India National

റഫാല്‍ കരാര്‍ ഒപ്പിടും മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി

റഫാല്‍ ഇടപാടില്‍ ദുരൂഹതയേറുന്നു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍. റഫാല്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വെച്ചേക്കും. വിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയെന്നാണ് സൂചന. കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് ഫ്രാന്‍സിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പോര്‍വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നാണ് സൂചന. ഒരു തരത്തിലുള്ള പരിജയസമ്പത്തും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് എങ്ങനെ […]

India National

‘പശു നമ്മുടെ സംസ്കാരത്തിന്റെ ഭാഗം’

രാജ്യത്തിന്റെ സംസ്കാരത്തിന്റേയും പെെതൃകത്തിന്റേയും ഭാഗമാണ് പശു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിർണ്ണായകമായ പല ചുവടുകളും നടത്തിയെന്ന് പറഞ്ഞ മോദി, കേന്ദ്ര ബജറ്റിൽ അർഹമായ സ്ഥാനം പശു സംരക്ഷണത്തിന് നൽകിയെന്നും ചൂണ്ടിക്കാട്ടി. പശുക്കളുടെ ആരോഗ്യ സംരഷണം മുന്‍നിര്‍ത്തി ‘രാഷ്ട്രീയ ഗോകുല്‍ മിഷന്‍’ അടക്കം നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘രാഷ്ട്രീയ കാമധേനു ആയോഗ്’ പദ്ധതിക്കായി 500 കോടി രൂപയാണ് കഴിഞ്ഞ ഇടക്കാല ബജറ്റില്‍ വകയിരുത്തിയത്. കൂടാതെ കര്‍ഷകര്‍ക്കും […]

India Kerala

പി.ജയരാജനും ടി.വി രാജേഷിനുമെതിരായ കുറ്റപത്രം

പി.ജയരാജനും ടി.വി രാജേഷിനുമെതിരായ സി.ബി.ഐ കുറ്റപത്രത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സർക്കാരുമായി ബന്ധപ്പെടാത്ത വിഷയമായത് കൊണ്ടാണ് നോട്ടീസ് പരിഗണിക്കാനാകാത്തതെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സമാനമായ വിഷയങ്ങൾ നേരത്തെയും സഭ പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എൽ.എക്കുമെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫാണ് നോട്ടീസ് നൽകിയത്. […]

India National

ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ആന്ധ്ര ഭവന് മുന്നില്‍ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഈ മാര്‍ച്ചില്‍ ടി.ഡി.പിയുടെ മുഴുവന്‍ എം.എല്‍.എമാരും എം.പിമാരും പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഏകദിന ഉപവാസത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്നലെ നടന്ന ഏകദിന സമരം പ്രതിപക്ഷ കൂട്ടായ്മയുടെ ഒരു സംഗമ വേദിയായി മാറി. ചന്ദ്രബാബു നായിഡുവിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, […]

India National

ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ തീപിടിത്തം; മരണം 17 ആയി

ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 മരണം. കരോള്‍ബാഗിലെ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. ആലുവ ചേരാനെല്ലൂര്‍ സ്വദേശിനി ജയയാണ് (48) മരിച്ചത്. ജയക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന രണ്ട് മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് ജയക്കൊപ്പമുണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 13 അംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഈ മലയാളികള്‍‍. ഇവരില്‍ 10 പേരെ രക്ഷപ്പെടുത്തി. ആകെ 35 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 30 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. […]

India National

മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു

റഫാല്‍ വിഷയത്തില്‍ പ്രധാന മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എയര്‍ബസ് എക്സിക്യൂട്ടീവ് അനില്‍ അംബാനിയുമായി നടത്തിയ ഇമെയില്‍ രാഹുല്‍ പുറത്തുവിട്ടു. കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രിക്ക് പോലും അറിവില്ലായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനി കരാറില്‍ പങ്കാളിയായിരുന്നു. മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ […]

India National

കോടതിയലക്ഷ്യ കേസില്‍ നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി

കോടതിയലക്ഷ്യ കേസില്‍ സി.ബി.ഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷം രൂപ പിഴയടക്കണം. ബിഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലംമാറ്റിയ കേസിലാണ് കോടതി നടപടി. കേസില്‍ നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹത്തോട് വിട്ടുവീഴ്ച ചെയ്യണമെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചുവെങ്കിലും കോടതി ആ വാദവും ചെവിക്കൊണ്ടില്ല. കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ കോടതി പരിസരം വിട്ട് […]

India Kerala

തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ സമ്മര്‍ദം ശക്തമാക്കി ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി വോട്ട് എന്‍.ഡി.എക്ക് കിട്ടില്ലെന്ന ആശങ്ക മുന്നണിയില്‍ ശക്തമാകുന്നു. എസ്.എന്‍.ഡി.പിയുടെ നേരിട്ടുള്ള പിന്തുണ ബി.ഡി.ജെ.എസിന് ലഭ്യമാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വന്നതോടെയാണ് ബി.ജെ.പി അങ്കലാപ്പിലായത്. ഇതോടെ എസ്.എന്‍.ഡി.പി ഉപാധ്യക്ഷന്‍ കൂടിയായ ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ ബി.ജെ.പി സമ്മര്‍ദം ശക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വലിയ ഗൌരവത്തിലാണ് ബി.ജെ.പി എടുത്തിട്ടുള്ളത്. എസ്.എന്‍.ഡി.പി യോഗം നേതാക്കൾ മത്സരിക്കരുതെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തുഷാർ തെരഞ്ഞടുപ്പിൽ മത്സരിക്കാതിരുന്നാൽ എൻ.ഡി.എ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. മുന്നണിയുടെ കൺവീനർ […]

India Kerala

ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

മുൻ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം .ഇന്റലിജൻസ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് അന്നത്തെ ഇന്റലിജിൻസ് ഡി.ജി.പി സെൻകുമാറിന് റിപ്പോർട്ട് നൽകിയത്. ഓഡിയോ – വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട് . വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾക്ക് നല്‍കുക. പൊലീസ് ഡ്രൈവറുടെ മണൽ മാഫിയ […]

India Kerala

പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തി; എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്

മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് കിര്‍ത്താഡ്സില്‍ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ അടക്കമുളളവര്‍ക്ക് ലക്ചററായി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് സ്ഥിര നിയമനം നല്‍കി. നിയമനം വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറി കടന്നാണെന്നും ഫിറോസ് ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിര്‍ത്താഡ്സില്‍ സെപ്ഷ്യല്‍ റൂളില്‍ പറയുന്ന പി.എച്ച്.ഡി,എംഫില്‍ യോഗ്യതയില്ലാതെ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് ഫിറോസിന്റെ ആരോപണം. മന്ത്രിയുടെ […]