India Kerala

ആലപ്പാട്; ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍

ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്‍ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

India National

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന്റെ ശിക്ഷാവിധി ഇന്ന്

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ വിവാദ ആൾ ദൈവം റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും. റാം റഹീമിന്റ കൂട്ടാളികളായ മറ്റു മൂന്ന് പേരുടെയും ശിക്ഷ വിധി ഇന്നുണ്ടാകും. കേസിൽ നാല് പേരും കുറ്റക്കാർ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറയുന്നത്. ഹിസാറിലും റോത്തകിലും അടക്കം […]

India National

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. ഇന്ന് ഏകദേശം 9 മണിയോടടുത്താണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം […]

India National

സംവരണം; മഹാരാഷ്ട്രയില്‍ മറാത്തകള്‍ക്ക് പിന്നാലെ ബ്രാഹ്‌മണരും സമരത്തിലേക്ക്

മറാത്തകള്‍ക്കും ദാന്‍ഗര്‍സിനും ശേഷം സംവരണത്തിന് വേണ്ടി ബ്രാഹ്‌മണരും മഹാരാഷ്ട്രയില്‍ സമരത്തിലേക്ക്. സമസ്ത ബ്രാഹ്‌മിണ്‍ സമാജിന് കീഴിലാണ് വരുന്ന ജനുവരി 22ന് മുബൈ ആസാദ് മൈദാനില്‍ ബ്രാഹ്‌മണര്‍ സമരത്തിനിറങ്ങുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴനുവദിച്ച പത്ത് ശതമാനം സംവരണം നിയമപരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ അത് ലഭിക്കുന്ന കാര്യം സംശയത്തിലാണ്, അത് കൊണ്ട് തന്നെ ബ്രാഹ്‌മണ സമുദായത്തിന് വേറെ തന്നെ സംവരണം അനുവദിക്കണമെന്ന് സമസ്ത ബ്രാഹ്‌മിണ്‍ സമാജ് കണ്‍വീനര്‍ വിശ്വജീത് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ വലിയ […]

India National

എന്തിനീ ക്രൂരത; ആളിക്കത്തുന്ന തീയിലൂടെ പശുക്കളെ ഓടിക്കുന്ന ആചാരം

ഗോരക്ഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് സമീപകാലത്താണ്. പശു സംരക്ഷണത്തിന്‍റെ പേരില്‍ മനുഷ്യരെ മൃഗീയമായി തല്ലിക്കൊല്ലുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് രാജ്യം ഇതിനോടകം സാക്ഷ്യംവഹിച്ചു കഴിഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം പ്രഖ്യാപിത ഗോ രക്ഷക സംഘങ്ങളും നിരവധി സംസ്ഥാനങ്ങളില്‍ വിഹരിക്കുന്നുണ്ട്. വെറും സംശയത്തിന്‍റെ പേരില്‍ പോലും മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. എന്നാല്‍ ഇതേ ഗോമാതാക്കളെ വിശ്വാസത്തിന്‍റെ പേരില്‍ ചുട്ടുപൊള്ളുന്ന, ആളിക്കത്തുന്ന തീയിലൂടെ ഓടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. കര്‍ണാടകയിലാണ് […]

India Kerala

മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നേതാക്കള്‍ക്ക് അസ്വസ്ഥത

മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലികുട്ടി വിട്ടു നിന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തോ എന്നതില്‍ വ്യക്തത വരുത്താതെ ലീഗ് നേതൃത്വം. മാധ്യമങ്ങള്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്തല്ലേ എന്നായിരുന്നു പി.കെ കുഞ്ഞാലികുട്ടിയുടെ മറുപടി. ശരീഅത്ത് ചട്ട ഭേദഗതി നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയെ കാണാനും ലീഗ് നേതൃത്വം തീരുമാനിച്ചു. സാമ്പത്തിക സംവരണത്തിലും മുത്തലാഖ് ബില്ലിലും പാര്‍ലമെന്റിലെടുത്ത നിലപാടുകളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനം. പാര്‍ട്ടി ചരിത്രപരമായ ദൌത്യം നിറവേറ്റിയെന്നും സംസ്ഥാന സമിതി വിലയിരുത്തി. […]

India Kerala

നിപാ വൈറസ് ബാധ കാലത്തെ താത്കാലിക ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാരത്തില്‍

നിപാ വൈറസ് ബാധ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച തരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ കോളേജ് അധികൃതരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപാ വൈറസ് ബാധാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരാണിവര്‍. ഇവരുടെ സേവനം പരിഗണിച്ച് സ്ഥിരം […]

India Kerala

ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബമോ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് മുന്‍ ഭൂവുടമകള്‍

ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബാംഗങ്ങളോ കൊട്ടാക്കമ്പൂരില്‍ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭൂവുടമകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് അപേക്ഷ നല്‍കുകയും പട്ടയം അനുവദിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ഭൂമിയുടെ മുന്‍ ഉടമകളുമായ ഗണേശന്‍, ബാലന്‍, ലക്ഷ്മി എന്നിവരാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പവര്‍ ഓഫ് അറ്റോര്‍ണിയുടെ അടിസ്ഥനത്തിലാണ് എം.പി യുടെ പിതാവ് ജോര്‍ജ് പാലിയത്ത് ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നണ് ഭൂ ഉടമകള്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. മുന്‍ ഭൂവുടമകളില്‍ നിന്ന് ജോയ്‌സ് ജോര്‍ജ് എം.പിയുടെ പിതാവ് […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു. ഇതിന് മുന്നോടിയായി വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന് രാവിലെ ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവോത്ഥാന വനിതാ മതിലിന്റെ തുടര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പ്രചരണജാഥയുടെ തീരുമാനവും ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. 2004ലേതു സമാന സാഹചര്യമെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തിയത്. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സി.പി.എമ്മും സി.പി.ഐയും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും മണ്ഡലതലത്തിലും തെരഞ്ഞെടുപ്പ് ശില്പശാലകള്‍ പൂര്‍ത്തിയാക്കിയ സി.പി.എം ബൂത്ത് തല […]

India National

കര്‍ണാടകയില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ബി.ജെ.പി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കരുനീക്കം ശക്തമാക്കി. മുംബൈയിലുള്ള മൂന്ന് എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. മുംബൈയില്‍ തങ്ങുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിക്ക് 104 സീറ്റുകളാണുള്ളത്. ഇന്നലെ മറുകണ്ടം ചാടിയ രണ്ട് സ്വതന്ത്രരുടേതുള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ബി.ജെ.പി ഉറപ്പാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഏഴ് എം.എല്‍.എമാരുടെ പിന്തുണ കൂടി ആവശ്യമാണ്. മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന […]