എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. അതേസമയം എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്നും സമരത്തെ ഗൌരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
India
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. സംസ്ഥാനത്ത് 3,43,025 പുതിയ വോട്ടര്‍മാരുണ്ട്. 2,54,08,711 ഈ മാസം 30 നാണ് സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 3,43,215 പുതിയ വോട്ടര്‍മാരാണ്. സമ്മതിദായകരുടെ എണ്ണത്തില്‍ 1.37 ശതമാനം വര്‍ധനവുണ്ടായി. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. തൊട്ടു പിന്നില്‍ തിരുവനന്തപുരവും. 1,22,97,403 പുരുഷന്‍മാരും 1,31,11,189 സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 119 ട്രാന്‍സ്ജന്‍ഡേഴ്‌സും ഇക്കുറി വോട്ടര്‍ പട്ടികയിലുണ്ട്. […]
കുഞ്ഞനന്തന് നടക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍; ജയിലിൽ സുഖമായി കിടക്കാമല്ലോയെന്ന് കോടതി
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍. ശാരീരിക പ്രശ്നം എന്തെന്ന് കൃത്യമായി അറിയിക്കാൻ കോടതി നിർദേശം നല്‍കി. കുഞ്ഞനന്തനെ പുറത്തിറക്കാന്‍ മുഖ്യമന്ത്രിക്ക് അമിതാവേശമാണെന്ന് ആര്‍.എം.പി ആരോപിച്ചു. ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് അടിയന്തര ചികിൽസ വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കുഞ്ഞനന്തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ചികിൽസയ്ക്കായി ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്കിയത്. ഹരജി പരിഗണിക്കവെ കുഞ്ഞനന്തന്റെ യഥാർഥ […]
അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല
ആദായ നികുതി പരിധി നിലവിലെ 2.5 ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കുമാണ് ഈ നിര്‍ദ്ദേശം ഗുണം ചെയ്യുക. പ്രതിവര്‍ഷം 2.4 ലക്ഷംവരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ചെറുകിട കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6000 രൂപ
ഇടക്കാല ബജറ്റില്‍ കര്‍ഷകരെ വാരിക്കോരി സഹായിച്ച് മോദി സര്‍ക്കാര്‍. രാജ്യവ്യാപകമായി 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ യോജന പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കും. രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ഗുണം നേരിട്ട് കര്‍ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് നേരിട്ട് അക്കൗണ്ടിലേക്ക് പണം നല്‍കുന്നതെന്നാണ് വിശദീകരണം. പ്രതിവര്‍ഷം മൂന്ന് ഘട്ടമായി രണ്ടായിരം രൂപ […]
കെ.എസ്.ആർ.ടി.സിയില്‍ നിന്നും തച്ചങ്കരി പടിയിറങ്ങി
കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി പടിയിറങ്ങി. സർക്കാർ നൽകിയ ദൗത്യം നിറവേറ്റാനായെന്ന് തച്ചങ്കരി പറഞ്ഞു. യൂണിയനുകളോടും നേതാക്കളോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.എം.ഡി ഓഫീസിലെ മുഴുവൻ ജീവനക്കാരും അണിനിരന്ന വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായിട്ടാണ് പടിയിറങ്ങുന്ന തച്ചങ്കരി സംസാരിച്ചത്. സി.എം.ഡി എന്ന കസേര പിടിച്ച് വാങ്ങിയതല്ല. സർക്കാർ നൽകിയ ദൗത്യം നിറവേറ്റിയിട്ടാണ് പോകുന്നത് തന്നെ മാറ്റാനുണ്ടായ കാരണവും തച്ചങ്കരി വിശദീകരിച്ചു. 2025ലെ മാറുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ജീവനക്കാർ സജ്ജരാകണമെന്ന ഉപദേശവും നൽകിയാണ് തച്ചങ്കരി ആനവണ്ടിയോട് വിട […]
സ്കൂളിലെത്തിയ അമ്മയെ ‘തെറി വിളിച്ച്’ സ്വീകരിച്ച് അധ്യാപകര്‍; വീഡിയോ
കു ട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്കൂളിലാണ് സംഭവം നടന്നത്. എടീ, പോടീ വിളികളോടെ വളരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയാണ് അധ്യാപകര്‍ കുട്ടിയുടെ അമ്മയെ എതിരേറ്റത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് രൂക്ഷമായിട്ടാണ് അധ്യാപകര്‍ പെരുമാറുന്നത്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ […]
ആചാരലംഘനത്തിലൂടെ സോഷ്യല്‍മീഡിയയുടെ കയ്യടി നേടി വധു
വിവാഹവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും കാലഹരണപ്പെട്ടതാണെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ പലരും. അത്തരമൊരു ബംഗാളി യുവതിയുടെ വിവാഹത്തിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിവാഹിതയായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവിനേയും ആചാരത്തേയും തള്ളിക്കളഞ്ഞു ഈ ബംഗാളി വധു. പരമ്പരാഗതമായ ബന്‍സാരി സാരിയണിഞ്ഞ് വരനോടൊപ്പം നില്‍ക്കുകയാണ് വധു. സ്വന്തം രക്ഷകര്‍ത്താക്കളുടെ നേര്‍ക്ക് അരിയെറിയുന്ന കനകാഞ്ജലി എന്ന ആചാരം നടത്തുന്നതിനിടെ മാതാപിതാക്കളോടുള്ള കടം അങ്ങനെയൊന്നും വീട്ടാനാകില്ലെന്നും യുവതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവു രീതിയോടും ബൈബൈ […]
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി പനമ്പള്ളി നഗറിനടുത്ത് ചൊവ്വാഴ്ചയാണ് സംഭവം. കുമ്പളങ്ങി സ്വദേശി തോമസാണ് മരിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോണ്‍ പോളിനെയും സുഹൃത്തിനെയും പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. അപകടം നടത്താനുപയോഗിച്ച കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് ഇവര്‍ പാലക്കാടേക്ക് കടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
അധോലോക നേതാവ് രവി പൂജാരി അറസ്റ്റിലായെന്ന് സൂചന
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പൂജാരി അറസ്റ്റിലായി എന്നാണ് ബംഗളൂരു പൊലീസിന് ലഭിച്ച വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂജാരി.ബംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് ഇയാൾക്കെതിരെ ഇറക്കിയിരുന്നു. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം രവി പൂജാരിയിലേക്ക് നീങ്ങിയിരുന്നു.