കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചത്. ഇന്നലെ മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോർപറേറ്റ് ഫണ്ടിങ് അല്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ […]
India
മലയാറ്റൂരിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു; രക്ഷിക്കാൻ ശ്രമം തുടരുന്നു
മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു. മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്കെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, ഈ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. കിണറിൻ്റെ വാവട്ടം ജെസിബി കൊണ്ട് വലുതാക്കി കുട്ടിയാനയെ രക്ഷിക്കാനാണ് ശ്രമം.
‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു, പ്രിയദർശാ നീയും’; വിമർശനവുമായി കെ.ടി ജലീൽ
ദേശീയ പുരസ്കാരത്തില്‍ നിന്നും ഇന്ദിരാഗാന്ധിയുടെ നര്‍ഗീസ് ദത്തിന്‍റെയെും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ വിമര്‍ശനവുമായി കെ.ടി ജലീല്‍. പേരുകൾ വെട്ടിമാറ്റാനുള്ള ശിപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായിയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം; ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയുംവെട്ടിമാറ്റിയവരിൽ പ്രിയദർശനും! ദേശീയ ഫിലിം […]
ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്
ഭാരത് അരി വിതരണം ഇന്ന് പാലക്കാട് ഒറ്റപ്പാലത്ത്. ഇന്നലെ പാലക്കാട് നഗരത്തിലും ഭാരത് അരി വിതരണം നടന്നിരുന്നു. 1000ത്തോളം പേരാണ് പാലക്കാട് ഭാരത് അരി വാങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പദ്ധതിയെന്ന വിമർശനങ്ങൾക്കിടെയാണ് വിതരണം. ആദ്യം തൃശൂർ ജില്ലയിലാണ് ഭാരത് അരി വിതരണം നടത്തിയത്.
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. കർഷകരും കർഷക തൊഴിലാളികളും തൊഴിലിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭാരതീയ […]
പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും.പതിനഞ്ച് സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടായേക്കും. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനായി മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എത്ര എംഎല്‍എമാര്‍ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാര്‍ഥി […]
തൃപ്പൂണിത്തുറ സ്ഫോടനം; നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും
തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും. നഷ്ടം വിലയിരുത്താനായിരുന്നു പരിശോധന. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഇന്ന് ഹർജി ഫയൽ ചെയ്യും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചില പ്രതികൾ ഇപ്പോഴും ഒലിവിളിലാണ്. അതേസമയം, ജില്ലാ കളക്ടർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ ഇന്നലെ കസ്റ്റഡിയിലായിരുന്നു. ഹിൽപാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറിൽ […]
പൂജനടത്തി വിവാദത്തിലായ നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം
പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം. സ്കൂൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയിലും മറ്റൊരു ക്ലാസ്സ് മുറികളിലും പൂജ നടന്നത്. നാട്ടുകാരും സി പി ഐ എമ്മും വിദ്യാർത്ഥി സംഘടനകളും വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ് മെൻ്റിനോട് വിശദികരണവും തേടിയിരുന്നു. ചട്ടലംഘനം ഉണ്ടായി എന്നാണ് […]
താങ്ങുവിലയിൽ തീരുമാനമായില്ല; കേന്ദ്രസർക്കാരിൻ്റെ കർഷകരുമായുള്ള ചർച്ച പരാജയം
കർഷകരുമായുള്ള കേന്ദ്രസർക്കാരിൻ്റെ ചർച്ച പരാജയം. താങ്ങുവിലയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. കർഷകരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. അടുത്ത ചർച്ച ഞായറാഴ്ച വൈകീട്ട് 6 ന് നടക്കും. ഇതിനിടെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതക പ്രയോഗം നടത്തി. സർക്കാരും കർഷകരും തമ്മിൽ വളരെ നല്ല ചർച്ചയാണ് നടന്നത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കർഷക സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് […]
കടമെടുപ്പില്‍ ചര്‍ച്ച പോസിറ്റീവായില്ല; കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി
കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനപ്പെട്ട പല കാര്യങ്ങളിലും പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്. കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ വിചാരിച്ച പുരോഗതിയുണ്ടായില്ല. ന്യായമായി ലഭിക്കേണ്ട കാര്യങ്ങളില്‍ പോലും അനുകൂല തീരുമാനമുണ്ടായില്ല. നാളെ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി സുപ്രിംകോടതിയാണ് ചര്‍ച്ചയുടെ വഴിതുറന്നത്. കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കിയ ചര്‍ച്ച വേണ്ടത്ര ഫലം കാണാതെയാണ് ഇന്ന് […]












