മകരവിളക്ക് ദിവസമായ ഇന്ന് ശബരിമലയിൽ സാധാരണ ഭക്തജന തിരക്ക് ഇല്ല. കഴിഞ്ഞ തവണ നാല് ലക്ഷത്തോളം ഭക്തരാണ് എത്തിയതെങ്കിൽ ഇത്തവണ ഒന്നര ലക്ഷത്തോളം ഭക്തരാണ് ദർശനത്തിനായി എത്തിയിട്ടുള്ളത് . കർശന സുരക്ഷയാണ് പൊലീസ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ അൻപതിനായിരത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. ഇന്നലെ സന്നിധാനത്ത് ഒരു ലക്ഷത്തോളം ഭക്തജനങ്ങളാണ് ദർശനം നടത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും ഇന്ന് മകര ജ്യോതി ദർശനം നടത്തിയതിന് ശേഷമെ മലയിറങ്ങുകയുള്ളൂ. കഴിഞ്ഞ തവണത്തെ തിരക്ക് ഇല്ലെങ്കിലും […]
India
മുഖ്യമന്ത്രിയെ തെറി വിളിച്ച യുവതി അറസ്റ്റില്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. അണങ്കൂര്‍ ജെ.പി നഗര്‍ കോളനിയിലെ രാജേശ്വരിയാണ് (19) അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, രണ്ട് ദിവസങ്ങളിലായി റോഡ് ഉപരോധം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളിലായി മൂന്ന് കേസിലാണ് അറസ്റ്റ്. അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് […]
മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാർക്ക് വേണ്ടി ജനറല്‍ വിഭാഗത്തിൽ 10 % സംവരണം നടപ്പിലാക്കാനുള്ള നിർദേശക തത്വങ്ങൾ പുറപ്പെടുവിക്കുമ്പോൾ തന്നെ, പ്രസ്തുത സംവരണം നിലവിലെ ക്വാട്ടകളിൽ ഉൾപ്പെടാത്ത മുസ്‍ലിംകളടക്കമുള്ള എല്ലാ മത ന്യൂനപക്ഷങ്ങൾക്കും ബാധകമാവുമെന്ന് സര്‍ക്കാര്‍ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി ഉന്നതജാതിക്കാരെ പ്രീണിപ്പിക്കാനുള്ള ഒരു ആയുധമായിട്ടാണ് പ്രസ്തുത ബില്ല് ഉപയോഗിക്കപ്പെടാൻ പോകുന്നതെങ്കിലും, അടിസ്ഥാന വിവരങ്ങളനുസരിച്ച് ഈ സംവരണത്തിനർഹരായ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ കണ്ടുപിടിക്കുകയാണെങ്കിൽ ഈ ക്വാട്ടയുടെ ഏറിയ പങ്കും മുസ്‍ലിംകൾക്ക് തന്നെയാവും ലഭിക്കുക എന്ന് […]
പ്ലാസ്റ്റിക് നിരോധനത്തെ തമിഴ്‌നാട്ടിലെ കരിക്കുവില്‍പ്പനക്കാര്‍ മറികടന്നതിങ്ങനെ
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചത്. 2019 ജനുവരി ഒന്ന് മുതല്‍ നിരോധം നിലവില്‍ വരികയും ചെയ്തു. നിരവധി മേഖലകളെ ഈ പ്ലാസ്റ്റിക് നിരോധം വലിയ തോതില്‍ ബാധിച്ചു. പലരും പ്ലാസ്റ്റിക് നിരോധം വഴിയുള്ള വെല്ലുവിളികളെ ലളിതമായി മറികടക്കുകയും ചെയ്തു. പലചരക്കു കടകളിലും മറ്റും പ്ലാസ്റ്റ് കവറുകള്‍ക്ക് പകരം സഞ്ചികളും വാഴയിലകളും മറ്റും നിറഞ്ഞു. കരിക്ക് വില്‍പ്പനക്കാരാണ് പ്ലാസ്റ്റിക് നിരോധം നേരിട്ട് ബാധിച്ചവരില്‍ ഒരു കൂട്ടര്‍. സ്‌ട്രോകള്‍ വരാതായതോടെ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. […]
എടപ്പാടി പളനിസ്വാമിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ മോഷണക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ മോഷണക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ മനോജ്, കെ.വി സയന്‍ എന്നിവരെയാണ് തമിഴ്നാട് പൊലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്തത്. കോടനാട് എസ്റ്റേറ്റിലെ മോഷണത്തിനും പിന്നാലെ ഉണ്ടായ കൊലപാതകങ്ങള്‍ക്കും പിന്നില്‍ എടപ്പാടി പളനിസ്വാമിയാണെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ ഉടമസ്ഥതയിലുളള കോടനാട് എസ്റ്റേറ്റിലെ മോഷണം പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ചില സുപ്രധാന രേഖകള്‍ക്ക് വേണ്ടിയായിരുന്നുവെന്നാണ് മലയാളികളായ പ്രതികള്‍ കെ.വി സയന്‍, മനോജ് എന്നിവര്‍ വെളിപ്പെടുത്തിയത്. മോഷണത്തിനും ഇതിന് ശേഷമുണ്ടായ കൊലപാതകങ്ങള്‍ക്കും മുഖ്യമന്ത്രി […]
കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്? ജയരാജന്‍
ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇ.പി ജയരാജന്‍. എത്രയോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. ഒരു പാട് തൊഴിലവസരം ഉണ്ടാകുന്നു. 16 കിലോമീറ്റര്‍ കടല്‍ഭിത്തിയുണ്ട്. ബാക്കിയുള്ള പ്രദേശത്താണ് ഖനനം നടക്കുന്നത്. സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നതയില്ല. കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് കടകംപള്ളി
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജ്യം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ ആളുകൾ വരരുതെന്ന് ക്യാമ്പയിൻ നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു ഇത്. നട വരുമാനത്തിലുണ്ടായ കുറവ് ഭക്തര്‍ തന്നെ നികത്തുമെന്നും കടകംപള്ളി പറഞ്ഞു . മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തിയതായിരുന്നു മന്ത്രി.
യു.പി ലോക്സഭ തെരഞ്ഞെടുപ്പ്; സഖ്യത്തിനകത്തെ ചര്‍ച്ചകള്‍ സജീവം
ഉത്തര്‍പ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പ് സഖ്യ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സഖ്യത്തിനകത്തെ ചര്‍ച്ചകളും സജീവമാകുന്നു. മുന്‍ എസ്.പി നേതാവ് ശിവപാല്‍ യാദവാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറായിരിക്കുന്നവരില്‍ മുഖ്യന്‍. എന്‍.ഡി.എ സഖ്യം വിടാനൊരുങ്ങി നില്‍ക്കുകയാണ് അപ്നാ ദള്‍. 80 സീറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് സമാന മനസ്കര്‍ക്കൊപ്പം സഖ്യത്തിലേര്‍പ്പെടുമെന്ന് വ്യക്തമാക്കിയതാണ്. ബി.ജെ.പി ഇതര സഖ്യത്തിന് തയ്യാറെന്ന് എസ്.പി വിട്ട ശിവപാല്‍ യാദവിന്റെ പ്രഗതീശീല്‍ സമാജ് വാദി പാര്‍ട്ടി നിലപാടെടുത്തിട്ടുണ്ട്. യാദവര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. നിലവില്‍ ശിവപാല്‍ […]
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാള്‍ മത്സരിക്കില്ല. ഇതേസമയം, വരാണസി സീറ്റില്‍ എ.എ.പി ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്. ”ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ തുടങ്ങി സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ എ.എ.പി ശക്തരായ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഏതാനും സീറ്റുകളിലും എ.എ.പി മത്സരിക്കും”. – സഞ്ജയ് […]
ഗുജറാത്തിലെ മൂന്ന് ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട്
സമീർ ഖാൻ പത്താൻ, ഹാജി ഇസ്മായിൽ, കാസിം ജാഫർ എന്നിവരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട്. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ഹർജിത് സിങ് ബേദിയുടെ സൂക്ഷ്മമായ റിപ്പോർട്ടിലാണ് ഈ കൊലപാതകങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സാമിർ പത്താന്റെ വ്യാജ ഏട്ടുമുറ്റൽ 2002 ഒക്ടോബറിലെ ഗോധ്ര കലാപത്തിന് തൊട്ടുടനെയാണ് നടക്കുന്നത്. കലാപത്തിൽ മുസ്‍ലിംങ്ങൾ കൊല്ലപ്പെട്ടതിന്റെ അരിശം തീർക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ട ആളാണ് പത്താന്‍ എന്നായിരുന്നു അന്ന് പോലീസ് […]












