രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് സിപിഐഎം. ലൈബ്രറികളെ നിയന്ത്രണത്തിലാക്കി സംഘപരിവാര്‍ പ്രസിദ്ധീകരണ ശാലയുടെ പുസ്‌തകങ്ങള്‍ക്കൊണ്ട് നിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയ ബോധവും, പുരോഗമന ചിന്തയും ലൈബ്രറികളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റ്‌വെല്‍ ഓഫ് ലൈബ്രറീസിലാണ് ലൈബ്രറികളെ നിയന്ത്രിക്കാനുള്ള പ്രഖ്യാപനം വന്നത്. ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന നിയന്ത്രണത്തിലുള്ള ലൈബ്രറികളെ സമവര്‍ത്തി പട്ടികയില്‍ കൊണ്ടുവരാനുള്ള നീക്കമാണ് […]
India
രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 10 ഉദ്യോഗസ്ഥര്‍ക്ക്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഒരാള്‍ക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുമാണ് ലഭിക്കുക. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പൊലീസ് സൂപ്രണ്ട് ആര്‍ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായത്. കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ആര്‍ സന്തോഷ്, […]
കാണം വിറ്റാലും ഓണം ഉണ്ണാന്‍ പറ്റാത്ത സ്ഥിതി, ഇത്രയും ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ല: രമേശ് ചെന്നിത്തല
കൊല്ലം: ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് വിലകയറ്റത്തിനെതിരെ ഐ എൻ ടി യു സി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എൻ എസ് എസിൻറെ സമദൂരത്തിൽ യു ഡി എഫിന് ഒരു പരാതിയുമില്ലെന്നും എല്ലാ കാലത്തും എൻ എൻ എസ് സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും […]
കിഴക്കേകോട്ടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ട്രാൻസ് വുമൺ അറസ്റ്റിൽ
തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിഴക്കേകോട്ട ബസ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് നീതു എന്ന ട്രാൻസ് വുമൺ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് […]
‘മാസപ്പടി വിവാദത്തിൽ മറുപടിയില്ല’; അവഗണിച്ച് നേരിടാൻ സിപിഐഎം തീരുമാനം
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം അവഗണിക്കാൻ സിപിഐഎം തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാർട്ടിയിൽ ധാരണ. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിശദീകരണം നൽകിയില്ല. എം വി ഗോവിന്ദനും മാസപ്പടി വിവാദ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി.(cpim decided to ignore veena vijayan controversy) മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എകെജി […]
ഹിമാചലിൽ ശിവക്ഷേത്രം തകർന്നു വീണു; 9 മരണം
കനത്ത മഴയെ തുടര്‍ന്ന് ഹിമാചലിൽ ക്ഷേത്രം തകർന്നു 9 മരണം. ശിവക്ഷേത്രം തകർന്നുവീണാണ് അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ സോളനിലുണ്ടായ […]
‘NSSനോട് പിണക്കമില്ല’; സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് എം.വി ഗോവിന്ദന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും എന്നാല്‍ സമദൂരം എപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു ‘സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശനായാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാറുണ്ട്. ആ ജനാധിപത്യമര്യാദയും അവകാശവും എല്ലാര്‍ക്കുമുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാമുദായിക സംഘടനകളെയും നേതാക്കന്മാരെയുമൊക്കെ എല്ലാവരും കാണും. എന്നാല്‍ വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. സമദൂരം എപ്പോഴും സമദൂരം ആകാറില്ലെന്നും എന്‍എസ്എസിനോട് […]
‘സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിത പ്രതിസന്ധിയിൽ’; വിമാന ടിക്കറ്റും പണവും നല്‍കി സുരേഷ് ഗോപി
കേരളത്തില്‍വച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. […]
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം; കൊലപാതക സാധ്യതയില്ലെന്ന് പ്രാഥമിക നിഗമനം
പത്തനംതിട്ട പുളിക്കീഴില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുളിക്കീഴ് ജംഗ്ഷനിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ കൂടി പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. മൃതദേഹം കണ്ട സ്ഥലത്ത് […]
വമ്പൻ ഹിറ്റായി തിരുവോണം ബമ്പര്‍, വിൽപ്പനയിൽ വൻ കുതിപ്പ്, ഭാഗ്യാന്വേഷികളിലേറെയും ഈ ജില്ലയിൽ
തിരുവന്തപുരം : ഭാഗ്യാന്വേഷികളുടെ തിക്കിത്തിരക്കിൽ തിരുവോണം ബമ്പര്‍ വിൽപ്പനയിൽ വൻ കുതിപ്പ്. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റാണ്. ഭാഗ്യാന്വേഷികളിലേറെയും പാലാക്കാട്ടാണ്. തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സമ്മാന ഘടനയിൽ കാതലായ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംബറിറക്കിയത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം […]












