തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്. സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ […]
India
കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
ഗവർണ്ണർ നാമ നിർദേശം ചെയ്ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർവകലാശാലയിലെ 7 സെനറ്റ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം എന്നിവിടങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു. സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഇടതു സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല […]
കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും
കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. യുഡിഎഎഫിലെ സീറ്റ് ചർച്ചകൾ പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. ഇന്നലെ യുഡിഎഫുമായുള്ള അവസാന ചർച്ച നടന്നിരുന്നില്ല. എങ്കിലും സീറ്റ് കേരള കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പിജെ ജോസഫ് പ്രഖ്യാപനം നടത്തും. ഫ്രാൻസിസ് ജോർജിന് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത്. എന്നാൽ കെ എം മാണിയുടെ മരുമകൻ എംപി ജോസഫ് അടക്കം സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ഡൽഹി ചലോ സമരം: കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന്
ഡൽഹി ചലോ സമരം, കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന് വൈകിട്ട് ചണ്ഡീഗഢിൽ നടക്കും. കർഷകരുമായി സർക്കാർ നടത്തുന്ന മൂന്നാമത്തെ ചർച്ചയാണിത്. സമരം പരിഹരിക്കുന്നതിനായി കർഷകരും കേന്ദ്രവും തമ്മിൽ ഇന്നലെ നടത്താനിരുന്ന ഓൺലൈൻ ചർച്ച ഇന്നത്തെക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ചർച്ച മാറ്റിവെച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീഗഡിൽ വെച്ച് ചർച്ച നടക്കും. ചർച്ചയിലെ തീരുമാനം അനുസരിച്ച് ഡൽഹിക്ക് പോകുന്നത് തീരുമാനിക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കർഷക നേതാക്കളെ നേരിട്ട് കണ്ടു. […]
നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം
നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസിൻ്റെ പാൻട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനിൽ എത്തിയ ട്രെയിനിനടിയിൽ തീയും പുകയും കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. എക്‌സ്പ്രസിൻ്റെ മധ്യഭാഗത്ത് പാൻട്രി കാറിൻ്റെ വീൽഭാഗത്താണ് തീ കണ്ടത്. ബ്രേക്കുരഞ്ഞ് തീ പടർന്നതെന്ന് സംശയിക്കുന്നു. കൂടുതൽ പരിശോധനക്കായി ട്രെയിൻ ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്.
ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
തിരുവനന്തപുരത്ത് ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സാഹിദുൾ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലാണ് അപകടമുണ്ടായത്. പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയിൽ കയറ്റിയിറക്കുന്നതിനിടെ പാറ കഷ്ണം തൊഴിലാളിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെ അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തത്. അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോള്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ കൊൽക്കത്ത ഹൈക്കോടതിയില്‍ നിന്ന് മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ […]
സോണിയാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് സോണിയാ ഗാന്ധി. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അഭിഷേക് മനു സിംഗ്വി ഹിമാചൽ പ്രദേശിൽ നിന്നും ഡോ.അഖിലേഷ് പ്രസാദ് സിംഗ് ബിഹാറിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോരെ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. അതേസമയം, പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും. 2006 മുതൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. 2019 ൽ കോൺഗ്രസ് നാണംകെട്ട […]
‘പൊല്ലാപ്പിലാകണ്ട, രഹസ്യമായി വിവരങ്ങൾ അറിയിക്കാം’; സംവിധാനവുമായി കേരള പൊലീസ്
അനുദിനം പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കേണ്ടത് ഒരു പൗരൻ്റെ കടമയാണ്. എന്നാൽ തങ്ങളുടെ കൺമുന്നിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പോലും പൊലീസിനെ അറിയിക്കാൻ ഒരു വിഭാഗം ആളുകൾ മടിക്കുന്നു. ആവശ്യമില്ലാത്ത പുലിവാല് പിടിച്ച് പൊല്ലാപ്പിലാക്കേണ്ടഎന്നാണ് ഇത്തരക്കാരുടെ നിലപാട്. മറ്റുചിലരാകട്ടെ ഭാവിയിലെ പ്രത്യാഘാതങ്ങളെ ഭയന്ന് നിശബ്ദത പാലിക്കുന്നു. ഇപ്പോഴിതാ സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോള്‍ […]
‘കണ്ണൂരിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും, കോൺഗ്രസിന് വെല്ലുവിളി ഇല്ല’; കെ സുധാകരന്‍
പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളി ഇല്ലെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. വനം വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തി. തുടര്‍ച്ചയായ വന്യജീവി ആക്രമണത്തിലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം തെളിയാറില്ലെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. അജീഷിനെ കൊലപ്പെടുത്തിയ ആന നാട്ടിലിറങ്ങിയെന്ന് രണ്ട് ദിവസം മുന്നേ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും പിന്തുടര്‍ന്നില്ല. അതിനൊന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടില്ല. ഗുരുതരമായ ജാഗ്രത […]