India Kerala

‘സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട’ എന്‍.എസ്.എസ്സിനെ വിമര്‍ശിച്ച് കോടിയേരി

എന്‍.എസ്.എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട. രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിരട്ടലും ഭീഷണിയും വേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

India Kerala

ഗ്ലൈഫോസേറ്റ് കീടനാശിനി പൂര്‍ണ്ണമായും നിരോധിച്ചു

സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്‍പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയെ അറിയിച്ചു. ഗ്ലൈഫോസൈറ്റിന്‍റെ ജൈവ സുരക്ഷയെ കുറിച്ച് കാർഷിക സർവകലാശാല രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും. നിരോധിത കീടനാശിനികളും കളനാശിനികളും വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കീടനാശിനി കമ്പനികളും ഏജന്‍റുകളും കർഷകരെ നേരിട്ട് സമീപിക്കാൻ പാടില്ല. ഈ മാസം 25ന് മുമ്പ് സുരക്ഷിത കീടനാശിനി ഉപയോഗ മാർഗങ്ങളെ കുറിച്ച് […]

India National

കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍ തീര്‍ത്ത് സിബിഐയും പൊലീസും നേര്‍ക്കുനേര്‍. കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള റെയ്ഡിനായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഓഫീസിലെത്തിയത്. ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിബിഐ സംഘം എത്തിയത്. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടറേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം […]

India Kerala

അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. 27 പ്രതികളുള്ളതിൽ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 16 പ്രതികളുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് 7 മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആകെ 27 പ്രതികളുള്ള കേസില്‍ 19 പേരെ ഇതിനോടകം […]

India Kerala

കോടതി വിലക്കിനിടയിലും സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചു

കോടതിവിലക്കിനിടയിലും സി.എം.പി കണ്ണന്‍ വിഭാഗം സി.പി.എമ്മില്‍ ലയിച്ചു. കൊല്ലത്ത് നടന്ന ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സി.എം.പിയില്‍ നിന്നെത്തിയവര്‍ക്ക് പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.എം.പി സ്ഥാപകനായ എം.വി രാഘവന്റെ മകന്‍ എം.വി രാജേഷിന്റെ ഹരജിയില്‍ ഇന്നലെയാണ് സി.എം.പി-സി.പി.എം ലയനം എറണാകുളം മുന്‍സിഫ് കോടതി വിലക്കിയത്. എന്നാല്‍ വിലക്കിനിടയിലും ലയനസമ്മേളനവുമായി പാര്‍ട്ടി മുന്നോട്ട് പോവുകയായിരുന്നു. സി.എം.പി ജനറല്‍ സെക്രട്ടറി എം.കെ കണ്ണന്‍ അവതരിപ്പിച്ച പ്രമേയം കയ്യടിച്ച് […]

India Kerala Uncategorized

ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും അവസരം; സി.പി.എം ആലോചിക്കുന്നു

ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്‍കുന്നതിനെ കുറിച്ച് സി.പി.എം ആലോചിക്കുന്നു. ആറ്റിങ്ങല്‍,പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളവര്‍ തുടരുന്നതാണെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് മാറ്റമുണ്ടായേക്കും. എന്നാല്‍ പ്രകാശ് കാരാട്ട് അടക്കമുള്ള കേന്ദ്രനേതാക്കളെ കേരളത്തില്‍ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നേതൃത്വം തള്ളിക്കളയുന്നു. സംസ്ഥാനം ഭരിക്കുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ അതിന്റെ പഴി സര്‍ക്കാരിന് കേള്‍ക്കേണ്ടി വരുമെന്ന വസ്തുത ഒരു വശത്ത്. […]

India Kerala

മലബാറില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ക്യാൻസർ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നു

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മലബാറില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ചികിത്സ സൌകര്യങ്ങളുടെ അപര്യാപ്തത തുടരുന്നു. ആര്‍.സി.സിയുടെ നിലവാരത്തിലുള്ള ചികിത്സാകേന്ദ്രം വേണമെന്ന മലബാറുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാനായില്ല. വടക്ക് നിന്ന് തെക്കോട്ടുള്ള ട്രെയിനുകളില്‍ മലബാറുകാര്‍ ആര്‍.സി.സിയിലെത്തുന്നു. അല്ലെങ്കില്‍ വെല്ലൂരിലേക്ക്. തൃശൂര്‍, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍, തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ ചികിത്സാ സൌകര്യങ്ങള്‍ ഉയര്‍ത്തിയാല്‍ തന്നെ ഒരു പരിധിവരെ ആശ്വാസമാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി രോഗികളാണ് മലബാറിലുള്ളത്.

India Kerala

യൂണിയനുകള്‍ ‘പണി’ തുടങ്ങി; ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു. എട്ട് മണിക്കൂറില്‍ താഴെ റണ്ണിങ് ടൈം ഉള്ള സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ആവശ്യമില്ലെന്ന് പറ‍ഞ്ഞ് ഒരു വിഭാഗം കണ്ടക്ടര്‍മാരാണ് ജീവനക്കാരനെ ഇറക്കിവിട്ടത്. സംഭവത്തില്‍ ഡി.ടി.ഒയോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പാക്കിയ മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടിത നീക്കം. തിരുവനന്തപുരം – പാലക്കാട് […]

India National

കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം

കള്ളപ്പണ കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

National

അമേരിക്കയില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കായി നയതന്ത്ര നീക്കം തുടങ്ങി ഇന്ത്യ

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായ സംഭവത്തില്‍ ഇന്ത്യ‍ നയതന്ത്ര ഇടപെടല്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ബന്ധുക്കളെ സഹായിക്കുന്നതിനുമായി അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ്പ്‌ലൈന്‍ ‌പ്രവര്‍ത്തനം ആരംഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അറസ്റ്റിലായ 130ല്‍, 129 പേരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. വ്യാജ സര്‍വകലാശാലയുടെ പേരില്‍ ഇവര്‍ വിസ കാലാവധി നീട്ടുകയായിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വിസ തട്ടിപ്പ് പുറത്തു വന്നത്. അനുനൂറോളം പേര്‍ തട്ടിപ്പിന്റെ ഭാഗമായതായാണ് […]