മണിപ്പൂരിൽ 9 അക്രമികൾ അറസ്റ്റിൽ. മണിപ്പൂർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നാഗ വിഭാഗത്തിൽ പെട്ട സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇംഫാൽ ഈസ്റ്റിൽ 55 കാരിയായ ലൂസി മാറിങ് തലക്ക് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് യുണൈറ്റഡ് നാഗ കൗൺസിൽ 12 മണിക്കൂർ ബന്ദ് ആചാരിക്കുകയാണ്. കാങ് പോക്പിയിൽ 34 കാരനായ കുകി യുവാവിനെയും അക്രമികൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇറോം ശർമ്മിള ആവശ്യപ്പെട്ടു. കോടതി ഉത്തരവിന്റെ പേരിൽ […]
India
തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്; ഒന്‍പത് ഇടങ്ങളില്‍ ഇ ഡി പരിശോധന
തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയിലും വിഴിപ്പുരത്തുമാണ് പരിശോധന നടക്കുന്നത്. അപ്രതീക്ഷിതമായിമന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്താനുള്ള കാരണം വ്യക്തമല്ല. ഒന്‍പത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. മന്ത്രിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടില്‍ ഉള്‍പ്പെടെയാണ് പരിശോധന നടക്കുന്നത്. വിഴിപ്പുരത്ത് സൂര്യ ട്രസ്റ്റിന് കീഴിലുള്ള ഒരു എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസിനുള്ളിലും ഇ ഡി പരിശോധന നടത്തിവരികയാണ്. രാവിലെ ഏഴ് മണിയ്ക്കാണ് കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് […]
ബിജു പ്രഭാകറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ
തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ.പുരോഗമനം കൊണ്ട് വരുമ്പോൾ കോടതിയെ സമീപിക്കുന്ന രീതി ഒരു വിഭാഗം യൂണിയനുകൾക് ഉണ്ടെന്നായിരുന്നു സി.എം.ഡിയുടെ ഇന്നലത്തെ വിമർശനം. കൊറിയർ സർവീസ് നടത്തുകയും, മദ്യവും അരിയും കടത്തുകയും ചെയ്യുന്നവർക്ക് കെ സ്വിഫ്റ്റ് തിരിച്ചടിയായെന്നും വിമർശിച്ചിരുന്നു. സി.എം.ഡിയുടെ വിശദീകരണം ഏകപക്ഷീയമെന്നാണ് തൊഴിലാളി യൂണിയനുകളുടെ കുറ്റപ്പെടുത്തൽ. അതേ സമയം, കഴിഞ്ഞ മാസത്തെ രണ്ടാം ഗഡു ശമ്പളം എന്ന് നൽകുമെന്നോ എങ്ങനെ നൽകുമെന്നോ എന്നുള്ള കാര്യത്തിൽ […]
മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം
മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പൊഴിയിൽ അടിയുന്ന മണൽ പമ്പ് ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതൽ ലൈഫ്ഗാർഡുമാരെ നിയോഗിക്കുന്നതും ചർച്ചയാകും. മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന് പിന്നാലെയാണ് പ്രശ്നപരിഹാര […]
മണിപ്പൂരിനെക്കുറിച്ച് മോദി ഉരിയാടുന്നില്ലെന്ന് രാഹുൽ, ‘നിരാശരായ രാജവംശം’ ഇന്ത്യയെ പരിഹസിക്കുന്നുവെന്ന് ബിജെപി
മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സ്ഥിതിഗതികൾ യൂറോപ്യൻ പാർലമെന്റിൽ ചർച്ചയായിട്ടും, പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്നാണ് വിമർശനം. അതേസമയം പ്രസ്താവനയ്ക്ക് പിന്നാലെ രാഹുലിനെതിരെ ബിജെപിയും രംഗത്തെത്തി. ‘മണിപ്പൂർ കത്തുന്നു, യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചർച്ച ചെയ്യുന്നു. പ്രധാനമന്ത്രി ഒരു ഒരക്ഷരം ഉരിയാടുന്നില്ല.. അതിനിടെ, ബാസ്റ്റിൽ ഡേ പരേഡിനുള്ള ടിക്കറ്റ് റാഫേലിന് ലഭിച്ചു’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പിന്നാലെ കോൺഗ്രസ് നേതാവിനെ കടന്നാക്രമിച്ച് […]
ചന്ദ്രയാന്‍ 3 വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും; അഭിമാനമെന്ന് മന്ത്രി പി രാജീവ്
ചാന്ദ്രയാന്‍ 3യുടെ വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍, കെ എം എം എല്‍, എസ്.ഐ.എഫ്.എല്‍ എന്നീ സ്ഥാപനങ്ങള്‍ പങ്കുവഹിച്ചതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ് തന്‍രെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 41 ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകള്‍ ഉള്‍പ്പെടെ കെല്‍ട്രോണില്‍ നിന്ന് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ കെ എം എം എലില്‍ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കല്‍ കമ്പോണന്റ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ […]
ചേലക്കരയിൽ കാട്ടാനയെ കുഴിച്ചിട്ട സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നീക്കത്തിൽ വനംവകുപ്പ്
തൃശ്ശൂർ ചേലക്കരയിൽ ഒരു കൊമ്പു മുറിച്ചു മാറ്റിയശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ വനംവകുപ്പ് നീക്കം. കേസിൽ പത്തു പേരെ പ്രതിചേർക്കാനാണ് തീരുമാനം. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. അതേസമയം സംഭവത്തിൽ വനമന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്. ചേലക്കരയിലെ കാട്ടാന വേട്ടയിൽ റോയിക്ക് പ്രാദേശിക സഹായം ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിലാണ് പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങിയത്. […]
പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ; അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ
പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് 25000 രൂപ പിഴ ലഭിച്ചത്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ അനുഭവിക്കണം. ഈ വർഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ […]
തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി ഒരു കർഷകൻ
ഇന്ധന വിലയെപ്പോലും നാണിപ്പിക്കും വിധം രാജ്യത്ത് തക്കാളി വില അനുദിനം കുതിച്ചുയരുകയാണ്. തക്കാളി വില 300 രൂപയിലെത്തുമെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളി ഉൽപ്പാദനം കുറഞ്ഞത് വീണ്ടും വില ഉയരാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം പൊതുജനങ്ങൾക്ക് തിരിച്ചടിയാകുമ്പോൾ, തക്കാളി വിറ്റ് കോടീശ്വരനായ ഒരു കർഷകന്റെ വാർത്തയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകർ ആണ് വിലകയറ്റം കൊണ്ട് […]
തൊഴിൽരഹിതനെന്ന് പരിഹസിച്ച പിതാവിനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. തൊഴിൽരഹിൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും […]












