റിപ്പബ്ളിക് ദിനത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ബഹിഷ്കരിച്ച് മിസോറാം ജനത. ഏറെക്കുറെ കാലിയായ സദസിന് മുമ്പിലാണ് കുമ്മനം രാജശേഖരന്‍ തന്റെ റിപ്പബ്ളിക് ദിന പ്രസംഗം നടത്തിയത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു പൊതുജനങ്ങള്‍ ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പരിപാടിയില്‍ നിന്ന് മാറിനിന്നത്. റിപ്പബ്ളിക് ദിന ആഘോഷ പരിപാടികളില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സന്നിഹതരായിരുന്നെങ്കിലും പൊതുജനങ്ങള്‍ ആരുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥി സംഘടനകളും പൗരാവകാശ സംരക്ഷണ സംഘങ്ങളും ഉള്‍പ്പെട്ട എന്‍.ജി.ഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ഇത്തവണ […]
India
അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി
അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് വിടാന്‍ സംഘപരിവാര്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജ്ജവം നേരത്തെ അവര്‍ കാണിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ബി.ജെ.പി വീണ്ടും വന്‍തുകയുമായി എം.എല്‍.എമാരെ സമീപിച്ചു: കര്‍ണാടക മുഖ്യമന്ത്രി
പണം വാഗ്ദാനം ചെയ്ത് ഭരണപക്ഷ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി വീണ്ടും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ബി.ജെ.പി ഇന്നലെ രാത്രി വന്‍ തുക വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ സമീപിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചു. നേരത്തെ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയ കുതിരക്കച്ചവടവുമായി ബി.ജെ.പി ഇപ്പോഴും മുന്നോട്ടുപോവുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. എന്നാല്‍ തങ്ങളുടെ എം.എല്‍.എമാര്‍ പണം നിരസിച്ചുവെന്നും കുമാരസ്വാമി വ്യക്തമാക്കി. […]
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര ഐ.പി.എസിനെതിരെ നടപടി
പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടി. തിരുവനന്തപുരം ഡി.സി.പിയുടെ അധികചുമതലയിൽ നിന്നും ചൈത്രയെ നീക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് തെരേസ ജോണിനെ വുമൺ സെൽ എസ്.പി സ്ഥാനത്തേക്കു മാറ്റിയത്. പീഡനക്കേസിലെ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്നാരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ രണ്ടു ദിവസം മുമ്പ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രമുഖ […]
ആന്‍ലിയയുടെ മരണം; തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് വൈദികന്‍
കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമെന്ന് വരാപ്പുഴ അതിരൂപതയിലെ വൈദികന്‍. ആന്‍ലിയക്ക് മാനസികരോഗമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു. കുടുംബസുഹൃത്തായ വൈദികനെതിരേ ആന്‍ലിയയുടെ പിതാവ് നടത്തിയ ആരോപണത്തെത്തുടര്‍ന്ന് സാമൂഹികമാധ്യമത്തിലടക്കം വൈദികനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആന്‍ലിയയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ നല്ലബന്ധമായിരുന്നെന്നും ആന്‍ലിയയുടെ സഹോദരന്‍ അഭിഷേകിനെ തന്റെ മാതാപിതാക്കളായിരുന്നു കുറെ നാള്‍ വളര്‍ത്തിയതെന്നും വൈദികന്‍ പറഞ്ഞു. ആന്‍ലിയയും ജസ്റ്റിനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. ആന്‍ലിയയുടെ ചെലവിനായി ജസ്റ്റിന്‍ പണം […]
ആന്റോ ആന്റണി പത്തനംതിട്ടയില്‍ വീണ്ടും സ്ഥാനാർത്ഥിയായേക്കും
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണി വീണ്ടും സ്ഥാനാർത്ഥിയായേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ സാന്നിധ്യത്തിൽ ഡി.സി.സിയിൽ നടന്ന തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് സൂചന. ആന്റോ ആന്റണിക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചേക്കും എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നൽകിയത്. കഴിഞ്ഞ കാലയളവിൽ ആന്റോ ആന്റണിക്ക് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അത് തുടരാൻ കഴിയട്ടെയെന്നും […]
ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം
ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് സജീവമായി പേര് ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന്‍റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി തൊടപുഴയിലെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിഷേധിക്കാതെയാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ജില്ലയില്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന് മുട്ടത്ത് നല്‍കിയ സ്വീകരണത്തിലാണ് ഉമ്മന്‍ചാണ്ടിയെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇടുക്കിയിലേക്കുള്ള വരവെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആവേശമുണ്ടാക്കി. കസ്തൂരി രംഗന്‍ […]
ഉമ്മന്‍ചാണ്ടി മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം
ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കുമോ എന്നതിനെ ചൊല്ലയിലുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു. ഇന്നലെ മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് മുകുള്‍ വാസ്നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാകും. ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന കാര്യം കെ.പി.സി.സിയില്‍ പോലും ചര്‍ച്ചയായിട്ടില്ല. എന്നാല്‍ നേതാക്കളടക്കം ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയില്‍ മത്സരിക്കുമെന്ന സൂചനകള്‍ക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസിന്റെ […]
“എന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു”: നമ്പി നാരായണന്‍
തന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു. ഇതിനോടകം വിവിധ മേഖലകളില്‍ തനിക്ക് സ്വീകാര്യത ലഭിച്ചതായും നമ്പി നാരായണന്‍ പറഞ്ഞു. സാമൂഹ്യ വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാലും സത്യം നമ്മുടെ കൂടെയാണെങ്കില്‍ വിജയിക്കാന്‍ കഴിയും എന്നാണ് തന്‍റെ വിശ്വാസം. സന്തോഷവാനാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.
പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയും ജനസംഘം നേതാവ് നാനാജി ദേശ്മുഖുമാണ് ഭാരതരത്നക്ക് അര്‍ഹരായ മറ്റ് രണ്ട് പേര്‍. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും പശ്ചിമ ഗംഗാള്‍ സ്വദേശിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്തരിച്ച ദലിത് നേതാവ് കാന്‍ഷി റാം എന്നിവരും […]