India National

ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചു; സംഘര്‍ഷം, 4 മരണം, 250 പേർക്ക് പരുക്ക്

ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. മരണസംഖ്യ 4 ആയി. 250 പേർക്ക് പരുക്ക്. സംഘർഷം ഉണ്ടായത് ഹല്‍ദ്വാനിയില്‍.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിട്ടു. അതേസമയം, സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടി നടക്കുകയാണ്. കൈയേറിയ മൂന്ന് […]

India Kerala

‘വിദേശ സർവകലാശാല വിഷയത്തിൽ പരസ്യപ്രസ്താവന വേണ്ട’; ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

വിദേശ സർവകലാശാല വിഷയത്തിൽ വിവാദവും പരസ്യപ്രസ്താവനയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പരസ്യമായി പ്രതികരിക്കേണ്ട. തന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് ബജറ്റിൽ ഇടം പിടിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.കൗൺസിൽ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് […]

India National

മാർ റാഫേൽ തട്ടിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച. മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ക്രൈസ്തവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ജനുവരി 11നാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി […]

India Kerala

പെൻഷൻ മുടങ്ങി; ‘ദയാവധത്തിനു തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം

പെൻഷൻ മുടങ്ങിയതിൽ വീണ്ടും ഇടുക്കിയിൽ പ്രതിഷേധം. ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.

India Kerala

കെ. സുധാകരനും വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും

കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും.കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. വൈകീട്ട് നാലിന് കാസർഗോഡ് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ […]

India Kerala

മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി എക്സാലോജിക്. വീണാ വിജയൻറെ കമ്പനിയാണ് എക്സാലോജിക്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള […]

India Kerala

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് തുടങ്ങും. ഉത്സവത്തിന്റെ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും വന്നുതുടങ്ങി.17-ന് രാവിലെ […]

India Kerala

‘ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് വീണ കമ്പനി തുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്’: ഷോൺ ജോർജ്

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഷോൺ ജോർജ് വിമർശനം ഉന്നയിച്ചത്. മകൾ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോൺ ഫേസ്ബുക്കിൽ കുറിച്ചത്. എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വാദം.വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും ,വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റിൽ കാണിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇക്കാര്യം സഭാ സമിതി […]

India Kerala

‘ബിജു പ്രഭാകർ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല’: കെ ബി ഗണേഷ് കുമാർ

KSRTC സിഎംഡി ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്നും മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. ഗതാഗത മന്ത്രിയായി കെ ബി […]

India National

‘ഭിക്ഷയാചിക്കാൻ വന്നതല്ല, അവകാശമാണ് ചോദിക്കുന്നത്’; കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരവേദയിലാണ് അദ്ദേഹത്തിന്റെ വിമർശനം. ഭിക്ഷയാചിക്കാൻ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് സർക്കാരിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സർക്കാരിന്റേത് ധിക്കാരമാണെന്നും വിമർശിച്ചു. കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് […]