ത്ഥിച്ചു

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സമവായത്തിന് വഴിപ്പെടാന്‍ ഡി കെ ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചെന്നാണ് വിവരം. ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഡികെയ്ക്ക് അവസരം ഒരുക്കാമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ താത്പര്യം ഡി കെ ശിവകുമാര്‍ അംഗീകരിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങള്‍ പാര്‍ട്ടി ആരായും. ടേം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി […]

Association Kerala Pravasi UK

സ്നേഹത്തിന്റെ മൂവർണ്ണക്കട തുറന്ന കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ യുകെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ […]

National

രണ്ടാം ഭാര്യയുമായുള്ള തർക്കം; പിതാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി

രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം. പ്രതിയെ ശശിപാൽ മുണ്ടെ (26)ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. എന്‍റെ അനന്തരവൻ പ്രതീക് മുണ്ടെയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിനുശേഷം പ്രതീകിന്‍റെ അച്ഛൻ […]

Kerala

ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ

സംസ്ഥാനത്ത് ആകെ നൂറുകണക്കിന് വൈദ്യന്മാരുളള സാഹചര്യത്തിൽ ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ.സർട്ടിഫിക്കേഷൻ ബോഡി ഇല്ലാത്തതിനാൽ തങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുവെന്നാണ് വൈദ്യന്മാർ പറയുന്നത്.  സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പാരമ്പര്യ വൈദ്യന്മാർ ഉളള ജില്ലയാണ് പാലക്കാട്.സർക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റോ മറ്റോ ഇല്ലാത്തതിനാൽ മാറിയ കാലത്ത് വൈദ്യന്മാർ വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. കേന്ദ്രസർക്കാർ ഇത്തരം വൈദ്യന്മാരുടെ കഴിവുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്രയേറെ വൈദ്യന്മാർ […]