യാക്കോബായ സുറിയാനി സഭയില്‍ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വരവിനും ചിലവിനും മതിയായ രേഖകളില്ല. സഭാധ്യക്ഷന് വേണ്ടി അടുത്തിടെ ആഡംബര വാഹനം വാങ്ങിയതിന് പോലും രേഖയില്ല. മീഡിയവണ്‍ എക്സ്‍ക്ലൂസിവ്. സഭയില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന സമിതി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. വരവുകളെക്കുറിച്ച് കൃത്യമായി ഒരു വിവരവുമില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചിലവഴിച്ച ലക്ഷക്കണക്കിന് രൂപക്കും രേഖകളില്ല. പണം […]
India
കുമരകത്ത് തണ്ണീര്‍ത്തട നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മാണം
ടൂറിസത്തിന്റെ മറവില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കുമരകത്ത് അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. ബി.ടി.ആറില്‍ നിലമെന്ന് രേഖപ്പെടുത്തിയ സ്ഥലം സ്വകാര്യ വ്യക്തി നികത്തി റിസോര്‍ട്ട് നിര്‍മ്മാണം നടത്തുകയാണ്. അനധികൃതമായി പഞ്ചായത്ത് നല്‍കിയ കെട്ടിട പെര്‍മിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ജില്ലാ ഭരണകൂടം ഒരു നടപടിയും എടുത്തിട്ടില്ല. മീഡിയവണ്‍ എക്സ്‍ക്ലൂസീവ്. നാല് വര്‍ഷം മുന്‍പാണ് കുമരകം ആറ്റാമംഗലം പള്ളിക്ക് എതിര്‍വശത്തായി കണ്ണാത്താറിന്റെ തീരത്തെ 50 സെന്റ് വരുന്ന […]
ചൈത്രയെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് മുല്ലപ്പള്ളി
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‍ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചൈത്രയുടെ നടപടി തെറ്റല്ല. സർക്കാർ അവരെ തളർത്താൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ചൈത്രക്കെതിരായ നടപടി സേനയുടെ ആത്മവീര്യം തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമപരമായാണ് ചൈത്ര റെയ്ഡ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ചൈത്ര തെരേസ ജോണിന്‍റെ നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. റെയ്ഡിന്‍റെ […]
പഞ്ചാബിൽ ചർച്ചയാകുക കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും
രാജ്യം തെരഞ്ഞടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ കാർഷിക ഇന്ത്യയുടെ ഹൃദയ ഭൂമിയായ പഞ്ചാബിൽ ചർച്ചയാകുക കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളില്‍ മത്സരത്തിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വെക്കുന്നതും കർഷക-യുവ വോട്ടുകളാണ്. രാജ്യത്തിന്റെ ധാന്യപ്പുരയായിരുന്നു പഞ്ചാബ്. എന്നാൽ ഇന്ന് അത് പഴങ്കഥയായി മാറിയിരിക്കുന്നു. വിലത്തകര്‍ച്ചയും വിളക്കുറവും കര്‍ഷകരെ കണ്ണീര്‍ കുടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അതിന് പിന്നാലെ നോട്ടുനിരോധനവും ജി.എസ്.ടിയും കര്‍ഷകരുടെ നടുവൊടിച്ചു. ഗോതമ്പ് പാടങ്ങളിലെ കൊയ്ത്തുപാട്ടുകളുടെ ആഹ്ലാദാരാവം കര്‍ഷകന്റെ കണ്ണീരിന് വഴിമാറി. 16,606 കര്‍ഷകരാണ് […]
ഒറ്റപ്പാലം; കെ.ആര്‍ നാരായണനൊപ്പം നിന്ന മണ്ഡലം
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണന്‍ ലോക്സഭയില്‍ ഒറ്റപ്പാലം മണ്ഡലത്തിന്‍റെ പ്രതിനിധിയായിരുന്നു. നയതന്ത്ര പ്രതിനിധിയായിരുന്ന കെ.ആര്‍ നാരായണന്‍ സി.പി.എമ്മിന്‍റെ കയ്യില്‍ നിന്ന് ഒറ്റപ്പാലം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മൂന്നു തവണയാണ് ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്ന് കെ.ആര്‍ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെന്ന നിലയില്‍ തിളങ്ങിയ ശേഷം മടങ്ങിയെത്തിയ കെ.ആര്‍ നാരായണനെ ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ ഒറ്റപ്പാലം സംവരണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കെ.ആര്‍ നാരായണന്‍ […]
മാവേലിക്കരയില്‍ മത്സരം കടുപ്പമാകും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തവണയും കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് മാവേലിക്കര. എന്നാല്‍ അട്ടിമറി ജയത്തിലൂടെ ഇടതിനൊപ്പം നിന്ന ചരിത്രവും മാവേലിക്കരക്കുണ്ട്. 3 ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ സാമുദായിക വോട്ടുകളും നിര്‍ണായകമാണ്. 1951ലും 57ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ മാവേലിക്കര. ഇതില്‍ മാവേലിക്കരയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരുവല്ല ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1962ല്‍ തിരുവല്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും അടര്‍ത്തിയെടുത്താണ് മാവേലിക്കരയെന്ന ലോക്സഭാ മണ്ഡലത്തിന്റെ രൂപീകരണം. 62 മുതല്‍ 2014 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ […]
സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. 90 കോടി രൂപയാണ് ഇതിനായി വേണ്ടത്. ശബരിമല സർവീസിൽ നിന്ന് ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിയെ ഈ നേട്ടത്തിലെത്തിച്ചത്. ഇപ്പോഴത്തെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. 90 […]
അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്ത് പിടിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് എ.കെ ബാലന്‍
ശബരിമല കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ അമൃതാനന്ദമയിക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്ത് പിടിച്ചാല്‍ സി.പി.എം രാഷ്ട്രീയമായി നേരിടുമെന്നാണ് ബാലന്‍റെ മുന്നറിയിപ്പ്. ബി.ജെ.പി വക്താവായാല്‍ ഉണ്ടാകുന്ന അപകടം മാതാ അമൃതാനന്ദമയി മനസ്സിലാക്കണം. ബി.ജെ.പി ഭക്തന്മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവ ചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എ.കെ ബാലന്‍ മീഡിയവണ്‍ വ്യൂപോയിന്‍റില്‍ പറഞ്ഞു.
‘പിണറായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും’ ചെന്നിത്തല
പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എം.പി പത്താം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച പൊതുസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. രാജേന്ദ്ര മൈതാനത്തിന് സമീപമുളള ഗാന്ധി സ്ക്വയറില്‍ നിന്ന് ആരംഭിച്ച റാലിയോടെയാണ് സി.എം.പി പത്താം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിക്ക് വ്യക്തമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടു. ഇടതുമുന്നണിയിലെ സാധാരണ പ്രവര്‍ത്തകര്‍ സി.എം.പിയിലേക്ക് വരുമെന്നും പിണറായി […]
ഐ .എൻ.ഓ .സി സ്വിസ്സ് കേരളാ ചാപ്റ്റർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Report By.Jubin Joseph കാശ്മീർ മുതൽ കന്യാകുമാരി വരെ വർഗ്ഗ വർണ വൈവിധ്യങ്ങളുടെ വിളനിലമായ് പരന്നു കിടക്കുന്ന ഇന്ത്യ എന്ന മഹാത്ഭുതം . പടയോട്ടങ്ങളുടെ പാതകൾക്കപ്പുറം പൊരുതി നേടിയ സ്വാതന്ത്ര്യത്തിൽനിന്നും മാനുഷികതയുടെ ദൃഢതയിൽ ചാലിച്ചെഴുതിയ മൗലികാവകാശത്തിൻറ്റെ ഭരണഘടന നിലവിൽവന്ന ജനുവരി ഇരുപത്താറിൻറ്റെ സുകൃതം പേറുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനം ഐ .എൻ.ഓ.സി സ്വിസ് കേരളാ ചാപ്റ്ററിൻറ്റെ ആഭിമുഖ്യത്തിൽ എഗ്ഗ് ട്രെഫ് പുങ്ക്ടിൽ വച്ച് അതിൻറ്റെ എല്ലാ പ്രൗഢിയോടും കൂടെ ആചരിക്കപ്പെട്ടു . ഐ .എൻ .ഓ .സി […]