India

പണിമുടക്ക്: സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു

സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസും ജനശതാബ്ദിയും തടഞ്ഞു. ശബരി എക്സ്പ്രസ് തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയിലാണ് തടഞ്ഞത്. ട്രെയിന്‍ ഉപരോധിക്കുന്നവരെ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ പൊലീസ് റെയില്‍വെ ട്രാക്കില്‍ നിന്ന് നീക്കുകയാണ്. ട്രെയിന്‍ ഉപരോധം കാരണം വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ഓടുകയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. […]

India

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു […]

India

രാഹുലിനും കോൺഗ്രസിനും എതിരെ പുതിയ ആരോപണം

രാഹുലിനും കോണ്‍ഗ്രസിനുമെതിരെ പുതിയ ആരോപണവുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാല്‍ കമ്പനിയുമായി മത്സരിക്കുന്ന യുറോക്രാഫ്റ്റിന് വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തുവന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനാണ് യൂറോ ക്രാഫ്റ്റ് വിമാന കമ്പനിയുടെ ഇടനിലക്കാരനെന്നും മന്ത്രി പറഞ്ഞു.

India

സ്വകാര്യ മുതൽ നശിപ്പിച്ചാലും കടുത്ത ശിക്ഷ;സര്‍ക്കാര്‍

പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. വീടുകൾ, പാര്‍ട്ടിഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കമുള്ള വ്യവസ്ഥകൾ ഉള്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ഇന്നത്തെ പ്രത്യേക മന്ത്രിസഭയോഗം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങളടക്കം മന്ത്രിസഭയില്‍ ചര്‍ച്ചക്ക് വന്നേക്കും. ശബരിമല കര്‍മ്മസമിതി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപകമായ അക്രമമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് […]

India

ഇനി ഹർത്താലുകൾ ഏഴ് ദിവസം മുൻപേ അറിയിക്കണം

സംസ്ഥാനത്ത് പെട്ടന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഈ ഏഴു ദിവസത്തെ സമയത്തിനുള്ളില്‍ സര്‍ക്കാരിന് ഹര്‍ത്താല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ സ്വീകരിക്കാനാകും. വേണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കുകയുമാകാം. കോടതിക്ക് ഹര്‍ത്താല്‍ വിഷയത്തില്‍ ഇടപെടാനുള്ള സമയവും ഇതുവഴി ലഭിക്കും. […]

India

പേരാമ്പ്ര കല്ലേറ്; പൊലീസിനെതിരെ ഇ.പി ജയരാജന്‍

കോഴിക്കോട് പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പൊലീസ് നടപടിയില്‍ കടുത്ത അതൃപ്തിയുമായി സി.പി.എം. കല്ലെറിഞ്ഞത് ആര്‍.എസ് എസാണെന്ന് ആരോപിച്ച് മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് എത്തി. ആര്‍.എസ്.എസ് ബന്ധമുള്ള പോലീസുകാര്‍ എഫ്.ഐ.ആറില്‍ തെറ്റായ വിവരങ്ങള്‍ എഴുതി ചേര്‍ത്തുവെന്നും ആരോപിച്ചു. പോലീസ് നടപടിയിലെ അതൃപ്തി പാര്‍ട്ടി ജില്ലാ നേതൃത്വം ആഭ്യന്തര വകുപ്പിലെ ഉന്നതരേയും അറിയിച്ചു. ലഹളയുണ്ടാക്കാനായി സി.പി.എം പ്രവര്‍ത്തകര്‍ കരുതികൂട്ടി ജുമാമസ്ജിദിന് കല്ലെറിഞ്ഞുവെന്ന പോലീസ് എഫ്.ഐ.ആറിലെ പരാമര്‍ശവും ബ്രാഞ്ച് സെക്രട്ടറിയെ പ്രതിചേര്‍ത്തതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇത് […]

India

ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ല? : ഹൈക്കോടതി

ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഹർത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. നാളത്തെ പണിമുടക്കില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് 1.45ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത് . കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

India

കേരളത്തിലെ ബിജെപി പ്രവർത്തകർ ദിവസവും ആക്രമിക്കപ്പെടുന്നു; മോഡി

ശബരിമല വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓരോ ദിനവും ആക്രമിക്കപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എം.പി വി.മുരളീധരനെ വധിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുന്നതിനിടെയാണ് കേരള സര്‍ക്കാരിനെ മോദി വിമര്‍ശിച്ചത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആക്രമിക്കുന്നതായും കേസുകളില്‍പെടുത്തുന്നതായും പറഞ്ഞ മോദി വി.മുരളീധരന്‍ എം.പിയുടെ […]

India

ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രം

ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍-ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് നടപടി.അപകടങ്ങളുണ്ടാക്കി കടന്നുകളയുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ വഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

India

മേഘാലയ ഖനി ദുരന്തം; പ്രതീക്ഷയറ്റ് അധികൃതര്‍

മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്തത്താനാവുമെന്ന പ്രതീക്ഷ അസ്തമിച്ചതായി സൂചന നല്‍കി അധികൃതര്‍. അനധികൃതമായി പ്രവര്‍ത്തിച്ച ലുംതാരിയിലെ സാന്‍ ഗ്രാമത്തിലെ ഖനിയിലേക്ക് സമീപത്തെ പുഴയില്‍ നിന്നും കയറിയ വെള്ളം 170 അടിയിലേറെ ഉയരത്തിലാണ് ഇപ്പോഴുള്ളത്. ഇത് വറ്റിച്ചെടുക്കാന്‍ വിവിധ രക്ഷാ സംഘങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ല. 15 വയസില്‍ താഴെയുള്ള ലോങ് ദക്കാര്‍, നീലം ദക്കാര്‍ എന്നീ കുട്ടികളടക്കം 15 പേരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ ഖനിക്കകത്ത് അപകടത്തില്‍ പെട്ടത്. […]