മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. അഭിമുഖങ്ങൾക്ക് പിആർഡി വഴി അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. മാധ്യമ നിയന്ത്രണ ഉത്തരവ് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിൽ അറിയിപ്പ് പി.ആർ.ഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി. എല്ലാമാധ്യമങ്ങളെയും വിവരങ്ങൾ […]
India
പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി തിരിച്ചു വരുന്നതോടെ ജല ചൂഷണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്ക
പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി തിരിച്ചു വരുന്നതോടെ ജല ചൂഷണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്ക. മാവ് കൃഷിയടക്കം തുടങ്ങുന്നതോടെ ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. സാറ്റ് ലൈറ്റ് സര്‍വ്വേയിലൂടെ സമ്പുഷ്ടമായ ഭൂഗര്‍ഭജലം ഉള്ള സ്ഥലമാണെന്ന് കണ്ടെത്തിയ ശേഷമാണ് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം നിര്‍ത്തി 12 വര്‍ഷത്തിനു ശേഷം വീണ്ടും കമ്പനി തുറക്കുമ്പോള്‍ മാവ് കൃഷി,ആശുപത്രി തുടങ്ങിയ സംരഭങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. വലിയ തോതില്‍ കൃഷിക്കായി വെള്ളം ഉപയോഗിക്കും. ഭാവിയില്‍ മാംഗോ പള്‍പ്പ് കമ്പനി തുടങ്ങുന്നതിനും പദ്ധതി […]
പൊലീസില്‍ വീണ്ടും അഴിച്ചുപണി
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി. വിവിധ സംഭവങ്ങളില്‍ അച്ചടക്ക നടപടി നേരിട്ട പതിനൊന്നു ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. കൂടാതെ 53 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും 26സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്
തെരഞ്ഞെടുപ്പ് ഉന്നമിട്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കര്‍ഷകര്‍ക്ക് മിനിമം വരുമാനവും ആദായ നികുതി ഇളവും ഉള്‍പ്പെടെ ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതാണ് ബജറ്റ്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ച പോലെ അനവധി വാഗ്ദാനങ്ങള്‍. പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കും. ഇതിനായി 75,000 കോടി നീക്കിവെച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷനാണ് മറ്റൊരു വമ്പന്‍ പ്രഖ്യാപനം. 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കും. പട്ടിക […]
എൻഡോസൾഫാൻ വിഷയം; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. അതേസമയം എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്നും സമരത്തെ ഗൌരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. സംസ്ഥാനത്ത് 3,43,025 പുതിയ വോട്ടര്‍മാരുണ്ട്. 2,54,08,711 ഈ മാസം 30 നാണ് സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 3,43,215 പുതിയ വോട്ടര്‍മാരാണ്. സമ്മതിദായകരുടെ എണ്ണത്തില്‍ 1.37 ശതമാനം വര്‍ധനവുണ്ടായി. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. തൊട്ടു പിന്നില്‍ തിരുവനന്തപുരവും. 1,22,97,403 പുരുഷന്‍മാരും 1,31,11,189 സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 119 ട്രാന്‍സ്ജന്‍ഡേഴ്‌സും ഇക്കുറി വോട്ടര്‍ പട്ടികയിലുണ്ട്. […]
കുഞ്ഞനന്തന് നടക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍; ജയിലിൽ സുഖമായി കിടക്കാമല്ലോയെന്ന് കോടതി
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍. ശാരീരിക പ്രശ്നം എന്തെന്ന് കൃത്യമായി അറിയിക്കാൻ കോടതി നിർദേശം നല്‍കി. കുഞ്ഞനന്തനെ പുറത്തിറക്കാന്‍ മുഖ്യമന്ത്രിക്ക് അമിതാവേശമാണെന്ന് ആര്‍.എം.പി ആരോപിച്ചു. ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് അടിയന്തര ചികിൽസ വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കുഞ്ഞനന്തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ചികിൽസയ്ക്കായി ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്കിയത്. ഹരജി പരിഗണിക്കവെ കുഞ്ഞനന്തന്റെ യഥാർഥ […]
അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല
ആദായ നികുതി പരിധി നിലവിലെ 2.5 ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കുമാണ് ഈ നിര്‍ദ്ദേശം ഗുണം ചെയ്യുക. പ്രതിവര്‍ഷം 2.4 ലക്ഷംവരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ചെറുകിട കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6000 രൂപ
ഇടക്കാല ബജറ്റില്‍ കര്‍ഷകരെ വാരിക്കോരി സഹായിച്ച് മോദി സര്‍ക്കാര്‍. രാജ്യവ്യാപകമായി 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ യോജന പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കും. രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ഗുണം നേരിട്ട് കര്‍ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് നേരിട്ട് അക്കൗണ്ടിലേക്ക് പണം നല്‍കുന്നതെന്നാണ് വിശദീകരണം. പ്രതിവര്‍ഷം മൂന്ന് ഘട്ടമായി രണ്ടായിരം രൂപ […]
കെ.എസ്.ആർ.ടി.സിയില്‍ നിന്നും തച്ചങ്കരി പടിയിറങ്ങി
കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി പടിയിറങ്ങി. സർക്കാർ നൽകിയ ദൗത്യം നിറവേറ്റാനായെന്ന് തച്ചങ്കരി പറഞ്ഞു. യൂണിയനുകളോടും നേതാക്കളോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്. സി.എം.ഡി എന്ന കസേര പിടിച്ച് വാങ്ങിയതല്ല. സർക്കാർ നൽകിയ ദൗത്യം നിറവേറ്റിയിട്ടാണ് പോകുന്നത് തന്നെ മാറ്റാനുണ്ടായ കാരണവും തച്ചങ്കരി വിശദീകരിച്ചു. 2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട […]












