India Kerala

10 വർഷത്തിലധികം ജയിലില്‍ കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വർഷത്തിലധികം കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി ഫുള്‍‌ബെഞ്ച് റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ വിവരങ്ങള്‍ ഗവർണർ ആറ് മാസത്തിനകം പുനപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടിവരും.

India Kerala

വനിതാമതിലില്‍ പങ്കെടുത്തില്ല, തൊഴിലുറപ്പ് ജോലി നിഷേധിച്ചെന്ന് പരാതി

വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ കയരളം മേച്ചേരിയിലാണ് സംഭവം. തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും പരാതി നല്‍കി. മയ്യില്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. വനിതാ മതിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ജോലി നിഷേധിക്കപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ സംഘടിതമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. സി.പി.എം നിയന്ത്രണത്തിലുളള മയ്യില്‍ പഞ്ചായത്തില്‍ പാര്‍ട്ടി അനുഭാവികള്‍ അടക്കമുളള സ്ത്രീകളെയാണ് തൊഴിലുറപ്പ് ജോലിയില്‍ […]

India National

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് കാരാട്ട്

ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മാറ്റി നിർത്തി ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും പ്രാദേശികാടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കാരാട്ട് കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നൽകി. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ജാതീയമായ വേർതിരിവ് ഉണ്ടാക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. കല […]

India National

“ഖനിയില്‍ അപകടം നടക്കാനിടയുണ്ടെന്ന് ജോലി ചെയ്യിച്ചവര്‍ക്കും അറിയാമായിരുന്നു”: ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട അലി

മേഘാലയയിലെ ഖനിയില്‍ അപകടം നടക്കാനിടയുണ്ടെന്ന വിവരം ലുംതാരിയില്‍ ജോലി ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും അറിയാമായിരുന്നുവെന്ന് ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സായിബ് അലി. മേഘാലയയിലെ ഖനി മാഫിയയെ തുറന്നുകാട്ടിയ അലി ഗുവാഹതിയില്‍ നിന്നും 200ഓളം കിലോമീറ്റര്‍ അകലെ ചിറംഗ് ജില്ലയിലെ ഭഗ്‌നാമാരി എന്ന കുഗ്രാമത്തില്‍ പേടിപ്പെടുത്തുന്ന ഓര്‍മ്മകളുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഗ്രാമത്തില്‍ നിന്നും തന്നോടൊപ്പം ഖനിയിലേക്ക് പോയവരുള്‍പ്പടെയുള്ള ആ 15 പേരുടെ മൃതദേഹങ്ങള്‍ പോലും ഇനി കണ്ടെത്താനാവില്ലെന്നാണ് അലി പറയുന്നത്. ഖനി മുതലാളിമാരുടെ ലാഭക്കൊതിയാണ് ലുംതാരിയിലെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്നും […]

India National

പ്രകാശ്‍രാജ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തി

ബംഗലൂരു സെന്‍ട്രലില്‍ നിന്നും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി പോലൊരു നഗരം ഭരിക്കുന്ന കെജ്‍രിവാളില്‍ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. ബംഗലൂരു സെന്‍ട്രലില്‍ പ്രകാശ് രാജിന് ഉപാധിരഹിത പിന്തുണ നല്‍കുന്നതായി ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രകാശ് രാജ് ബംഗലൂരു സെന്‍ട്രല്‍ സീറ്റില്‍ നിന്നും സ്വതന്ത്രനായി ലോക്സഭയിലേക്ക് മല്‍സരിക്കുമെന്ന് […]

India Kerala

ഒടുവില്‍ പിഴ അടച്ച് ശോഭാ സുരേന്ദ്രന്‍

ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹെെകോടതി വിധിച്ച പിഴ നൽകി ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും, പിഴ നൽകാൻ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഹെെകോടതിയിൽ വെച്ചു തന്നെ സംഭവം അവസാനിപ്പിക്കുകയായിരുന്നു. ശബരിമലയിൽ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ കോടതിയെ സമീപ്പച്ചത്. […]

India Kerala

പൊലീസിനെ ആക്രമിച്ചാൽ കർശനമായി നേരിടുമെന്ന് ആർ.എസ്.എസിന് ഡി.വൈ.എസ്.പിയുടെ താക്കീത്

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ ആർ.എസ്.എസിന് ഡി.വൈ.എസ്.പിയുടെ താക്കീത്. പോലീസിനെ ആക്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി.വൈ.എസ്.പി അശോകൻ പറഞ്ഞു. പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ പ്രവീണിനെ പിടികൂടുന്നതുവരെ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് തുടരുമെന്നും അശോകന്‍ വ്യക്തമാക്കി. ആർ.എസ്.എസിന്റെ നെടുമങ്ങാട് ജില്ലാ കാര്യാലയമായ സംഘ്മന്ദിറില്‍ ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷം വ്യാപക പ്രചരണമാണ് ഡി.വൈ.എസ്.പി ആശോകനെതിരെ ആർ.എസ്.എസ് നടുത്തുന്നത്. ഡി.വൈ.എസ്.പി ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാണെന്നാണ് പ്രചരണം. […]

India Kerala

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമെന്ന് സി.പി.എം വിലയിരുത്തൽ

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് സി.പി.എം വിലയിരുത്തൽ. 2004ലേതിന് സമാനമായ രാഷ്ട്രീയസ്ഥിതിയാണ് കേരളത്തിലെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എ.കെ.ജി സെന്ററിൽ ചേർന്ന ശില്പശാലയിലാണ് പൊതു രാഷ്ട്രീയ സാഹചര്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചത്. ശബരിമല വിവാദം അനുകൂലമായി മാറ്റാനാകും. ചില മേഖലകളിലും ജനവിഭാഗങ്ങളിലുമുണ്ടായിട്ടുള്ള തെറ്റിദ്ധാരണ നീക്കണം. ന്യൂനപക്ഷങ്ങൾക്കിടയിലുൾപ്പെടെ വർദ്ധിപ്പിക്കാനായിട്ടുണ്ട്. എന്നാൽ മത ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഇടപെടലുണ്ടാകണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെക്കാൾ […]

India Kerala

പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്

ശബരിമല യുവതി പ്രവേശ വിഷയത്തിലെ പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്. ഘോഷയാത്രയില്‍ പങ്കാളികളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കൂ. നാളെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരുവാഭണ ഘോഷയാത്രയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയില്‍ പങ്കെടുക്കുന്ന പൊലീസുകാര്‍ അല്ലാത്തവര്‍ക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ […]

India Kerala

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന്

ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് പൊ ലീസ് ഒരുക്കിയിരിക്കുന്നത്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ […]