HEAD LINES National

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ മരിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ മരിച്ചു .ഏഴു പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.(Firing in Manipur two People Died) സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ […]

Kerala Local

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. ( man who tried killing wife found dead ) സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

HEAD LINES India National

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ്; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.(china has encroached on our land pm should speak) താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം . ജി20 ഉച്ചകോടിക്കായി ചൈനീസ് […]

Business Kerala

ആധാർ അപ്‌ഡേറ്റ് ഉൾപ്പെടെ ചെയ്യേണ്ടത് 4 കാര്യങ്ങൾ; സെപ്റ്റംബറിൽ തന്നെ ചെയ്ത് തീർക്കണേ…

സെപ്റ്റംബർ മാസം നമ്മെ കാത്തിരിക്കുന്നത് ഒരുപിടി ജോലികളുമായാണ്. നിരവധി സാമ്പത്തിക കാര്യങ്ങളാണ് ഈ മാസം ചെയ്ത് തീർക്കേണ്ടത്. ഇതിൽ ആധാർ പുതുക്കലും ഉൾപ്പെടും. ( 5 Major Financial Rules including aadhar updation Changing In September ) ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്. ഒപ്പം ആധാർ കാർഡും […]

HEAD LINES Kerala

സൈബർ അക്രമണങ്ങളിൽ പതറാതെ അച്ചു ഉമ്മൻ; ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ വൻവർധനവ്

സൈബർ ഇടങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം അച്ചു ഉമ്മനാണ്. ചൂട് പിടിച്ച പുതുപ്പള്ളി ചർച്ചകൾക്കിടയിൽ മത്സാരാർത്ഥി ചാണ്ടി ഉമ്മനല്ല, സഹോദരി അച്ചു ഉമ്മനിലേക്കാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. സഹോദരൻ ഇലക്ഷൻ രംഗത്തേക്ക് എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം പേജ് ചർച്ചയാക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലല്ല, അച്ചു ഉമ്മന്റെ ഫാഷനും സ്റ്റൈലിഷ് ലുക്കുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്. (Achu Oommen with a huge increase in Instagram followers) ചിലർ ഇതിനെ എതിർത്തതോടെ […]

Kerala

ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; വിവാദ പരാമർശവുമായി ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി

ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് കേന്ദ്ര സർക്കാർ ശിവശക്തി എന്ന് പേരിട്ടതിന് പിന്നാലെ, ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി വിവാദ പരാമർശവുമായി രം​ഗത്ത്. ജിഹാദി ചിന്താഗതിക്കാരായ ആളുകൾ ചന്ദ്രനിൽ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്നാണ് സ്വാമി ചക്രപാണി പറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ചന്ദ്രനിലെ ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനമായി ശിവ-ശക്തി പോയിന്റിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭയ്ക്കും സന്ത് […]

HEAD LINES Kerala

മിന്നൽ വേഗത്തിൽ കിറ്റ് വിതരണം, നാല് ലക്ഷം കിറ്റുകൾ വിതരണം ചെയ്തു 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. നാല് ലക്ഷം  പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി രണ്ട് ലക്ഷത്തോളം പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇപോസ് മെഷീൻ പണി മുടക്കിയതും കിറ്റിലെ സാധനങ്ങൾ ലഭിക്കാത്തതിനെ തുടർന്നും ഇന്നലെ കിറ്റ് വിതരണം മുടങ്ങിയിരുന്നു. എന്നാൽ ഇന്ന് എല്ലാ ജില്ലകളിലും റേഷൻ വിതരണത്തിൽ പുരോഗതിയുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഒട്ടുമിക്ക കടകളിലും കിറ്റ് പൂർണമായി എത്തി. ഇനിയും കിറ്റ് വാങ്ങാത്തവരെ, […]

Kerala

നെടുമ്പാശ്ശേരിയിലേത് വ്യാജ ബോംബ് ഭീഷണി, ഇൻഡിഗോ വിമാനത്തിലെ പരിശോധയിൽ ഒന്നും കണ്ടെത്തിയില്ല 

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച്  ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിമാനത്തിൽ ബോംബ് വച്ചതായി വിമാനത്താവളത്തിൽ അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.

Kerala

ഉത്രാടപ്പാച്ചിലിനൊപ്പം ചൂടും, 6 ജില്ലകളിൽ മുന്നറിയിപ്പ് ! താപനില ഉയരും 

തിരുവനന്തപുരം : സംസ്ഥാനം കനത്ത ചൂടിലേക്ക്. ഉത്രാട ദിനത്തിലും താപനില ഉയരും. ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ  35°C വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ  34°C വരെയും, തിരുവനന്തപുരം ജില്ലയിൽ  33°C വരെയും […]

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡിന്റെ പരിശോധന

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഈ വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന. കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തിൽ രണ്ട് പേരെ അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇപ്പോഴത്തെ സംഭവം വ്യാജമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. വളരെ ​ഗൗരവത്തോടെയാണ് ഈ സംഭവത്തെ വിമാനത്താവള അധികൃതരും ബോംബ് സ്ക്വാഡും കാണുന്നത്. […]