മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. പത്താം തീയതി നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് കെ.പി.എ മജീദ്. ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതായി സൂചന. സീറ്റ് സംബന്ധിച്ച ആവശ്യങ്ങള്‍ യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാര്യങ്ങളും ഉന്നതാധികാര സമിതയില്‍ ചര്‍ച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് […]
India
സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി
കോഴിക്കോട് തലക്കുളത്തൂരില്‍ എയ്ഡഡ് സ്കൂളിന്‍റെ ഭൂമി സ്വകാര്യ വ്യക്തിക്ക് വിറ്റതായി പരാതി. കളിസ്ഥലമുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കായി ഭൂമിയില്ലാതെ വലയുമ്പോഴാണ് റോഡ് നിര്‍മാണത്തിനായി സ്വകാര്യ വ്യക്തിക്ക് മാനേജ്മെന്‍റ് ഭൂമി വിറ്റത്. സംഭവത്തില്‍ നാട്ടുകാര്‍ ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. ദശാബ്ദങ്ങള്‍ പഴക്കമുള്ള എടക്കര എ.എസ്.വി.യു.പി സ്കൂളിന്‍റെ അതിരാണിത്. സ്കൂളിന്‍റെ പിന്നിലേക്ക് നടപ്പാത മാത്രമുണ്ടായിരുന്ന ഇവിടെ റോഡ് തന്നെ നിര്‍മിച്ചിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡിനായി മാനേജ്മെന്‍റ് സ്കൂളിന്‍റെ സ്ഥലം വിറ്റതായാണ് പരാതി. അടച്ചു പൂട്ടല്‍ ഭീഷണി […]
ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് ആത്മഹത്യ: നീതി തേടി സ്വരൂപിന്റെ കുടുംബം
ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് നോയിഡയില്‍ ആത്മഹത്യ ചെയ്ത കോതമംഗലം സ്വദേശി സ്വരൂപിന്‍റെ കുടുംബം നീതി തേടുന്നു. ഉത്തര്‍പ്രദേശ് പൊലീസ് മനപൂര്‍വം അന്വേഷണം വൈകിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ മെഴുകുതിരി പ്രതിഷേധം നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ഡിസംബര്‍ 18നാണ് ജെന്‍പാക്ട് കമ്പനി അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ സ്വരൂപ് നോയിഡയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. ലൈംഗികാരോപണത്തിന്റെ പേരിൽ കമ്പനി സസ്പെൻഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. സ്വരൂപിന്റെ വളർച്ചയിൽ അസൂയപൂണ്ടവരുടെ ഗൂഢാലോചനയാണ് ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങൾക്കു പിന്നിലെന്ന് കുടുംബം […]
രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ സംശയം വേണ്ടതില്ലെന്ന് ആര്‍.എസ്.എസ് തലവന്‍
അയോധ്യയിൽ കണ്ണഞ്ചിപ്പിക്കുന്ന രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അടുത്ത വർഷത്തിനകം, രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം എന്തു തന്നെയായാലും പദ്ധതി നടപ്പിലാക്കുമെന്നും ഭാഗവത് പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്തിന്റെ ധർമ സൻസദിൽ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു ഭാഗവത്. ക്ഷേത്ര നിർമ്മാണത്തിനായുള്ള ശ്രമം സർക്കാർ തുടരേണ്ടതുണ്ട്. രാമ ക്ഷേത്രം തങ്ങളുടെ വിഷയമല്ലെന്ന് അയോധ്യ കേസുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞതിന്റെ പശ്ചാതലത്തിൽ, കേന്ദ്രം ഇതിനു മുന്നിട്ടിറങ്ങണം. അയൽ രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായി കേന്ദ്രം നിയമ […]
സിമന്റ് വില വര്‍ദ്ധിപ്പിച്ച് കമ്പനികള്‍ നേടുന്നത് കൊള്ള ലാഭമെന്ന് ആരോപണം
സംസ്ഥാനത്ത് സിമന്റിന് വില വര്‍ദ്ധിപ്പിച്ച് കമ്പനികള്‍ നേടുന്നത് കൊള്ള ലാഭമെന്ന് ആരോപണം. നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന തലത്തില്‍ സംവിധാനമില്ലാത്തതാണ് കമ്പനികള്‍ക്ക് കൊള്ള ലാഭം നേടുന്നതിന് സൌകര്യമാവുന്നത്. പുതിയ വില വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ അയല്‍ സംസ്ഥാനത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഒരു ചാക്ക് സിമന്റിന് നൂറുരൂപയിലധികം വില കൂടും. പ്രമുഖ കമ്പനികളുടെ ഒരു ചാക്ക് സിമന്റിന് രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിലനിലവാരമാണിത്. 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് സിമന്റിന്റെ […]
സവാദ് വധക്കേസ്: വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
മലപ്പുറം താനൂര്‍ സവാദ് വധക്കേസിലെ സീന്‍മാപ്പ് നല്‍കാത്ത ഒഴൂര്‍ വില്ലേജ് ഓഫീസര്‍ എ. ജോസിനെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. മഹസര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന രേഖയാണ് സീന്‍മാപ്പ്. വീഴ്ച വരുത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സവാദിൻറെ ബന്ധുക്കൾ ഉപരോധ സമരം നടത്തിയിരുന്നു. താനൂരില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായത് പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതാണ്. ഒഴൂർ വില്ലേജ് […]
മാധ്യമങ്ങൾക്ക് നിയന്ത്രണം; ഉത്തരവ് സർക്കാർ തിരുത്തി
മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. അഭിമുഖങ്ങൾക്ക് പിആർഡി വഴി അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. മാധ്യമ നിയന്ത്രണ ഉത്തരവ് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിൽ അറിയിപ്പ് പി.ആർ.ഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി. എല്ലാമാധ്യമങ്ങളെയും വിവരങ്ങൾ […]
പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി തിരിച്ചു വരുന്നതോടെ ജല ചൂഷണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്ക
പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി തിരിച്ചു വരുന്നതോടെ ജല ചൂഷണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്ക. മാവ് കൃഷിയടക്കം തുടങ്ങുന്നതോടെ ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. സാറ്റ് ലൈറ്റ് സര്‍വ്വേയിലൂടെ സമ്പുഷ്ടമായ ഭൂഗര്‍ഭജലം ഉള്ള സ്ഥലമാണെന്ന് കണ്ടെത്തിയ ശേഷമാണ് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം നിര്‍ത്തി 12 വര്‍ഷത്തിനു ശേഷം വീണ്ടും കമ്പനി തുറക്കുമ്പോള്‍ മാവ് കൃഷി,ആശുപത്രി തുടങ്ങിയ സംരഭങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. വലിയ തോതില്‍ കൃഷിക്കായി വെള്ളം ഉപയോഗിക്കും. ഭാവിയില്‍ മാംഗോ പള്‍പ്പ് കമ്പനി തുടങ്ങുന്നതിനും പദ്ധതി […]
പൊലീസില്‍ വീണ്ടും അഴിച്ചുപണി
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി. വിവിധ സംഭവങ്ങളില്‍ അച്ചടക്ക നടപടി നേരിട്ട പതിനൊന്നു ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. കൂടാതെ 53 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും 26സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്
തെരഞ്ഞെടുപ്പ് ഉന്നമിട്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കര്‍ഷകര്‍ക്ക് മിനിമം വരുമാനവും ആദായ നികുതി ഇളവും ഉള്‍പ്പെടെ ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതാണ് ബജറ്റ്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ച പോലെ അനവധി വാഗ്ദാനങ്ങള്‍. പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കും. ഇതിനായി 75,000 കോടി നീക്കിവെച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷനാണ് മറ്റൊരു വമ്പന്‍ പ്രഖ്യാപനം. 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കും. പട്ടിക […]