India National

മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും ഈ വര്‍ഷത്തെ പത്മഭൂഷണ്‍. മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എം.പി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്. മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ. കെ മുഹമ്മദ് എന്നീ മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു. നടനും നര്‍ത്തകനുമായ […]

India National

ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍

ഇന്ന് രാജ്യത്തിന് എഴുപതാമത് റിപബ്ലിക് ദിനം. വര്‍ണാഭമായ ചടങ്ങുകളോടെ രാവിലെ എട്ട് മണിക്ക് റിപബ്ലിക് ദിനാഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ പൌരന്മാരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ബഹുസ്വരതയും സമത്വവുമാണ് രാജ്യത്തിന്‍റെ ഭരണഘടനയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ സുരക്ഷ ക്രമീകരണകളാണ് റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 25000 […]

India Kerala

പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ […]

India Kerala

പ്ലാച്ചിമട സമരം: ഫെബ്രുവരി 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ തീരുമാനം. ഫെബ്രുവരി 26ന് സമര സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ കൊക്കക്കോള വിരുദ്ധ സമര സമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആറ് മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം തുടങ്ങാന്‍ തീരുമാനിച്ചത്. പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ […]

India National

ഗുജറാത്തിലെ ബി.ജെ.പി നേതാവിന്‍റെ കൊല; പ്രതി പാര്‍ട്ടി നേതാവ് തന്നെയെന്ന് പൊലീസ്

ഗുജറാത്തിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിലാല്‍ ഭാനുശാലിയെ വെടിവെച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് ഛബില്‍ പട്ടേലിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൈരം മൂലം വാടക കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛബില്‍ പട്ടേലിന്‍റെ സഹായികളായ നിതിന്‍ പട്ടേല്‍, രാഹുല്‍ പട്ടേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലേക്കുള്ള സായാജി നഗരി എക്സ്പ്രസില്‍ ജനുവരി 8നാണ് ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുന്‍ ബി.ജെ.പി എം.എല്‍.എ ഛബില്‍ പട്ടേലും ഭാനുശാലിക്കെതിരെ ബലാത്സംഗ […]

India Kerala

ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍. പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി തുടങ്ങുമെന്നും പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍വെ പാതയും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. 180 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് പോകാന്‍ കഴിയുന്ന മേല്‍പാലത്തിലൂടെയുള്ള രണ്ട് വരി റെയില്‍ പാതയാണ് സര്‍ക്കാര്‍‍ വിഭാവന ചെയ്യുന്നത്. 780 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പുതിയ പവര്‍ സ്റ്റേഷന്‍ ഇടുക്കിയില്‍ തുടങ്ങുന്നതും […]

India National

2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം

2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം. എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങളാണ് തൂക്കുസഭ പ്രവചിക്കുന്നത്. ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍.ഡി.എക്ക് 237, യു.പി.എ 126, മറ്റുള്ളവര്‍ 140 എന്നിങ്ങനെയും എബിപി സീവോട്ടര്‍ സര്‍വെ പ്രകാരം എന്‍.ഡി.എ 233, യു.പി.എ 167, മറ്റുളളവര്‍ 143 എന്നിങ്ങനെയുമാണ്. എബിപി സര്‍വെ പ്രകാരം ദക്ഷിണേന്ത്യയിൽ യു.പി.എ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. യു.പി.എ 69 സീറ്റും എൻ.ഡി.എ 14 സീറ്റും മറ്റുള്ളവർ 46 സീറ്റും നേടുമെന്നും സര്‍വെ ഫലം പറയുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് […]

India National

രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ എത്തും. ഉച്ചക്ക് തമണ്ടോ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിവർത്തൻ സങ്കൽപ്പ് സമാവേശ് പരിപാടിയെ രാഹുൽ അഭിസംബോധന ചെയ്യും. ഭുവനേശ്വറിൽ നടക്കുന്ന പ്രാദേശിക പത്രത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പൊതുതെരഞ്ഞെടുപ്പ് വരെ മാസത്തിലൊരിക്കൽ രാഹുൽ ഒഡീഷ സന്ദർശിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ജിതേന്ദ്ര സിംഗ് അറിയിച്ചു.

India National

സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ്

ഭരണത്തിന്റെ അവസാന വർഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ് . ജനവിരുദ്ധമായ പരിഷ്കാരങ്ങൾ മറക്കാൻ വലിയ വാഗ്ദാനങ്ങളുമായി ബജറ്റ് കൊണ്ടു വരാനാണ് ബി.ജെ.പിയുടെ ശ്രമം. വോട്ട് ഓണ്‍ അക്കൌണ്ട് മാത്രമേ അവതരിപ്പിക്കാവൂ എന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 2019ലെ ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കും എന്‍.ഡി.എക്കും നിര്‍ണായകമാണ് പൊതു ബജറ്റ്. സാധാരണ ഗതിയില്‍ ഭരണ കാലാവധി അവസാനിക്കാനിരിക്കെ പൊതുതെരഞ്ഞെടുപ്പ് വരെയുള്ള കാലത്തേക്ക് ഇടക്കാല […]

India Kerala

വയനാട് ജില്ലയില്‍ കുരങ്ങ്പനി;

വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുൻകരുതലുകൾ സ്വീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.